രാമ നാമം പാടി പാടി
ഉലകമെല്ലാം കറങ്ങിടും.

രാമ നാമം ചൊല്ലി ചൊല്ലി
എന്റെ കണ്ഠനാളം പൂത്തിടും …

ഭാരതത്തിൻ പുണ്യമായ
ശ്രീരാമ ജന്മം നമോ നമ:

സോദരന്റെ കൂടെ വാഴും
ലക്ഷ്മണനും നമോ നമ:

ഭാരതത്തിൻ അമ്മയായ
സീതാദേവി നമോ നമ:

ശ്രീരാമനാമം ചൊൽവതിന്നു
കരുത്തു നല്കൂ പ്രജാപതേ

രാമ നാമം പാടി പാടി
ധന്യമാക്കാം എന്റെ ജീവനം.

പാർത്ഥിപന്റെ തേർ തെളിച്ച
വാസുദേവ നമോ നമ:

ആഞ്ജനേയ സ്വാമീ വന്നു
രാമമന്ത്രം പാടിടും

ഭക്തിയോടെയെന്നുമെന്നും
ശ്രീരാമ മന്ത്രം ചൊല്ലിടും.

രാമനാമം പാടിപാടി ഞാൻ
ഉലകമെല്ലാം കറങ്ങീടും.

രാമജയ രാമ ജയ
രാമ ജയ ശ്രീ രാമജയ.

By ivayana