രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍

അറിഞ്ഞീലഞാനെൻ കുഞ്ഞേ!
ഒരുശുഭ്ര സൂക്ഷ്മലിംഗം
ശ്രമിക്കേയതിന്മേലേറാൻ
വലുതായതുവളരെ
ഭയന്നുപോയതിനാലെ
അതു ചെറുതായുടനേ
ആനന്ദത്തിൽ മുഴുകീ ഹാ!
പതിവാണിതു നിശയിൽ
ഇരുളിൻകണ്ണിനു മുന്നിൽ
കൊഴുത്ത നീലവെളിച്ചം
വട്ടംചുറ്റിവലുതാകേ
അതുചെറുതായീ,പിന്നേം
ചുഴലുകയായീ വീണ്ടും
കരയുകയായീ ഭീതിയിൽ
ചരടാലമ്മ ബന്ധിക്കേ
ഉറങ്ങുകയായ് പതിവായ്
പിന്നെ മുതിർന്നൊരു കാലം
വന്നൂപഴയ പ്രകാശം
നീലിമവന്നു നിറഞ്ഞൂ
ചുരുങ്ങി,വളർന്നൂ വീണ്ടും
പഴയഭയം പോയെങ്ങോ,
വിഷമസമയത്തെല്ലാം
നീലിമയെൻ,കൂട്ടുകാരൻ
കുഞ്ഞേനിന്നുടെ,കു,ഞ്ഞീഞാൻ,
പിന്നെവരുന്ന കാലത്ത്
സ്വപ്നശതങ്ങളിലൂടെൻ്റെ
വലതുവശം പോരുന്ന
പൊരുളേയങ്ങിതാരാണ്?
ഭൗതികർതന്ന മഹാഗ്നീ –
ന്നെന്നെവലിച്ചു കരേറ്റീ
പലവുരു ചാടിപ്പോയ
ഇവനെവിടാ,തുയിരൊപ്പം
ഇന്നുംതുടരും പൊരുളേ!
നീ വരിക വെളിവാക
യാമസുന്ദരവേളയിൽ
നീന്തിനടക്കവെ നമ്മൾ
ചിരപുരാതന ക്ഷേത്ര –
നട,പടവുകളേറേ
മൂന്നുസുന്ദര ശ്രീകോവിൽ
വിഗ്രഹമൊന്നിളകീട്ട്
മൊഴിഞ്ഞു പ്രസാദമേകാൻ
വെളുത്ത പ്രസാദം തന്നു;
ഒരുസുന്ദരസ്വപ്നം ഹാ,
മൂന്നുമാസത്തിനു ശേഷം
എങ്ങോട്ടെന്നുരിയാടാതാൾ
ഇരുചക്രത്തിലേറ്റി,പ്പോയ്
മഹാക്ഷേത്ര മഹാനടേൽ
പടവുകളേറീ ഞങ്ങൾ
പ്രസാദംതന്നു വെളുത്ത,
ആദികേശവപെരുമാൾ,
അനവധിയനവധി
അനുഭവ,മനുപമം
പലരു, സമാഗമങ്ങൾ
ഒലികൾ ,മാറ്റൊലികൾ പോൽ
അഖിലപ്രപഞ്ചകണം
നുരയെ ശബ്ദതരംഗം
പൂർവ്വികജീവസ്വനങ്ങൾ
അനന്തസൂക്ഷ്മതലത്തിൽ
മന്ദ,മമന്ദം സ്പന്ദിപ്പൂ,
ഒരുനാൾനിന്നുടെ ഗാനം
അനുഭവ,മനുപമം
ഒലിയായ് മാറ്റൊലിയായി
പാടാൻ വന്നുപിറക്കും ഹാ!
കുഞ്ഞേനിന്നിലു നിൻ്റേനിൻ,
പതിവായ് നീയുയരത്തിൽ
പലവുരു പാറിപ്പോകേ
നമ്മൾകണ്ട മഹാക്ഷേത്രോം
നമ്മൾകണ്ട മഹാഗാത്രോം
ഒപ്പംനിന്ന പൊരുളും നീ
പൊരുളിൻ പൊരുളും നീ!!

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana