രചന : ഗോപി ചെറുകൂർ✍
അഗ്നിതീർത്ഥത്തിൽ
മുങ്ങിക്കുളിച്ചൊരെൻ
മനസ്സിന്റെ യാത്രകൾ
അമാകലത്തിലേക്കെത്തി
നിൽക്കുന്നു……
പദസ്ഥാനദിശയേതുമറിയാതെ
അമലേ; അകമലനായൊരീ ഞാനും
നിൽക്കയാണിക്കാലമത്രയും……
ആത്മഹർഷമെൻ സിരകളിൽ
മാത്രയെങ്കിലുമേകി.
ദൗർഭാഗ്യമേതുമില്ലെനിക്കെങ്കിലും
നീയേകിയോരോപാഥേയമെന്നതും ……
നന്മതൻ ചുറ്റുവിളക്കുകൾ തന്നിലും
നേർത്തൊരാശ്വാസമായ്
കൊളുത്തിയാരോ ഹൃത്തിലും……
ബന്ധങ്ങളത്രയും പരിച്ഛേദമായി
തന്നിൽ നിന്നകന്നു നാടും
നാൾവഴികളും ….
ദൂരമെത്രതാണ്ടി ഈ ജീവിതം
ഒരു വ്യാഴവട്ടമെത്തിനിൽക്കേ
ചുമലിലൊരു ഭാണ്ഡവും
നിറയും മനസ്സിലത്രയും ഭാരവും…….
അകമലമെല്ലാമർപ്പിക്കയാണീ
യഗ്നി തീർത്ഥത്തിൽ; ഒരു
പാഥേയമായെന്നിരുകൈകളും
നീട്ടി ; പ്രാപ്തി നേടുവതിന്നായി
ജന്മമേ നിന്നിൽ ഞാനും …….!
Gk… 🖊️