രചന : അനിയൻ പുലികേർഴ് ✍
തനിച്ചിരിക്കുവാൻ ഇഷ്ടമില്ലെങ്കിലും
തനിച്ചായ് പോകുന്നു പലപ്പോഴും
തളർച്ച ഇല്ലൊരിക്കലും എന്നാൽ
തളർന്നു പോകുന്നു പലതിലും
തടയുവാൻ ഏറെയുണ്ടെന്നാലും
തടുത്തു നിർത്തുവാനായില്ല
തകർക്കുവാനുള്ളത് മുന്നിലെന്നാലും
തരിപ്പുമാറ്റാനെനിക്കായില്ല
തലമുറക്കൊപ്പം തന്നെയാകിലും
തലമുറകൾ അടുപ്പിക്കുന്നില്ല
തരത്തിൽ നില്പാൻ പലരു പറഞ്ഞു
തരത്തിലായില്ല പലതുമറിക
പലതും പറയണമെന്നുണ്ട്
പറയാനുള്ള താളമില്ലല്ലോ
പതിരാണ് ധാന്യത്തേക്കാളേറെ
ഫലശ്രുതി മാത്രം മതിയെ ത്രെ
പിതാവിനെപ്പോലും ചവിട്ടിക്കൂട്ടാൻ
സ്ഥലങ്ങൾ വാങ്ങി വച്ചിട്ടുണ്ടല്ലോ
ചരിത്രമിനിയും ചൂഴ്ന്നു നോക്കേണ്ട
ചവറ്റുകൊട്ടകൾ കമഴ്ത്തീടുമ്പോൾ
പ്രപഞ്ച സത്യങ്ങൾ ചലനങ്ങളെല്ലാം
അശരീരിയായ് മാറുന്നുണ്ടോ
എവിടെ നിന്നെങ്കിലും മുഴങ്ങീടില്ലേ
മാററത്തിൽ കനത്ത ശബ്ദങ്ങൾ.