Zahra Farza ♥️✍

മെസഞ്ചർ കാൾ കൊണ്ട് ബുദ്ധിമുട്ടാത്ത സ്ത്രീകൾ കുറവായിരിക്കും..
ഇതെങ്ങാനും ആരോടേലും പറഞ്ഞുപോയാൽ കിട്ടുന്ന ഉപദേശങ്ങളോ മെസഞ്ചർ ഒഴിവാക്കിക്കൂടെ, വിളിക്കുന്നവരെ ബ്ലോക്ക് ചെയ്തുകൂടെ, പരിചയമില്ലാത്തവരെ accept ചെയ്യാതിരുന്നുകൂടെ, എന്നൊക്കെയായിരിക്കും…
Msgr call കൊണ്ട് ബുദ്ധിമുട്ടുന്നു എന്ന് ഒരു സ്ത്രീ പറയുന്നുണ്ടെങ്കിൽ അതിനർത്ഥം അവൾക്ക് അത് യൂസ് ചെയ്യാനറിയില്ലെന്നോ ബുദ്ധിമുട്ടിക്കുന്നവരെ കൈകാര്യം ചെയ്യാൻ അറിയില്ലെന്നോ അല്ല..
വീടിനുള്ളിൽ ഫാമിലിയുടെ അല്ലെങ്കിൽ ഏതേലും ആൾക്കൂട്ടത്തിൽ നിക്കുന്ന സമയത്ത് മെസഞ്ചർ റിങ് ചെയ്‌തെന്ന് കരുതുക. ഒരു പുരുഷന് ഫോണെടുത്ത് കൂളായി കാര്യങ്ങൾ ഡീൽ ചെയ്യാൻ പറ്റും. ആ കാൾ അറ്റൻഡ് ചെയ്താലും ഇല്ലെങ്കിലും ആരും അവനെ ഒരു കുറ്റവാളിയെപ്പോലെ നോക്കില്ല..
നേരെമറിച്ച് ഒരു സ്ത്രീക്ക് മെസഞ്ചർ കാൾ വന്നാൽ, ചിലപ്പോ അവൾക്ക് ഒരു പരിചയവുമില്ലാത്ത ഐഡിയിൽ നിന്നാവും കാൾ വരുന്നത്.. പുരുഷന്മാരെപോലെ പോക്കെറ്റിൽ അല്ല സ്ത്രീകൾ ഫോൺ ഇട്ടോണ്ട് നടക്കാറുള്ളത്..
വാനിറ്റി ബാഗിന് അകത്തായിരിക്കും..
വളരെ പണിപ്പെട്ട് ബാഗ് തുറന്ന് (ഉമ്മയും വാപ്പയും ഒഴികെ, ബാക്കിയെല്ലാ വസ്തുക്കളും അതിനകത്തു കാണും ) ഒരു വിധം ഫോൺ കുഴിച്ച് എടുക്കുമ്പോളേക്കും ചുറ്റും നിക്കുന്ന മനുഷ്യരുടെ മുഖത്ത് ഒരു എക്സ്പ്രഷൻ വരാനുണ്ട്..ഹൗ..!!
കാൾ കട്ടാക്കിയാൽ കൂടെയുള്ളവർ കരുതും ആരോ ഇവളുടെ സീക്രെട് പേഴ്സൺ ആണെന്നായിരിക്കും.. കാൾ അറ്റൻഡ് ചെയ്താലും നമ്മളെ അടിമുടിയൊന്ന് നോക്കും മനുഷ്യർ..
(മറ്റുള്ളവരുടെ തോന്നലുകൾക്ക് എന്തിനാ മുഖം കൊടുക്കുന്നത് എന്ന് ചോദിച്ചാൽ, തൊണ്ടയിൽ പഴുത്ത കുരുപോലെ തുപ്പാനും ഇറക്കാനും പറ്റാത്ത ഇങ്ങനെയുള്ള ഒരുപാട് തോന്നലുകൾക്കിടയിൽപെട്ട് നട്ടം തിരിഞ്ഞു ജീവിക്കുന്നവരാണ് ഞാനടക്കം പല സ്ത്രീകളും )
അതുപോലെ വീട്ടിൽ ആണെങ്കിലും ഫോൺ എല്ലാ സമയത്തും കയ്യിലൊന്നും കാണില്ല.. കിച്ചണിലോ റൂമിലോ സിറ്റൗട്ടിലോ ഒക്കെ ആയിരിക്കും. ആ ടൈമിൽ എങ്ങാനും ഏതേലും കൂപമണ്ടൂകത്തിന് വിളിക്കാൻ തോന്നിയാൽ തീർന്ന്.. ഫോൺ അറ്റൻഡ് ചെയുന്നത് വീട്ടിലുള്ള മറ്റാരെങ്കിലും ആയിരിക്കും..
നമ്മൾ വന്ന് ഫോൺ വാങ്ങി കാൾ കട്ടാക്കിയാലും അവരുടെ മുഖത്തുള്ള ഒരു പ്രത്യേക ഫാവമുണ്ട്..അതായത് ഏതേലും ബംഗാളിയുടെ കൂടെ ഒളിച്ചോടിപോയി പോലീസ് സ്റ്റേഷനിൽ നിന്ന് പിടിച്ചോണ്ട് വന്ന വീട്ടിമ്മയോടുള്ള ആറ്റിട്യൂട് പോലിരിക്കും..
പിറ്റേന്ന് മുതൽ പത്രവായനയും മൊബൈലിൽ വരുന്ന ഇക്കിളി ന്യൂസും വായിക്കുന്നത് ഉറക്കെയായിരിക്കും..
4 മക്കളുള്ള വീട്ടമ്മ 20 കാരന്റെ കൂടെ പോയി, ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 25 കാരൻ 35 കാരിയേം കൊണ്ട് ഒളിച്ചോടി, സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പരിചയപ്പെട്ട സഹപാഠിയുടെ കൂടെ മുങ്ങി എന്നൊക്കെയായിരിക്കും ഒരാഴ്ചത്തേക്ക്..
ഇതിങ്ങനെ ഇടയ്ക്കിടെ ആവർത്തിക്കും..
അതിന്നും വിട്ട് കെട്ടിയോൻ വിളിക്കുന്ന സമയത്തോ മറ്റോ ഈ msgr tone വരുന്നതെങ്കിൽ പിന്നെ ഒരു കയറിൽ അപ്പൊത്തന്നെ തൂങ്ങുന്നതാവും ബെറ്റർ… ചോദ്യോതരപംക്തിക്കൊന്നും പിന്നവിടെ അവസരമില്ല..
(ഞാൻ ഫോൺ തന്നെ ആദ്യേ സൈലന്റ് ആക്കി മുൻകരുതൽ എടുക്കാറുണ്ട് )
പറഞ്ഞുവന്നത് സ്ത്രീകൾക്ക് ഇത് ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചാണ്..
നോട്ടിഫിക്കേഷൻ ഓഫ്‌ ചെയ്തിടാറുണ്ടായിരുന്നു മുൻപൊക്കെ.. പക്ഷെ അതോടുകൂടെ അതങ്ങ് മറന്നുപോകും..
അതുപിന്നെ വീട്ടിലെ ഫ്രിഡ്ജ് ഇടയ്ക്കിടെ തുറന്നു നോക്കുന്നപോലെ വാട്സ്ആപ്പ് എല്ലാരും ഇടയ്ക്കിടെ തുറന്നുനോക്കും.. മെസഞ്ചർ അത്രത്തോളം തുറക്കാറില്ലല്ലോ..
(വാട്സാപ്പിൽ ഉള്ളവരൊക്കെ സ്വന്തക്കാരും മെസ്സഞ്ചറിൽ ഉള്ളതൊക്കെ നാട്ടുകാരും 😁)
കാൾ വരാതിരിക്കാൻ മെസഞ്ചർ ലൈറ്റ് ഉപയോഗിച്ച് നോക്കാറുണ്ടായിരുന്നു മുൻപ്..
അതിന്റെ അവസ്ഥ എന്താണെന്ന് വെച്ചാൽ 9 size കാല് അളവുള്ള ഒരാൾ 7 size ഷൂസ് ഇട്ടോണ്ട് നടക്കുന്നപോലൊരു പ്രതീതി ആയിരിക്കും..
എല്ലാ ട്രിക്ക്സും പരീക്ഷിച്ചുനോക്കി ഒടുക്കം ഫലപ്രദമായ സാമാന്യം തരക്കേടില്ലാത്ത ഒരു ട്രിക് ഉപയോഗിച്ച് പരീക്ഷിച്ചു ഫലം കണ്ടു..
മെസഞ്ചർ റിങ് ടോൺ മാറ്റുക..!!
ഇപ്പൊ എന്റെ മെസഞ്ചർ ടോൺ
beep once ആണ്.. അതോണ്ട് ആര് വിളിച്ചാലും ഒറ്റ ബീപ്പിൽ അതങ്ങ് നിന്നോളും.. തുടരെ തുടരെ ബീപ്പി കുടുംബത്തും നാട്ടിലും ചീത്തപ്പേരുണ്ടാകില്ല..എല്ലാ വീട്ടമ്മമാർക്കും പരീക്ഷിച്ചുനോക്കാം..
Lets try beep once & celebrate our kachara life…
ജയ്‌ഹിന്ദ് 💪

By ivayana