രചന : ജോയ് നെടിയാലിമോളേൽ ✍

ഡിജിറ്റലായാലെല്ലാമായി,
വീട്ടിലിരുന്നാൽ കാര്യം നേടാം!
ഒടിപിയൊന്നടിച്ചുവിട്ടാൽ,
വീട്ടിലിരുന്നും കാര്യം നേടാം!
നെറ്റ് ബങ്കിങ്ങിൽ ഒടിപി,
ബിവറേജാപ്പിൽ ഒടിപി,
റേഷൻ വാങ്ങാനോടിപി-
സർവ്വം മയമായ് ഒടിപി!
വീട്ടുകവർച്ചകൾ കുറഞ്ഞുവന്നു-
ഓൺലൈൻ മോഷണമേറിയതോടെ!
പലവിധമെന്യെ കൈക്കലതാക്കിയ ഒടിപിയാൽ-
ബാങ്കിലെ ബാലൻസില്ലാതാവും!
സർക്കാർ ചിലവിൽ ഫോണും തോണ്ടി,
മാസംന്തോറും വേതനമേറ്റിട്ടു-
പഭോക്താവിനെ അക്ഷയിൽ വിട്ടി-
ട്ടാശ്വാസത്തൊടു സമയംകൊല്ലും-
സർക്കാർ ജോലികളഭികാമ്യം!
സർട്ടിഫിക്കറ്റുകളക്ഷയവഴിയായ്-
സ്പെല്ലിംങ് മിസ്റ്റേക്കനവധിയായി!
ഡിജിറ്റലായി പണവും നല്കി-
ഡിജിറ്റലായിന്ധനവും തന്നിട്ട-
ളന്നു നോക്കീടുമ്പോൾ കണ്ടു-
ഡിജിറ്റലെല്ലാം കളവെന്ന്!
മണ്ണെണ്ണയ്ക്കോ ക്ഷാമമതെന്നാൽ-
പെട്രോൾ നിറയെ മണ്ണെണ്ണ!
മായം ചേരാത്തവയായൊന്നും-
ഭക്ഷിപ്പാനും കിട്ടുകയില്ല!
അരിയിൽ കാല്ലുകടിച്ചിട്ടാണേൽ-
ഒരുവായ്ച്ചോറു കഴിക്കാൻ മേല…,
മുളക് മല്ലി മഞ്ഞൾപ്പൊടി-
യെന്നിത്യാദികളിൽ,
തരമായ് ചേർക്കും മായമതങ്ങനെ!
എഫ് എസ് എസ് എ ഐ യ്യുലഭിച്ചാൽ,
ഭോജ്യത്തിൽപ്പല വിഷവും ചേർത്തിടാമോ?
ആശൂത്രികളിൽ ജീവൻപോയൊരു-
മൃതദേഹത്തിനു ശ്വാസം നല്കി-
ഒപ്പിച്ചീടും കാശുകളങ്ങനെ!
ആധാർ, പാൻ കാർഡ്, മൊബൈൽ നമ്പ-
റൊന്നോടൊന്നായ് ബന്ധിപ്പിച്ചു,
കൂടെ നാമും ബന്ധിതരായ്!
ഒടിപിയിൽ ബന്ധിതരായ്!
മഹാബലിയിനി വാഴാൻ വരികില്ല,
പിന്നെ, ആരു നിയന്ത്രിച്ചീടുമീ-
ക്കള്ളപ്പറയും ചതികളുമെല്ലാം?
****

By ivayana