രചന : ഷാജി ഗോപിനാഥ് ✍

ലോകത്ത് അറിയപ്പെട്ട ഒരേ ഒരു സ്വർഗം അത് ഏദൻ തോട്ടമായിരുന്നു അതിലപ്പുറമായി മറ്റൊന്നുമില്ലായിരുന്നു. അന്ന് അവിടെവച്ച് മനുഷ്യൻ ആദ്യത്തെ തെറ്റ് ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കാൻ പറ്റുമോ. അന്ന് ആദ്യത്തെ ശരി ചെയ്തു. ഇതാണ് ശരി. അടിമത്തത്തിന്റെ ആദ്യത്തെ പ്രതിഷേധം. അതിന്റെ അടിസ്ഥാനത്തിൽ ലോകം വികസിച്ചു ഇന്നും വികസനത്തിന്റെ പാതയിൽ തന്നെയാണ് ലോകം .അന്ന് സഹായിച്ചത് ചെകുത്താൻ അതിനാൽ ചെകുത്താനാണ് കഥയിലെ ഹീറോ ദൈവം വില്ലൻ. ഉള്ളതിൽ വച്ച് എല്ലാ സൗഭാഗ്യങ്ങളും വാരിക്കോരി കൊടുത്തിട്ട് അതിനുമേൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അവൻ മണ്ടൻ എല്ലാം കണ്ടുകൊണ്ട് എത്ര നാൾ ഇരിക്കാൻ പറ്റും അത് അന്നും അങ്ങനെ തന്നെ ഇന്നും അങ്ങനെ തന്നെ.


ഏദൻ തോട്ടത്തിലെ നായിക നായകന്മാർ ലോകപ്രശസ്തരായി പരിണമിച്ചപ്പോൾ ഒപ്പം ചെകുത്താന്റെ പേരും ലോകപ്രശസ്തമായി ഇവിടെ ദൈവം മാത്രം പോരല്ലോ ചെകുത്താനും വേണ്ടേ. ഓരോ പീരീഡ് കൂടുമ്പോഴും ഇലക്ഷൻ നടക്കുന്നതുപോലെ ഭരണം മാറി മാറി വരണം ദൈവത്തിന് മാത്രം എല്ലാ വർഷവും ഭരിക്കുവാനുള്ള അവകാശം വിട്ടുകൊടുക്കുവാൻ സാധ്യമല്ല. വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്ന് പറഞ്ഞാൽ നമ്മൾ പറിക്കും വിഷംഎന്ന് പറഞ്ഞാൽ ലാബിൽ കൊടുത്തിട ടെസ്റ്റ് ചെയ്യുംചെയ്യും അതിനാൽ ഒരു കള്ളത്തരവും ഇവിടെ നടക്കത്തില്ല ആകനി പറിച്ച് തിന്നിട്ട് കുരു താഴെയിട് നിമിഷത്തിൽ പ്രപഞ്ചത്തിൽ പ്രേമം ഉടലെടുത്തു സ്ത്രീക്കാണ് അന്ന് പുരുഷനോട് ആദ്യമായി പ്രേമം തോന്നിയത് യഥാർത്ഥ പ്രേമം വഞ്ചനയോ ഹണി ട്രാപ്പോ ആയിരുന്നില്ല അന്ന്് ഹവ്വയായിരുന്നു ആദത്തിനോട് ആദ്യമായി ഐ ലവ് യു പറഞ്ഞത്


ഇത് കേട്ടപ്പോൾ ആദത്തിന് അത് തള്ള്ണോ കൊള്ളണോ എന്ന് തീരുമാനമെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല കാരണം അന്ന് അവിടെ ഒരൊറ്റ പെണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ തിരഞ്ഞെടുക്കുവാൻ മറ്റാരുമില്ല കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുക അത്രതന്നെ അത് അവൾക്കും അറിയാമായിരുന്നു തന്റെ പ്രേമം നിരസിക്കാൻ അവനു കഴിയില്ല എന്ന്


പ്രേമിച്ചു തുടങ്ങിയാൽ പിന്നെ പ്രേമിച്ചു കൊണ്ടേയിരിക്കും.അതിനു കുലുക്കമില്ല വാക്കുകളും പ്രവർത്തികളും മാത്രം. പ്രവർത്തനത്തിന്റെ മാന്ത്രിക ശക്തിയിൽ അന്ന് ഏദൻ തോട്ടം കുളിരിൽ തണുത്ത് വിറച്ചപ്പോൾ തണുപ്പകറ്റുവാൻ പുതപ്പ് ആവശ്യമായി വന്നു അത് എടുത്ത് ധരിച്ചപ്പോൾ മനുഷ്യൻ മനുഷ്യനായി പിന്നെ അവനെ നിർമ്മിച്ചവനുപോലും അവനെ നിയന്ത്രിക്കാൻ കഴിയാതെയായി ദൈവത്തിന്റെ ആജ്ഞ ധിക്കരിച്ചു കൊണ്ട് സ്വതന്ത്രമായ മേച്ചിൽ പുറങ്ങളിൽ അവർ അവരുടെ ജീവിതം ആരംഭിച്ചു അങ്ങിനെ ആദ്യത്തെ പ്രേമം ഉണ്ടായി


അവളുടെ ഐ ലവ് യു കേട്ട് ആദം കോരിത്തരിച്ചു പോയി പെണ്ണിന്റെ പഞ്ചാര വാക്കുകൾ കേട്ടാൽ പുരുഷന് കാമം ഉണ്ടാകുന്നു അത് പ്രകൃതിദത്തം അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പുരുഷനെ ഈ രീതിയിൽ ആക്കുന്നതിന് സ്ത്രീകൾക്കും പങ്കുണ്ട്. ഇല്ല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് മരത്തിന് ആണെന്ന് പറയുന്ന തലമുറ പഴങ്കഥകൾ എല്ലാം പഴങ്കഞ്ഞികളായി. ഇന്ന് പുതുമൊഴികളാണ് മുഖ്യം.
നിനക്ക് ഞാൻ എന്റെ ലവ് തരട്ടെയോ എന്ന് അവൾ അവനോട് ചോദിച്ചപ്പോൾ അത്ഭുതമോ ആശ്ചര്യമോ ഒന്നും തോന്നിയില്ല. ഒരു പെണ്ണ് ഇങ്ങോട്ട് വന്ന് പ്രേമാഭ്യർത്ഥന നടത്തിയാൽ അതൊരു നിസ്സാര കാര്യമാണോ. ആണായാലും പെണ്ണായാലും പ്രേമം തോന്നുന്നത് നിസ്സാര കാര്യമല്ല സ്വാഭാവികം ആ പ്രേമത്തിലാണ് സകലതും ലോകം കീഴ്മേൽമറിഞ്ഞതും
പലഅന്താരാഷ്ട്ര പ്രക്ഷോഭങ്ങളും ഉണ്ടായതും.


ആണും പെണ്ണും പരസ്പരം ആകർഷിക്കപ്പെടുമ്പോൾ പ്രേമം ഉണ്ടാകുന്നു അതിന് ഒരിക്കലും മാറ്റമില്ല ആണും പെണ്ണും പരസ്പരം ബന്ധപ്പെട്ടാലെ പുതുതലമുറ ഉണ്ടാകുന്നുള്ളൂ ആരംഭവും അങ്ങനെ തന്നെയായിരുന്നു ഭൂമിയിൽ ജീവനുണ്ടായ കാലം മുതൽ തന്നെ പ്രേമവും ആരംഭിച്ചിരുന്നു ദൈവത്തിന്റെ അടിമകളാകാൻ വിധിക്കപ്പെട്ട മനുഷ്യർ സാത്താന്റെ പ്രേരണയാൽ വിലക്കപ്പെട്ട കനിച്ചപ്പോൾ അടിമത്തം വെടിയുകയായിരുന്നു സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യനെ ഇത്തരത്തിൽ പ്രേരിപ്പിച്ച സംഭവം ഉണ്ടായതാണ് ഉണ്ടാക്കിയതാണോ എന്നറിയില്ല
ഒരു കാര്യം സത്യം സത്യമായും പറഞ്ഞാൽ അതിൽ നിന്നും പുതു തലമുറയുണ്ടായി ഉണ്ടായ തലമുറകൾ എല്ലാം പിന്നെയും ഇരട്ടിച്ചു അവർക്ക് വംശനാശം ഭീഷണി ഉണ്ടായില്ല വീണ്ടും പ്രേമിച്ചു പ്രേമത്തിന്റെ പൂക്കൾ വിരിയുന്ന താഴ്വാരയിൽ ഇന്നും അതിന്റെ വിത്തുകൾ മുളച്ചു കൊണ്ടേയിരിക്കുന്നു.

ഷാജി ഗോപിനാഥ്

By ivayana