രചന : അബ്രാമിന്റെ പെണ്ണ്✍
ഇത്തിരി വെള്ളമടിച്ചിട്ട് വൈകുന്നേരത്തോടെ വീട്ടിലെത്തുന്ന കെട്ടിയോൻ..
“എന്താടീ ഇന്ന് കറി വെച്ചേ…
“ചൂര കറി വെച്ച്.. ചാള വറുത്ത്… ചോറ് വെളമ്പട്ടെ..
എന്ന് ഞാൻ..
“വേണ്ട.. ഇച്ചിരി കഴിഞ്ഞു മതി…
ശേഷം കുളിക്കാൻ പോകുന്ന്.. കുളി കഴിഞ്ഞു വരുന്ന്.. ടീവിയിൽ ഏതോ ഒരു ചാനലിൽ പാണ്ടിക്കാരുടെ പാട്ട് കേൾക്കുന്നു.. ഇങ്ങേര് ലോകം മൊത്തം കേൾക്കുന്ന ഒച്ചയിൽ ടിവിയുടെ സൗണ്ട് കൂട്ടുന്നു.. കൊച്ചുങ്ങളുടെ കയ്യിൽ പിടിച്ചു പാട്ടിനൊപ്പം തുള്ളിച്ചാടുന്നു..
ഉല്ലാസ് പന്തളം പോലും കാണിക്കാൻ മടിയ്ക്കുന്ന ചില സ്റ്റെപ്പുകളുണ്ട്.. അത് കാണുമ്പോ നമുക്ക് പോലും നാണക്കേട് തോന്നും… അതിനൊപ്പം ചാടിതുള്ളാൻ പറഞ്ഞു പണിയിച്ച പോലെ രണ്ട് കൊച്ചുങ്ങളും..
ഡാൻസ് മൂക്കുമ്പോ അമ്മയുടെ മുറി തുറന്ന് ഇങ്ങേര് ചാടി അകത്തു കേറും.. അവിടെ നിന്ന് അമ്മയ്ക്ക് വേണ്ടി രണ്ട് സ്റ്റെപ്പിടും.. എഴീച്ചു പോകാൻ വയ്യാത്ത ആ പാവം അപ്പുറത്തെ സൈഡിലോട്ട് തിരിഞ്ഞു കിടക്കും..
കുറെ കഴിഞ്ഞ് അടുക്കളയിലോട്ട്…
“എന്തുവാടീ ഇന്ന് കറി വെച്ചേ…
“ചൂര കറി വെച്ച്.. ചാള വറുത്തു.. ചോറ് വിളമ്പട്ടെ…
എന്ന് ഞാൻ..
“വേണ്ട.. ഇച്ചിരി കഴിഞ്ഞു മതി..
എന്നങ്ങേര്..
ഉറങ്ങുന്നതിനു മുൻപ് ആയിരം വട്ടം “എന്താണ് കറി വെച്ചതെന്ന് ” അങ്ങേര് ചോയ്ക്കും..
“ചൂര കറിയും ചാള വറുത്തതുമെന്ന് ” ഞാനും..
ഒടുക്കം ചോറ് കഴിക്കാതെ അതിയാൻ ഉറങ്ങും.. ഉറക്കത്തിനിടെ ഇടയ്ക്ക് എഴുന്നേറ്റ് “എന്താണ് കറിയെന്ന് ” വീണ്ടും ചോയ്ക്കും..
പാതിയുറക്കത്തിൽ ഞാൻ “ചൂര കറിയും ചാള വറുത്തും ” വെയ്ക്കും…
ഒരു രാത്രി മൊത്തം അങ്ങനെ ചൂര കറിയും ചാള വറുത്തും വെച്ച് കഴിച്ചു കൂട്ടും ..എത്ര നിർബന്ധിച്ചാലും ഇതിയാൻ ചോറ് തിന്നത്തില്ല…
പിറ്റേന്ന് രാവിലെ എഴുന്നേറ്റു ചോദിക്കുവാ..
“ഇത്രേം വല്യ മീൻ വാങ്ങിച്ച് കറി വെച്ചിട്ട് നീയെനിക്കിച്ചിരി ചോറ് വെളമ്പി തന്നില്ലല്ലോന്ന്….
ഇതിനോടൊക്കെ എന്ത് മറുപടി പറയണമെന്ന് പറ…😡😡😡