രചന : ജയേഷ് പണിക്കർ✍

ജന്മനക്ഷത്രങ്ങളിണങ്ങിയാണ്
ജാതകപ്പൊരുത്തവുമുത്തമമായ്
എത്തിച്ചതങ്ങെനെ മറ്റൊരു പാതയിൽ
ദുഷ്ക്കരമായൊരു യാത്രയിനി
കൂട്ടിനു മുൻപിലായുണ്ടെന്നങ്ങേറ്റം
ഊറ്റമോടങ്ങു പറഞ്ഞിടുന്നു
വിശ്വസിച്ചേറ്റം കരുതി തുടങ്ങി
യങ്ങാശ്വാസമോടെ നടന്നങ്ങനെ
വന്നു പതിക്കുന്നുമുൻപിലായി
ഒന്നല്ലൊരായിരം ദുർഘടങ്ങൾ
തെല്ലൊന്നു നോക്കി ഞാനമ്പരന്നു
വല്ലാതെ നിന്നങ്ങുഴറിടുമ്പോൾ
മുൻപിലുണ്ടെന്നൊരാശ്വാസ വാക്കതു
മെല്ലെയെൻ കാതിൽ മുഴങ്ങിടുന്നു
ഏറെ പ്രതീക്ഷയോടോടിയെത്തി
ഏകാന്തമായൊരാ പാതമാത്രം
ഞെട്ടലോടന്നറിഞ്ഞെന്നിണ
യൊട്ടുമേഎത്തീടുകില്ല
ഇനിഎൻതുണയ്ക്കായ്
ജന്മനക്ഷത്രത്തിൻ സമയമതോ
കർമ്മദോഷത്തിൻ പിഴയതാണോ
ചൊല്ലുമോ എന്തിനി ചെയ്യേണ്ടതങ്ങു
ഞാനെന്നെ സ്വയമങ്ങെരിച്ചിടട്ടെ

ജയേഷ് പണിക്കർ

By ivayana