രചന : വാസുദേവൻ. കെ വി ✍
“അറിവുകൾ വിജയത്തിന് കാരണമാവുന്നു. പരിചയസമ്പത്ത് അറിവുകൾക്കുള്ള ചുവട്ടുപടിയും.. ” എന്ന് കുറിച്ചിട്ടത് സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ.
മഴ നക്കിയ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഇന്നലെ കണ്ടതും അത് തന്നെ. അവസാനരണ്ടു പന്തുകളിൽ ജയിക്കാൻ പത്തു റൺസ് എന്ന ലക്ഷ്യം ച്ഛക്കയും ചൗക്കയും പറത്തി ജഡ്ഡു നേടിയത് തന്റെ അനുഭവസമ്പത്ത് ഒന്നു കൊണ്ടു മാത്രം.
2008 ൽ മാലേഷ്യയിൽ നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് നേടിയ വിരാട് കോഹ്ലിയുടെ ടീമിൽ ഉപനായകൻ ഈ രജപുത്രൻ. പന്തെറിയലിനൊപ്പം ബാറ്റു കൊണ്ടുള്ള മായാജാലം തീർക്കാനും ജഡ്ഡു പഠിച്ചു. ഹോം ഗ്രൗണ്ടിൽ നിയമസഭാഗം കൂടിയായ പ്രിയ പത്നി റിവാഭയെ സാക്ഷി നിർത്തി വിജയം നേടാൻ ആയത് ജഡ്ഡുവിന്റെ അനുഭവസമ്പത്തു തന്നെ. ധോണിക്ക് ശേഷം പലരെയും നായകരായി പരീക്ഷിച്ച ഇന്ത്യൻ ടീം മേലാളന്മാർ ജഡ്ഡുവിന് അവസരം നൽകുമോ എന്നത് കാത്തിരുന്നു കാണാം.
വയസ്സൻ പടയെ നയിച്ച് കപ്പ് സ്വന്തമാക്കാൻ ഫോം നഷ്ടപ്പെട്ട മഹിക്ക് കഴിഞ്ഞതും നേടിയ എക്സ്പീരിയൻസ് കൊണ്ടു മാത്രം.
എ വി എം ഗുരുനാഥ് മെയ്യപ്പൻ ഭാഗ്യവാനാണ് എന്തൊക്കെ ആക്ഷേപം നേരിട്ടാലും. ഒരൊറ്റ ദ്രാവിഡനെ പോലും ടീമിൽ എടുക്കാതെ തമിഴന്റെ വികാരം ആളിക്കത്തിച്ച് സപ്പോർട്ട് നേടി വീണ്ടും കപ്പ് സ്വന്തമാക്കാൻ കഴിഞ്ഞതിൽ.
“വിസിൽ പോട്..👏👏”
ചെന്നെ, ദി റിയൽ സൂപ്പർകിങ്ങ്.