രചന : ലീന സോമൻ ✍
ഒന്നുരിയാടാൻ എത്രമേൽ മോഹിച്ചു
മനുഷ്യബന്ധങ്ങൾ നടക്കില്ല എന്നറിയാം
എങ്കിലും ഹൃദയത്തിലെ വ്യാമോഹമാം
ഈ ചിന്ത ആരോടും പരിഭവമില്ലെന്ന് ചൊല്ലുമ്പോൾ
പാരിൽ ഇനി ഏറെ സമയം ഇല്ലെന്ന്
ഓർമ്മയിൽ ഓർക്കാതെ ഓർക്കുന്ന
ചില നൊമ്പരങ്ങൾ ജീവിത പ്രാധാന്യം
എന്ന സത്യം പറയാൻ കഴിയാതെ
മാറത്തോളിപ്പിച്ച് ചൊല്ലാൻ കഴിഞ്ഞില്ല
എന്ന് ചൊല്ല വേണ്ട എവിടെയോ തുടങ്ങുന്ന
ജീവിതബന്ധങ്ങൾ ജീവിച്ചു തീർക്കുമ്പോൾ
യാത്രകൾക്കെല്ലാം തൃപ്തി വേണം
ആശിച്ച് ജനിക്കുന്നത് ഒന്നുമേ അല്ല
ആരും ദൈവകൃപയാൽ ജനിച്ചിടുന്നു
ഞാനെന്ന ഭാവേന ജ്ഞാനെത്തെ
അജ്ഞാതമാക്കിഇടുമ്പോൾ
ജീവിത പന്താവിൽ ആളൊഴിഞ്ഞ തോണി മാത്രം
കരയ്ക്ക് അടുപ്പിച്ച് കാത്തിരുന്നീടുമ്പോൾ
ആരുമേ വരാനില്ലെന്ന് സാരം
പിന്നെ വ്യസനത്താൽ ഹൃദയത്തിനുള്ളിലെ
തെറ്റും ശരിയും കണക്ക് നോക്കിയടുമ്പോൾ
നഷ്ടങ്ങൾ മാത്രം മിച്ചം പിടിക്കാം
മ്ലേച്ച മാം ചിന്തകൾ കോർത്തെടുക്കുമ്പോൾ
ഇനി ആരും വരാനില്ലെന്ന് ചിന്തയിൽ കുമ്പിട്ടിരിക്കാം
കാലം തെളിയിക്കും ഞാൻ ഞാനെന്ന കഥയിലെ
വില്ലൻ ചിന്തകൾ എല്ലാം വൃധായായി
ഒന്നുരിയാടാൻ ഒന്നിച്ചൂരിയാടാൻ
ആരുമേ ഇല്ലെന്ന് കാലം തെളിയിക്കും
കാലത്തിൻ കഥകൾ മെനഞ്ഞു കൂട്ടുമ്പോൾ
കാലങ്ങൾ അറിയാതെ കടന്നുപോയ
എങ്കിലും നാം എല്ലാം ഓർത്തിരുന്നു
ജീവിതകഥയിലെ ഓർമ്മകളെ