രചന : പ്രസീത ശശി✍

കണ്ടതിൽ പതിരുണ്ടോ
കേട്ടതിൽ നേരുണ്ടോ
കണ്ടതും കേട്ടതും
ഒരുപോലെയാകുമോ???
ഒരു നക്ഷത്രമായി
തെളിയുന്ന യാഥാർത്ഥ്യങ്ങളേ
ആത്മാവിലായി
നീ തിളങ്ങി നിൽക്കില്ലേ??
അനുഭവങ്ങൾ കൊണ്ടു നാം
അമ്മാന മാടുമ്പോൾ
തരിച്ചറിവുകൾ വന്നു
കൂടെയിരിക്കുമോ???
മാനുഷിക മൂല്യങ്ങൾ
മുറുകെ പിടിക്കുന്ന
മനുചരാം നമ്മളും
സത്യമറിയാതെ പുലമ്പിടുന്നു..
നേരെന്നു ചൊല്ലുവാൻ
ഇല്ലാതെ പോകുന്നു
നേർവഴി പൊയവർ
മനം നൊന്തസ്‌തമിക്കുന്നു..
നിർത്തുവാനായില്ലേ
നിങ്ങൾക്കു മീവിധം
മിഥ്യയെ കൂട്ടു പിടിച്ചു
കഥകൾ മെനയുവാൻ….
ഇരകളെ തേടുന്നു
പിന്നെയും മീക്കൂട്ടർ
വാക്കുകൾ വാചാലമാക്കി വീണ്ടും
കേട്ട പാതി കേൾക്കാത്ത
പാതി തുടർ രചന നടത്തുവാൻ…
വീണ്ടും മരണം മണക്കുന്നു ചുറ്റിലും


പ്രസീത ശശി

By ivayana