രചന : രാജീവ് ചേമഞ്ചേരി✍
ജീവിതയാത്രതൻ പാതി വഴിയിൽ…….
ജീവിതസൗഭാഗ്യം കൊഴിയും വേളയിൽ!
ജന്മസുകൃതമായ് തെളിയുന്നു മുന്നിൽ…..
ജനനിയിൽ പുതുമയായ് പകൽവീട്!
ഏകാന്തമായൊരു ദിനം കാടുകയറുമ്പോൾ-
ഏതോ വിലാപവിരഹകഥകൾ ചേക്കേറി!
എവിടെയെന്നറിയാതെ ചിറകടിച്ചുയരുമ്പോൾ-
ഏതിനെന്നറിയാതെയുരുകുന്നു ഹൃത്തടം!
കൈത്താങ്ങായി നിന്നവരെല്ലാരുമിന്ന് –
കാണാ ദൂരത്ത് പോയ് മറഞ്ഞീടവേ!
കൈപിടിച്ച് വളർന്ന പൈതങ്ങളൊക്കെയും-
കൈകൾ ചോർന്ന് അകന്ന് പോകവേ!
കദനവും കണ്ണീരും ഒഴുകുന്ന യാമത്തിൽ-
കനിവാർന്ന തൂവൽ സ്പർശമേകീടാൻ!
കരുണതൻ കൈകളൊരുമിച്ചു പണിതു –
കനവുകൾ നെയ്യുവാനീ പകൽവീട്….!!!