രചന : സതി സുധാകരൻ പൊന്നുരുന്നി.✍

ചായക്കടയിലെ ചില്ലലമാരയിൽ
കൊതിയൂറും വിഭവം നിറഞ്ഞിരുന്നു.
തേൻ കിനിയുന്ന ജിലേബി,
മധുരമൂറുന്ന ലഡ്ഡുവും,
ഹൽവയും, ബോണ്ടയും,
നെയ്യിൽ പൊരിച്ചൊരു വാഴയ്ക്കാഅപ്പവും,
കൂട്ടിനു പത്തിരി വേറെയുണ്ട്.
അമ്മയോടൊപ്പം ഭിക്ഷ യാചിച്ചവൻ
പശിയോടെ കടയുടെ മുന്നിലെത്തി.
കടയിലിരിക്കുന്ന മധുര പലഹാരങ്ങൾ
കുഞ്ഞിനെ, മാടി വിളിച്ചു മെല്ലെ
കൊതിയൂറും മധുര പലഹാരങ്ങൾ കണ്ടവൻ
ചായക്കടയിലേയ്ക്കൊന്നെത്തി നോക്കി.
ക്രുദ്ധനായ് വന്നൊരു ചായക്കടക്കാരൻ
കുഞ്ഞിനെ തള്ളി തറയിൽ വീഴ്ത്തി.
വാവിട്ടു കരയുന്ന കുഞ്ഞിനെ കണ്ടമ്മ വാരിയെടുത്തു,
മാറോടു ചേർത്തുമ്മവച്ചു.
കരയാതെ മക്കളെ നല്ലൊരു നാൾ വരും അന്നമ്മ,
പൊന്നുണ്ണിക്കണ്ണന് മധുരപലഹാരങ്ങൾ വാങ്ങിത്തരാം.
വിങ്ങിവിതുമ്പുന്ന കുഞ്ഞിനെ കണ്ടൊരാൾ,
ഒരു പൊതി പലഹാരം വാങ്ങി നല്കി.
പലഹാരപ്പൊതി കണ്ടാർത്തിയോടെയവൻ
കുഞ്ഞിളം പല്ലാൽ ചിരിച്ചു .
നെഞ്ചകം വിങ്ങി വിതുമ്പുന്നൊരമ്മയും
കുഞ്ഞിൻ്റെ കണ്ണുനീർ തുത്തു മെല്ലെ…

സതി സുധാകരൻ പൊന്നുരുന്നി

By ivayana