രചന : മിനി അശ്വനി അഖിൽ ✍
രണ്ടു മുതിർന്ന മക്കളുടെ അമ്മ എന്ന നിലയിൽ .ഒരു പക്ഷെ അവരെക്കാൾ മുതിർന്ന ഒരു അമ്മ എന്ന നിലയിൽ എൻ്റെ അനുഭവത്തിൽ കാഴ്ചപ്പാടിൽ നിന്നും ആണ് പറയുന്നത്.ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ അതായത് അവർ നമ്മോട് ഒപ്പം ആയിരിക്കുമ്പോൾ അവർ നൂറു ശതമാനം നള്ളവർ ആണ് എന്നാല് +2കഴിഞ്ഞ് അവർ ചിറകു വെച്ച് പറക്കാൻ ആരംഭിച്ചൽ അവരുടെ സ്വയ രൂപം പുറത്തു വന്നോളും.
A+വാങ്ങിയത് കൊണ്ടോ.IAS എടുത്തത് കൊണ്ടോ ഒരമ്മയും അമിതമായി അഭിമാനിക്കാൻ ഈ കാലത്ത് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.ഇപ്പൊൾ ബാംഗ്ലൂർ ആണ് ഞാൻ കുറച്ചു ഉള്ളിലേക്ക് ആണ് .ഇവിടെ ശരിക്കും ഗ്രാമം പോലെ ആണ് ആളുകൾ ഗ്രാമീണരും ഇവിടെ ആണ് കോളജ് കൂടുതൽ .
ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾ താമസിക്കാൻ ഉള്ള rooms ധാരാളം ഉണ്ട് .പെൺകുട്ടികൾ അല്ലെങ്കിൽ ആൺകുട്ടികൾ മൂന്നോ നാലോ പേര് ഒന്നിച്ചു വീട് എടുത്താൽ വാടക കുറയും എന്നാല് ആണും പെണ്ണും ഒന്നിച്ചു എടുത്താൽ ഇരട്ടി വാടക.ഒരു ഉളുപ്പും ഇല്ലാതെ മൂന്നും നാലും വർഷം ഒന്നിച്ചു അടിച്ചു പൊളിച്ചു ജീവിച്ചിട്ട് അവരവരുടെ പാട്ടിന് പോകുന്നു.എത്ര രക്ഷകർത്താക്കൾ കുട്ടികൾ താമസിക്കുന്ന സ്ഥലം വന്നു കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അത്യാവശ്യമായി നാട്ടിൽ വരേണ്ടി വന്നു.തിരിച്ചു ആലപ്പുഴ നിന്നും സ്ലീപ്പർ ബസിൽ ആണ് വന്നത്. ഒരു പെൺകുട്ടി ആണ് എൻ്റെ ഒപ്പം ഉണ്ടായിരുന്നത്.
ഒരു വ്യത്യസ്ത കോഴ്സ് ആണ് ആ കുട്ടി പഠിക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ എനിക്കും എന്തോ ഒരു സന്തോഷം .സുന്ദരി ആയ ചെറിയ കുട്ടി.അരൂർ എത്തിയപ്പോൾ ഫുഡ് കഴിക്കാനും എൻ്റെ ഒപ്പം വന്നു പിന്നെ തിരിച്ചു കയറിയത് എൻ്റെ ഒപ്പം അല്ല വേറെ ഒരു പയ്യൻ്റെ birth il എന്നോട് പറഞ്ഞിട്ട് ആണ് പോയതും മനസ്സിന് വല്ലാതെ വേദന ഉണ്ടാക്കി അത്.അതിൻ്റെ അമ്മ ഉമ്മ കൊടുത്ത് കൂടെ ഞാൻ ആണെന്ന് കണ്ട് സന്തോഷത്തോടെ പോയത് ഒരമ്മ എന്ന നിലയിൽ മനസിനുവവേദന ഉണ്ടാക്കി.പറയാൻ ഇനിയും ഉണ്ട് .പറഞ്ഞു വന്നത്.ഒരമ്മയും ഒരുപാട് അഭിമനിക്കേണ്ട .
കാലം അങ്ങനെ ആണ്.അവർക്ക് കഴിയും വിധം വിദ്യാഭ്യാസവും.അറിവും മറ്റുള്ളവരെ ബഹുമാനവും പഠിപ്പിക്കുക..ഒറ്റക്ക് ആയാലും ജീവിക്കാൻ പഠിപ്പിക്കുക .നല്ലതും കേട്ടതും നമ്മളെക്കാൾ അവർക്ക് അറിയാം 15um 16um വയസുള്ള കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ കൂടി വരുന്നു.അവരെ ആരെയും മോശം മാതാപിതാക്കൾ വളർത്തിയിട്ട് അല്ല.കുട്ടികളുടെ മനസ്സ് നമുക്ക് കാണാൻ കഴിഞ്ഞിട്ട് ആണ്.എല്ലാം തുറന്നു പറയുന്നു എന്നത് നമ്മുടെ തോന്നൽ മാത്രം ആണ്.
എൻ്റെ മകൻ മകനെന്ന നിലയിൽ എനിക്ക് അഭിമാനിക്കാം.പക്ഷേ അവൻ വിവാഹം കഴിച്ചാൽ ഒരു നല്ല ഭർത്താവ് ആകണം എന്നില്ല.അപ്പൊൾ പിന്നെ നമ്മൾ നന്നായി വളർത്തി എന്ന് അഭിമാനിക്കാൻ കഴിയുമോ.