രചന : ബിനു. ആർ ✍

സ്വന്തബന്ധങ്ങളെ തിരയുന്നു
നന്മകളെല്ലാം വറ്റിയകാലം
പണത്തിന്മേലെ പരുന്തും
ഒരിക്കലും പറക്കില്ലെന്നു
ക്രൂരചിന്തയിൽ കുടുങ്ങിയവർ,
മദോന്മത്തതയിൽ
നടനമാടിയവർ
അണുകുടുംബം പോറ്റുന്നവർ,
നന്മകളെല്ലാം തറവാടിൻ
മോന്തായത്തിൽ
കൂശ്മാണ് ണ്ടം പോൽ
കെട്ടിത്തൂക്കിയിട്ടിട്ടുവന്നവർ,
ഞാൻ എന്റേതെന്ന
തീട്ടൂരങ്ങൾ മടിയിൽ
തിരുകിനടക്കുന്നവർ,
അമ്മയുയ്ക്കും അച്ഛനും
സഹോദരർക്കും
കഞ്ഞികുടിക്കാൻ പോലും
വകയില്ലെങ്കിലും
കറുത്തതുണിയാൽ
മുഖംമുറുക്കിക്കെട്ടി
സ്വന്തബന്ധങ്ങളെ
കാണാതെ കേൾക്കാതെ
സ്വയം മറന്നവർ,
കാലം മാറി കോലം
തുള്ളുന്നന്നേരം
തൻ മക്കളാൽ വൃദ്ധസദനം
തിരുപ്പിടിപ്പിക്കുന്നതറിയവേ,
കണ്ണീർതൂക്കിയിട്ടെന്തുകാര്യം!

By ivayana