നിങ്ങൾ സ്ത്രീകളുടെ
അടുത്തേക്ക് പോകയാണോ
എങ്കിൽ ചാട്ടവാർ കൊണ്ടുപോകണം.

സ്ത്രീയെ ഉരുക്കു
ചങ്ങലയിൽ ബന്ധിച്ചു
ചരിത്രവും ഭൂമിശാസ്ത്രവും
ഭാഷാശാസ്ത്രത്തിന്റെ
മൂശയിൽ ഉരുക്കിയെടുത്തു,
മനോമർമ്മശാസ്ത്രത്തിന്റെ
സൂചിത്തലപ്പിൽ
നിർത്തിയാകണം
ഫ്രെഡറിക് നീത്ഷേ
ഇതുപറഞ്ഞത്.
അസംബന്ധങ്ങളുടെ
നീലച്ചടയൻവിത്തുകൾ
പന്നിയുടെ തേറ്റയുമായി
കടന്നുവരുന്നത്
നീത്ഷേ കണ്ടിട്ടുണ്ടാവണം.
അല്ലെങ്കിൽ ,
സന്യാസിയുടെ നീലധ്യാനത്തെ
പ്രളയത്തിൽമുക്കിയ,
കാമാസക്തയായ ഒരു നദിയെ ..!
നീത്ഷേ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ
ആ വെയിലേറ്റ്
നനഞ്ഞുവന്നവനാണു ഞാൻ.
നീത്ഷേയുടെ
പ്രകാശിയ്ക്കുന്ന ചാട്ടയിൽ
ഞാൻ അലിഞ്ഞലിഞ്ഞു ചേരുന്നു.

വിനോദ്.വി.ദേവ്.

By ivayana