രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

അക്ഷരത്തിരുമുറ്റമണിഞ്ഞൊരുങ്ങി
അതിരുകളില്ലാത്ത അറിവുമായി
ആദ്യമായ് കുരുന്നുകൾ എത്തുകയായ്
ആദ്യാക്ഷരത്തിന്റെ ശ്രീകോവിലിൽ

ഇവിടെ ഉയരട്ടെ ആശംസകൾ
ഇവിടെ തുടങ്ങട്ടെ ആഘോഷങ്ങൾ
ഇന്നത്തെ ദിവസം അതിന്നു മാത്രം
ഈണങ്ങൾ പാടുക തുടർനാളുകൾ

ഉത്തരവാദിത്വങ്ങൾ ഏറ്റേറ്റെടുത്ത്
ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ
ഉരുത്തിരിഞ്ഞുണരട്ടെ സംസ്കാരമുയരേ
ഊഷ്മളമാകട്ടെ വിദ്യാഭ്യാസ കാലം

ഒത്തൊരുമിക്കുക പാഠശാലകളിൽ
ഒരിക്കലും. പിരിയാതെ സൗഹൃദങ്ങൾ
ഒന്നിച്ചു ചേർന്നെന്നും ആസ്വദിക്കാം
ഓർമ്മയിൽ സൂക്ഷിക്കാം പഠനകാലം

എത്ര പറഞ്ഞാലും അധികമാവുകില്ല
എത്ര പഠിച്ചാലും അറിവ് പൂർണ്ണമല്ല
എല്ലാറ്റിലും ഉപരിയായി സ്നേഹമത്രേ
ഏറ്റുപറയുക, പാടുക പാഠമായി…

എന്നുമീ ശ്രീകോവിൽ തൊഴുതു നിൽക്കാം
എല്ലാ സഹപാഠികളിലും ഒരുമ കാണാം
ഐതീഹ്യമാലകൾ ചേർന്നു പാടാം
ഐക്യമത്യം മഹാബലം ഏറ്റു പാടാം

അംബരചുംബികളായ് അറിവ് നേടാം
അംശവും ദേശവും പേരു കേൾക്കാം

നേരുന്നു കുഞ്ഞിക്കുരുന്നുകളെ
നേർവഴി കാണുക…നടക്കുക നിങ്ങൾ
പാടുന്നു വാഴ്ത്തുന്നു ഈ സുദിനം
ആദ്യാക്ഷരത്തിന്റെ. ആദ്യദിനം.

മോഹനൻ താഴത്തേതിൽ

By ivayana