ശ്രീകുമാർ ഉണ്ണിത്താൻ✍

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിൽ പങ്കെടുക്കാൻ വേണ്ടി എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന . മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ കൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി. ജോയി ഡോ.വാസുകി ഐ എ എസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി ജനറൽ മാനേജർ അജിത് കോലശ്ശേരി നോർക്ക ഡയറക്ടർ ജെ കെ മേനാൻ തുടങ്ങിയവരെയും മറ്റു പ്രതിനിധികളെയും ന്യൂ യോർക്കിലേക്ക് ഫൊക്കാന സ്വാഗതം ചെയ്യുന്നു.

കേരളാ ഗവൺമെന്റിന് വേണ്ടി അമേരിക്കയിൽ ആദ്യമായണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടത്തുന്നത്. കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കാണുകയും ചെയ്യുക എന്നതാണ് ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ലക്‌ഷ്യം .. പ്രവാസികളുടെ പ്രശ്നങ്ങൾ കേരള ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുന്ന സാഹചര്യം നാം എന്തിന് ഒഴിവാക്കണം.

ലോകത്തകാമാനം വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹത്തെ ഒരു വേദിയിൽ ഒരുമിപ്പിക്കുകയും .
പ്രവാസികളെ ഒരുമിച്ചു ചേർത്ത് അവരുടെ വിവിധ കഴിവുകൾ കേരളത്തിന്റെ വളർച്ചക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂടി കേരള സർക്കാർ 2018 ൽ രൂപം നൽകിയ പദ്ധതിയാണ് ലോക കേരള സഭ. കേരളം ഇത്രയേറെ മുന്നേറ്റം വഹിച്ചതും കേരളത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ പ്രവാസികളെ ആശ്രയിച്ചാണ് നിൽക്കുന്നത്. കേരളത്തിന്റെ ഭാവിക്കായി ഏറ്റവുമധികം സഹായം നൽകുന്ന പ്രവാസികളുടെ പ്രതിനിധികളെ കാണാനും കേൾക്കാനും ഗവൺമെന്റിനു ലഭിക്കുന്ന അവസരവുമാണിത്. അമേരിക്കയിൽ ഇങ്ങനെ സംരംഭം നടക്കുബോൾ അത് വിജയിപ്പിക്കേണ്ടുന്നത് ഫൊക്കാനയുടെയും കൂടെ ഉത്തരവാതിത്വം ആണ്. അതുകൊണ്ടു തന്നെയാണ് ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ മെയിൻ സ്പോൺസർ ആയി വരുകയും ഈ സമ്മേളനം വിജയിപ്പിക്കാൻ വേണ്ടുന്ന എല്ലാ സപ്പോർട്ടികളും നൽകുകയും ചെയ്യുന്നത്.

ലോക കേരളസഭയുടെ അമേരിക്കൻ സമ്മേളനവുമായി ബന്ധപ്പെട്ട്‌ പല കഥകളും പ്രചരിപ്പിക്കുന്നുണ്ട് . ടൈം സ്ക്വയർ പരിപാടിയിലോ പ്രതിനിധി സമ്മേളനത്തിലോ വിവേചനങ്ങളൊന്നുമില്ലെന്ന്‌ സംഘാടകരും നോർക്കയും വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനെല്ലാം നേതൃത്വം നൽകുന്നത് നമുക്കെല്ലാം പ്രിയങ്കരനായ ഡോ. അനിരുദ്ധനും , മന്മഥൻ നായരുമാണ്. നമുക്ക് ഏവർക്കും സുപരിചിതർ ആണ് ഇവർ .എല്ലാ പ്രവർത്തവും സുതാര്യമായാണ് നടത്തുന്നത് എന്നാണ് ഇവരിൽനിന്നും അറിയാൻ സാധിച്ചത്. ഇങ്ങനെ ഒരു സംരംഭം നടത്തുബോൾ എല്ലാ മലയാളിക്കളയും വിളിച്ചു കുട്ടി നടത്തുവാൻ ബുദ്ധിമുട്ടുകൾ ഉണ്ട് , അതുകൊണ്ടു ആണ് തെരെഞ്ഞടുക്കപ്പെട്ട പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയത് എന്നാണ് ഇവരിൽ നിന്നും അറിയാൻ സാധിച്ചത്.

കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് സർക്കാർ ഒരു പണവും ചെലവഴിക്കുന്നില്ല. ഈ മേഖലാ സമ്മേളനസമ്മേളനത്തിൽ പങ്കെടുക്കാൻ ആരും പണം നൽകേണ്ടതില്ല. രജിസ്ട്രേഷൻ സൗജന്യമാണ്. പിന്നെ സ്പോൺസേഴ്‌സിൽ കൂടെ മാത്രമേ ഇതിന്റെ ചിലവുകൾ വഹിക്കാനാവു . സമ്മേളനത്തിനായി ശേഖരിക്കുന്ന തുക, ചെലവ്‌ എന്നിവ ഓഡിറ്റ്‌ ചെയ്ത്‌ അവതരിപ്പിക്കുമെന്ന്‌ മുഖ്യ സംഘാടകരും പറഞ്ഞിട്ടുണ്ട്‌. അമേരിക്കയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന പൊതുമാതൃകയാണ്‌ സ്പോൺസേർസ് . പിന്നെ എന്തിനാണ് ഒരു വിവാദം?

അമേരിക്കയിൽ നടക്കാറുള്ള മിക്ക കൺവൻഷനുകളും സ്പോൺസേഴ്‌സിനെ കണ്ടുപിടിച്ചാണ്‌ സംഘടിപ്പിക്കുന്നത്‌. അതേ രീതിയിൽത്തന്നെയാണ് ലോക കേരളസഭയുടെ മേഖലാ സമ്മേളനവും നടക്കുന്നത്. സംഘാടക സമിതി പിരിക്കുന്ന പണം ഓഡിറ്റ് ചെയ്യപ്പെടും. സമ്മേളനത്തിനായി അഞ്ചു പൈസപോലും കേരള ഖജനാവിൽനിന്ന്‌ പോകുന്നില്ല. അമേരിക്കയിൽനിന്ന് അമേരിക്കയിലെ മലയാളികളുടെ സംഭാവന കൊണ്ട് നടത്തുന്ന പരിപാടിയാണിത്.ന്യൂ യോർക്കിൽ ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം നടത്തുബോൾ അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനാ എന്ന നിലയിൽ ഇത് വിജയിപ്പിക്കേണ്ടുന്നത് ഫൊക്കാനയുടെ ആവിശ്യം കൂടിയാണ്.

ക്ഷണിക്കപ്പെട്ട ഇരുന്നൂറിലധികം പ്രവാസി നേതാക്കൾ ന്യൂയോർക്കിൽ മൂന്ന് ദിവസങ്ങളിലായുള്ള വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ നാം ഇവിടെ അവതരിപ്പിക്കും. എല്ലാത്തിനും പരിഹാരം കണ്ടില്ലെങ്കിൽ കുടിയും പലതും പരിഹരിക്കാനും സാധ്യതയുണ്ട് . അതുകൊണ്ട് അനാവിശ്യ വിവാദങ്ങൾ ഒഴിവാക്കി നമുക്ക് കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം വൻപിച്ച വിജയമാക്കാൻ ശ്രമിക്കാം . ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനായി ന്യൂ യോർക്കിൽ എത്തിച്ചേരുന്ന എല്ലാവരെയും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് , കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവർ സ്വാഗതം ചെയ്യുന്നു.

By ivayana