രചന : രാജു കാഞ്ഞിരങ്ങാട്✍

സ്മിതകല ചൂടിയ നിന്നുടെ ചുണ്ടുകൾ
ഗൂഢവിമോഹന മാന്ത്രിക മിഴികൾ
സർവം നിശ്ചല ശില്പമതാക്കും
പ്രിയേ നിന്നുടെ മായിക രൂപം

ഹൃത്തിൽ നൃത്തച്ചുവടാകുന്നു
നീല നിലാവിൻ ലയമാകുന്നു
ഓരോ ചുവടും ഏതോ സ്വപ്നം
പോലെന്നുള്ളിൽ ചിറകുവിരിപ്പൂ

കാമനയുണരും കൺപോളകളും
കവനം വിരിയും കവിളിണയും
മുകിലിൻ മൗനംപോലാംകൂന്തൽ –
തുമ്പിൽ ഇറ്റും ജലമണിയും
എത്ര മനോഹര പ്രണയാതുരമീ –
സുന്ദരി നിന്നുടെ രൂപം.



രാജു കാഞ്ഞിരങ്ങാട്

By ivayana