അവലോകനം : ഗഫൂർ കൊടിഞ്ഞി✍
മനുഷ്യരെ നേർവഴിക്ക് നടത്തുക എന്നതാണ് മതത്തിൻ്റെ പ്രസക്തി.മതത്തിൻ്റെ മൂല്യങ്ങളെക്കുറിച്ച് വിശ്വാസികളെ ബോധവൽക്കരിച്ച് അവരെ നേർവഴിക്ക് കൈ പിടിച്ച് നടത്തുന്നവർ എന്ന നിലക്ക് മതപുരോഹിതരെ സമൂഹം ആദരവോടെ കാണുന്നു. ഈ ആദരവ് മുതലെടുത്താണ് ഈ നികൃഷ്ട ജന്തുക്കൾ വളരുന്നത്.
സാമ്പത്തിക ചൂഷണങ്ങളും ലൈംഗീകഅതിക്രമങ്ങളും നടത്തുന്നത്.
മതപഠനത്തിലൂടെ പുരോഹിതർ സ്വർഗ്ഗ നരകത്തെക്കുറിച്ച പ്രതീക്ഷകൾ മാത്ര മല്ല, വിശ്വാസികളുടെ ഇവിടത്തെ ജീവി തം എങ്ങനെയൊക്കെ ശുദ്ധീകരിക്കാം എന്ന് കൂടിയാണ് പഠിപ്പിക്കുന്നത് എന്നൊക്കെ പറയുന്നത് കേൾക്കാം.
എന്നാലിന്ന് വേലി തന്നെ വിളവ് തിന്നുകയാണ്. എത്രയെത്ര പീഢന കഥകളാണ്മുസ്ലിം മത പാഠശാലകളെ കേന്ദ്രീകരിച്ച്നടന്നു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ കുറേ ശബ്ദ കോലാഹലങ്ങൾ ഒഴിച്ചു നിർത്തിയാൽ മത സംഘടനകൾ ഇതിനെതിരെ പുലർത്തുന്ന മൗനം ബോധപൂർവ്വമാണ് എന്ന് വല്ലവർക്കും സംശയം തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.തിന്മകൾക്കെതിരെ പടനയിക്കുന്നവർ എന്ന് കരുതി വിശ്വാസികൾ ആദ രിക്കുന്ന പൗരോഹിത്യം തന്നെ തിന്മയു ടെ ധ്വജവാഹകരായി മാറുന്നു. പക്ഷെഇത്തരം തിന്മകൾക്കെതിരെ പ്രതികരിക്കാൻ സ്വന്തം മതത്തിൻ്റെ അനുയായികളൊട്ട് തയ്യാറുമല്ല.
നിങ്ങൾ മതവിശ്വാസിയാണെങ്കിൽ വിശിഷ്യാ മതപുരോഹിതനാണെങ്കിൽ എന്ത് തോന്നിവാസവും ചെയ്യാം എന്നായിട്ടുണ്ട്ഇന്ന്. നിങ്ങൾ മതത്തിൻ്റെ അനുഷ്ഠാനങ്ങൾ പിന്തുടർന്നാൽ മതി. മതത്തിൻ്റെ മൂല്യങ്ങൾ നിങ്ങൾ പരിഗണിക്കണമെ ന്നില്ല. ഒരു മുസ്ലിം അഞ്ച് നേരവും നിസ്ക രിക്കയും നോമ്പെടുക്കുകയും ചെയ്താൽ വിശ്വാസിയായി.സമൂഹത്തിൽ എന്ത്വേണ്ടാതീനങ്ങൾ ചെയ്താലും അവൻ ആദരിക്കപ്പെടും.എന്നാൽ നിങ്ങൾ മത ത്തിൻ്റെ പേരിൽ നടക്കുന്ന തോന്നിവാസ ങ്ങളെ ഒന്നു വിമർശിച്ചു നോക്കൂ, കടന്ന ൽ കൂടിന് കല്ലെറിഞ്ഞ അവസ്ഥയായിരിക്കും.നിങ്ങൾ മതവിരുദ്ധനായി മാറും. ചിലപ്പോൾ നിരീശ്വരവാദിയെന്ന് മുദ്ര ചാർത്തപ്പെടും.
മതപാഠശാലയിൽ മൻസിയ എന്ന പെ ൺ കുട്ടി ആത്മഹത്യ ചെയ്തു എന്ന് പറയുന്ന പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. അവൾ ആത്മഹത്യ ചെയ്തതാണ് എന്നത് പോലും അവിടത്തെ അധ്യാ പകർ പറയുകയാണ്. യഥാർത്ഥത്തിൽ ആ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നും അവർ എങ്ങിനെയാണ് മരിച്ചത് എന്നതിന് പോലും ഈ പുരോഹിതർ പറയുന്നതിനപ്പുറം തെളിവില്ല. ഒരു പ ക്ഷെ ബലാൽസംഗം ചെയ്ത് കൊലപ്പെ ടുത്തിയതാവാനും മതി.
മതപുരോഹിതർ എന്ത് നെറി കേട് ചെയ്താലും ന്യായീകരിക്കാൻ ആളുണ്ടാ
വുമ്പോൾ ഇതിൽ അൽഭുതമില്ല. നിസ് കാരക്കുപ്പായമിട്ട് ഒരു സമൂഹത്തിൻ്റെ ആദരവും അർത്ഥവും പിടിച്ച് പറ്റാൻ ശ്രമിക്കുന്ന ഈ നികൃഷ്ടജീവികളെ അടക്കി നിർത്താൻ ശ്രമിക്കാതെ ജനം ടീവിക്കും സംഘികൾക്കും വിട്ടുകൊടു ക്കുന്ന സമുദായം തന്നേയാണ് ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.
ഇത് പറയാൻ കാരണം ഇത്തരംമതവിശ്വാസികളും പുരോഹിതന്മാരും കാണിക്കുന്ന നെറികേടുകൾ പലപ്പോഴും നിങ്ങൾ അറിയുന്നത് മറ്റു മത വിഭാഗങ്ങ ളിലെ തീവ്രവർഗീയ വാദികളും ദോഷൈക ദൃക്കുകളും പറയുന്നതിലൂടെയോ അവർ ഷെയർ ചെയ്യുന്ന പോസ്റ്റുകളി ലൂടെയോ ആയിരിക്കും. നേരെ മറിച്ച്ഇത്തരം ഒരു നെറികേട് മറ്റു വിശ്വാസികളുടെ പാഠശാലയിൽ നിന്നാണെങ്കിൽവിമർശനങ്ങൾ കൊണ്ടും തെറി വിളികൾ കൊണ്ടും സോഷ്യൽ മീഡിയ നിറഞ്ഞു
കവിഞ്ഞിട്ടുണ്ടാവും. സ്വന്തം മതത്തിലെ വിശ്വാസികളിൽ നിന്നാണ് ഇതിനെതിരെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയരേണ്ടത്.എന്നാലവരത് പൂഴ്ത്തി വെക്കുന്നു.
മതത്തിൻ്റെ പേരിൽ ചൂഷണം തുടർക്ക ഥയായ പശ്ചാത്തലത്തിലാണ് ഇങ്ങനെപറയേണ്ടി വരുന്നത്. ഒരു മാസത്തിൽഇത്തരം മൂന്ന് ചൂഷണമെങ്കിലും നടക്കുന്നുണ്ടത്രെ. അതെന്തായാലും സാമ്പത്തി ക/ലൈംഗീക അരാജകത്വം ഏറ്റവും കൂടുതൽ നടമാടുന്നത് മത മേഖലയിലാണ്. എന്ത് നെറികേടുകൾ കാണിച്ചാലും അവരെ പിന്തുണക്കാനും കൂടെ നിന്ന് ന്യായീകരിക്കാനും ”ഭക്തജനങ്ങൾ” യഥേഷ്ഠമുണ്ടാകുമ്പോൾ മത സേവകർക്ക് ആരെ ഭയപ്പെടാനാണ്?