രാമ രാമ രാമ രാമ
രാമ രാമ പാഹിമാം .
രാമപാദം ചേരണേ
മുകുന്ദരാമ പാഹിമാം ..!
ലക്ഷ്യമായി നീ നടന്നൂ ..
സ്നേഹമായി സീതയും ..
ത്യാഗമായി ലക്ഷ്മണനും ..
കൂടെയെന്നും മർത്യരും .!
സത്യമേത് ലോകമേ ?
മായയോ ഇതു കള്ളമോ….
രാമനാകും ദേവനെ
കാട്ടിലേക്ക് അയക്കയോ ?
സഹസ്രജന്മ ജീവിതത്തിൽ
ഒന്ന് മാത്രം മതീ ഭവാൻ,,,
രാമനോടു ചേർന്നു നിൽക്കാൻ
കഴിയണ മെന്നുമേ …..
രാമപാദം പൂകുവാ ൻ
അനുജ്ഞ നൽകണം പ്രഭോ
രാമനില്ലാ അയോദ്ധ്യയിൽ
ഞങ്ങളില്ല മഹാനിധേ …..
സത്യമായ് നിത്യമായ് .
ഞങ്ങൾ ഉണ്ട് കൂടെയും …
സത്യമൊന്നുമാത്രമിന്നു
ഞങ്ങൾ തൻ മനസ്സിലും
“ശ്വാസമന്ത്ര മായെ ന്നും
രാമ നാമ മന്ത്രവും !”
രാമ രാമ രാമ രാമ
രാമ രാമ പാഹിമാം .
രാമപാദം ചേരണേ
മുകുന്ദരാമ പാഹിമാം
പട്ടം ശ്രീദേവിനായർ.