രചന : ഹരി കുട്ടപ്പൻ ✍

മന്ത്രങ്ങൾക്കും താന്ത്രിയ കാര്യങ്ങൾക്കുമായി അവരുടെ കൂട്ടത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നു മന്ത്രങ്ങളും ആഭിചാരകർമ്മങ്ങളും പഠിപ്പിച്ച് നാട്ടിന്റെ കുലപതിയായി അഥവാ പൂജാരിയായി നിയമിക്കുന്നു.
പിന്നീട് അങ്ങോട്ട് പൂജാരിയിലാവും എല്ലാവരുടെയും വിശ്വാസം എന്തിനും പൂജാരിയുടേതാവും അവസാന വാക്ക് അത് അടിയുറച്ചതുമാവും.
ഭൂതപ്രേതപിശാശ്ക്കളിൽ വിശ്വാസമുള്ളവരായതുകൊണ്ട് എല്ലാത്തിനും ഭയവും ഭക്തിയുമാണ് കൂടോത്രം കുതന്ത്രം ദുർമന്ത്രവാദവും അവർക്കിടയിൽ ധാരാളമായി കാണാം.


ദൈവങ്ങളുമായി അടുത്ത് നിൽക്കുന്ന നാട്ടിലെ കുലപതിയാവും ഈ ദുർമന്ത്രവും ആഭിചാരങ്ങളുമൊക്കെ ചെയ്യുക അതിന്റെ ആവിശ്യത്തിനായ് ധാരാളം കുരുതിപൂജകളും രക്താഭിഷേകവും നേർച്ചകളും ചെയ്യുന്നു ഇതെല്ലാം സ്വന്തം നന്മക്ക് മാത്രമല്ല നാടിന്റെ നന്മക്കും കൂടിയാണെന്ന് കരുതുന്നു.
അവരുടെ ദൈവങ്ങളായ ചാത്തനും മാടനും മൂപ്പനും മാത്രമല്ല ദുർഭൂതങ്ങൾ അടങ്ങുന്ന ഒരു കൂട്ടം ദുർ ആത്മാക്കളുമുണ്ട് അവരെ തൃപ്തിപ്പെടുത്താൻ മനുഷ്യനെവരെ കുരുതിക്ക് കൊടുക്കാറുണ്ടെന്നാണ് അറിവ് അതിനായ് അവർക്കിടയിൽ കാട്സേവാ നാട്സേവാ പോലുള്ള ആചാരകർമ്മങ്ങൾ വർഷംതോറും നടത്തിവരുന്നു.


കാഴ്ചയിൽ പാവം മനുഷ്യരാണെങ്കിലും അവരുടെ വിശ്വാസങ്ങളിൽ ഭംഗം വരുത്താൻ ആരെയും സമ്മതിക്കില്ല അത് ആരായാലും അതിനെതിരെ പോരാടും വിശ്വാസം എന്തിനേക്കാളും വലുതായതുകൊണ്ട് അവർ എന്ത്‌ ചെയ്യാനും മടിക്കാണിക്കില്ല .
സ്വബോധം നഷ്ടമായ മനസുകളെ ദുർമന്ത്രങ്ങൾക്കൊണ്ടും പൂജകൾ കൊണ്ടും ശരിപ്പെടുത്തുന്നു പ്രേതപിശാശുക്കളെ ഒഴിപ്പിക്കൽ ഭൂതത്തെയും മാടനെയും ആട്ടി പായിക്കാൻ അങ്ങനെയുള്ള ധാരാളം കർമ്മങ്ങൾ നടത്തുന്നുമുണ്ട്.


എല്ലാം ആഭിചാരപൂജാകർമ്മങ്ങളും ചാത്തന്റെയും മാടന്റെയും മറുതയുടെയും സഹായത്തോടെ കുലപതിയാണ് നടത്തിക്കൊടുക്കുന്നത്.
പൂജകൾ കഴിയുമ്പോൾ അവരുടെ വിശ്വാസമനുസരിച്ച് അവർക്കുള്ള ആ ശല്യങ്ങൾ ശരിയാവറുണ്ട്.
അതുകൊണ്ട്തന്നെ ഈ ചികിത്സാരീതികളിൽ വിശ്വാസവുമാണ് രോഗശാന്തിക്കുപോലും പൂജാകർമ്മങ്ങൾ ഫലം ചെയ്യാറുണ്ട്.
എല്ലാവർഷവും നടത്തിവരാറുള്ള പൊങ്കൽനീരാട്ടും കാളീപൂജകളും ദൈവങ്ങളെ പ്രീതിപ്പെടുത്തൽ മാത്രമല്ല തങ്ങളുടെ ദൈവങ്ങൾ അടുത്ത കൊല്ലം വരെയും തങ്ങളുടെ നാട്ടിനെ തുണയ്യ്ക്കുമെന്ന് വിശ്വാസിക്കുന്നു.

നാട്ടിലെ ഭീകരതയെയും അവർക്കിടയിലെ കുടുംബപ്രശ്നങ്ങളെയും ചെറുക്കുന്നത് ആചാരങ്ങളും അനുഷ്ടഠാനങ്ങളുമാണെന്നാണ് വിശ്വാസം കാണുന്നവർക്ക് പേടി തോന്നുന്ന രീതിയിലുള്ള കഠിനമായ ആചാരരീതികളാണ് അനുഷ്ഠിക്കുന്നത്. കരിങ്കോഴികുരുതി മുതൽ മുട്ടനാടിന്റെ രക്താഭിഷേകം വരെയുള്ള ആഭിചാര കർമ്മങ്ങൾ നടത്തുന്നു ചില വിശിഷ്ടദിവസങ്ങളിൽ ആർത്തവരക്തപൂജയുമുണ്ടായിരിക്കും. കറുത്തവാവ് രാത്രി കന്യകയായ പെൺക്കുട്ടിയുടെ ആർത്തവരക്തം കൊണ്ട് ദുർമൂർത്തികൾക്ക് അഭിഷേകവും പൂജയും നടത്തുന്ന പൂജാരീതിയാണ് ആർത്തവരക്തപൂജ ദുർഭൂതങ്ങളെയും ആത്മാക്കളെയും പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്നാണ് വിശ്വാസം.

ഇങ്ങനെയുള്ള വിശ്വാസങ്ങൾ കൊണ്ട് നടക്കുന്ന ഒരു കൂട്ടം ജനതയെ ആഭ്യന്തരമായി നയിക്കുന്നയാളാണ് കുലപതി, ഈ കുലപതിയാണ് എല്ലാം വിശ്വാസങ്ങളെയും മുൻനിർത്തി നാട്ടിലെ ജനങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് അവരുടെ കുലപതിയായി ഉള്ളത് “ ഭദ്രൻ ” ആണ് ചാത്തന്റെ മകൻ ചാത്തൻ ഇല്ലത്തെ പഴയ ഒരു പണിക്കാരനാണ് അച്ഛൻ തമ്പുരാന്റെ കാലം മുതലുള്ള വിശ്വസ്ഥൻ. ഭദ്രന് തന്റെ ചെറുപ്രായത്തിൽ മൂപ്പനിൽ നിന്നും അനുഗ്രഹം കിട്ടിയെന്നാണ് വിശ്വസിക്കുന്നത് ആഭിചാരകർമ്മത്തിലും പൂജാകർമ്മത്തിലും ബഹുമിടുക്കൻ മാത്രമല്ല ദുഷ്ടചിന്തയിലായാലും ദുർകർമ്മങ്ങളിലായാലും പ്രത്യേക സിദ്ധിയുള്ളവൻ അന്യനാട്ടിൽ പോയി പലതരം മന്ത്രവാദികളിൽ നിന്നും ധാരാളം മന്ത്രങ്ങൾ പഠിച്ചട്ടുണ്ട് എന്ന് കേൾക്കുന്നു.

ഇന്ന് പുഴക്കരയിലെ ജനങ്ങളെ ഭരിക്കുന്ന ഭദ്രൻ ഒരു അഗ്രകണ്ണ്യനായ നേതാവാണ് സകലഗുണങ്ങളുമുള്ള “പൂജാരി കുലപതി ഭദ്രൻ”. ഭദ്രന് ഏകദേശം ഒമ്പത് വയസ്സ് പ്രായമുള്ളപ്പോളാണ് അത് നടന്നത് പുഴക്കരയിലുള്ള ആൽമരചുവട്ടിലെ മണൽതിട്ടിയിലാണ്എന്നും ഭദ്രൻ കളിക്കുന്നത്. കളിയെല്ലാം കഴിഞ്ഞ് സന്ധ്യയായി കൂട്ടുകാരെല്ലാവരും പിരിഞ്ഞുപോയപ്പോൾ വിശ്രമിക്കാനായി ഭദ്രൻ ആൽമാരത്തിന്റെ ചുവട്ടിലിരുന്നുയെന്നും ക്ഷീണം കാരണം അവൻ അവിടെ കിടന്ന് ഉറങ്ങിപോയിയെന്നും പറയുന്നു ആ ആൽമരത്തിന്റെ ചുവട്ടിലാണ് മൂപ്പനെ കുടിയിരുത്തിയിരിക്കുന്നത് ധാരാളം പ്രേതത്മക്കളുടെയും വന്യജീവികളുടെയും വിഹാരാകേന്ദ്രമായ പുഴകരയിലാണ് ഭദ്രൻ ഒരു രാത്രി മുഴുവൻ കിടന്നുറങ്ങിയെതെന്ന് പറയുന്നു രാത്രി ഒരു കുട്ടി തനിച്ച് പുഴക്കരയിൽ കഴിഞ്ഞാൽ ജീവനോടെ തിരിച്ചു കിട്ടില്ലന്ന് എല്ലാവർക്കും അറിയാം എന്നിട്ടും അപ്പൻ ചാത്തൻ നാട്ടുകാരെയും കൂട്ടി മകനെ തിരഞ്ഞുകൊണ്ട് കാട്ടിലും പുഴയിലും വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന സഥലങ്ങിളിലും നടന്നു പക്ഷെ ഭദ്രനെ കുറിച്ച് ഒരു തുമ്പും കിട്ടിയില്ല അവസാനം കുട്ടിയെ വന്യമൃഗങ്ങളോ ആത്മാക്കളോ കൊന്നുകാണും എന്ന നിഗമനത്തിലെത്തി ചേർന്നു അതോടെയന്ന് ചാത്തന്റെ വീട് മരണവീടായി മാറി കഴിഞ്ഞു .

      ചാത്തനിലും ഭാര്യയിലും ഭദ്രന്റെ വേർപാടിന്റെ ദുഃഖം അസഹനീയമായിരുന്നു എത്രയായിട്ടും അതിൽ നിന്നു പുറത്തുവരാൻ അവർക്ക് കഴിഞ്ഞില്ല ആറ്റ് നോറ്റ് ഉണ്ടായ കുട്ടിയായതുക്കൊണ്ടാവാം അവനെ അവർ പൊന്നുപോലെയാണ് നോക്കിയിരുന്നത്.

ശ്രദ്ധകുറവുകൊണ്ട് സ്വന്തം കുഞ്ഞിനെ ആത്മാകൾക്ക് കൊടുക്കേണ്ടിവന്നതിന്റെ സങ്കടം അവരെ വല്ലാതെ ഉലച്ചു അതോർത്ത് അവർ എന്നും ദുഃഖിച്ചു.
കാട്ടിലെ വന്യമൃഗങ്ങളെക്കാളും ദുർ ആത്മാക്കളെയായിരുന്നു അവർക്ക് പേടി അവരുടെ ഭയപ്പെടുത്തുന്ന അനവധി സാഹചര്യങ്ങൾ മുൻപും ധാരാളം ഉണ്ടായിട്ടുണ്ട്.
പുഴക്കരയിൽ ആത്മാക്കൾ ഉപേക്ഷിച്ച മുടിയും നഖവും രക്തകറകളും കണ്ടിട്ടുണ്ട് ചീഞ്ഞ മനുഷ്യശരീരങ്ങളിൽ കോറിയ നഖം പാടുകൾ കാണാൻ ഇടയായിട്ടുമുണ്ട്.
തങ്ങളുടെ മകനും ഏതെങ്കിലും ദുർ ആത്മാവ് പിച്ചിചീന്തിയിരിക്കുമെന്ന് വിശ്വസിക്കുന്നു അങ്ങനെ ഓർക്കുന്ന ഓരോ നിമിഷവും ചാത്തന്റെ ഭാര്യ പൊട്ടികരയും.


ഭദ്രൻ ഉള്ളപ്പോൽ വീട്ടിൽ എന്നും കളിയും ചിരിയുമായിരിക്കും അവൻ വല്ലാത്ത കുറുമ്പനായിരുന്നു
ഇപ്പോൾ ഒരു പ്രതേക മൂകതയാണ് വീട്ടിൽ ചാത്തനും ഭാര്യയും തമ്മിൽ മിണ്ടിയിട്ട് തന്നെ ദിവസങ്ങൾ ഒരുപാട് ആയിരിക്കുന്നു ചാത്തനാണെങ്കിൽ പുറത്തതൊന്നും പോവാതെ വീടിനകത്ത് തന്നെ ഒതുങ്ങികൂടി ഇരിക്കുന്നു.
മകൻ ഇന്ന് വരും നാളെ വരും എന്ന് കരുതി കാത്തിരിക്കുന്ന രണ്ട് മസ്സുകൾ ദിവസങ്ങൾ കടന്നുപോകുന്തോറും മനസ്സ് തളർന്നുതുടങ്ങി അവസാനം അവൻ വരില്ലാന്ന് അവരുടെ മനസ്സും പതുക്കെ വിശ്വസിച്ചു.
നാട്ടുകാർ ചാത്തനെയും കുടുംബത്തെയും നിജസ്ഥിതിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചുക്കൊണ്ടിരുന്നു അതിന്റെ ഭാഗമായി ഭദ്രന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ ചാത്തനെ നിർദ്ദേശിച്ചു പക്ഷെ ഒരു ആവശിഷ്ടം പോലും കിട്ടാതെ എങ്ങിനെ അന്ത്യകർമ്മങ്ങൾ ചെയ്യും.


അസ്ഥികഷ്ണമോ മറ്റു അവശിഷ്ടങ്ങളോ ഒന്നും തന്നെ ബാക്കി വയ്ക്കാതെയല്ലേ അവൻ പോയത് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള പോംവഴി നാട്ടുകാർ കണ്ടെത്തികൊടുത്തു അങ്ങനെ ചാത്തൻ ഭദ്രന്റെ അന്ത്യകർമ്മങ്ങൾ ചെയ്യ്തു.
ദിവസങ്ങൾ കടന്നപോയി മനസ്സിൽ നിന്നും മകന്റെ വേർപാട് വിശ്വസിക്കനാവാതെ രണ്ടാളും വിഷമിച്ചുക്കൊണ്ടിരുന്നു അതിനുശേഷവും മകന്റെ ഓർമകളിൽ മാത്രമായി രണ്ട് ജീവിതങ്ങളിഴഞ്ഞു നീങ്ങി പരസ്പ്പരം കുറ്റം പറഞ്ഞു മകനെ നോക്കാൻ കഴിയാത്ത അമ്മയായും ഒരേയൊരു മകനുള്ളതിനെ സംരക്ഷിക്കാൻ കഴിയാത്ത അപ്പനുമായി പതിയെ അവർക്കിടയിൽ സംസാരം നിലച്ചു.
അങ്ങനെ ഒരു മഴയുള്ള രാത്രി നാടിനെ വിറപ്പിച്ച ആ രാത്രി..

കോരി ചൊരിയുന്ന മഴ, കാലത്ത് തുടങ്ങിയതായിരുന്നു തകർത്തു പെയ്യ്തുകൊണ്ടിരുന്നു കാടും നാടും കുളമായിമാറി പുഴ സാധാരണയിലും നിറഞ്ഞൊഴുകുന്നു പാടവും വരുമ്പും തിട്ടയും ഒന്നും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം നിറഞ്ഞു
തുള്ളിക്കൊരുകുടം കണക്കെ മഴ ആഞ്ഞടിച്ചു കൂടെ ശക്തമായ കാറ്റും അടുത്ത കാലത്തൊന്നും കാണാത്ത വിധമുള്ള കാറ്റും മഴയും
എല്ലാവരും പേടിച്ച് അവരവരുടെ വീടികളിൽ തന്നെ ഇരിപ്പായി കൃഷിയിടങ്ങൾ നശിച്ചു കാട്ടിലെ മരങ്ങൾ കടപ്പുഴങ്ങി വീഴുന്നു ദൂരെ കാട്ട് മൃഗങ്ങളുടെ ദിന രോദനം ഇടയ്ക്കിടെ കേടൾക്കാം പക്ഷികളും കൂട്ടത്തോടെ കരച്ചിലിലായി പുഴകരയിൽ ആത്മാക്കൾ താണ്ഡവം ആടുന്ന പോലെതോന്നി


പാമ്പും പഴുതാരയും എലിയും വണ്ടും വെള്ളത്തിലൂടെ ഓടി നടന്നു കൂടണഞ്ഞ പക്ഷികൾ കൂട്ടം തെറ്റി പറന്നകന്നു എന്തോ ഒരു ആപത്ത് വരാൻ പോകുന്നുയെന്ന് എല്ലാവരും കരുതി പുഴയുടെ ആരവം ചാത്തന്റെ കാതിൽ ഒരു ഭീകര ശബ്ദം പോലെ ആഞ്ഞടിച്ചുക്കൊണ്ടിരുന്നു
ചീവിടിന്റെ ശബ്ദവും ചെവികളിൽ തുളച്ചുകയറിക്കൊണ്ടിരുന്നു രൂപങ്ങളില്ല ആത്മാക്കളുടെ സാന്നിധ്യം ചുറ്റിലും അവ തന്റടുത്ത് എന്തോ മിണ്ടാൻ ശ്രമിക്കുന്നപോലെ ചാത്തൻ ഉറക്കം വരാതെയും കണ്ണുകളടച്ചു കിടന്നു.
തന്റെ കൂര മഴവെള്ളത്തിൽ ഒലിച്ചു പോവുമോ എന്നു ഭയന്ന് നേരത്തെ തന്നെ ആഹാരം കഴിച്ച് ആ മഴയത്ത് ഇറയത്ത് തന്നെ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു ചാത്തൻ.


കാട് കുലുക്കിക്കൊണ്ട് ഇടി വെട്ടുന്നുണ്ട് മിന്നലിന്റെ വെട്ടം സൂര്യനെക്കാളും വെളിച്ചമുള്ളതായിചാത്തന് തോന്നി എന്തോ മാരകമായൊന്ന് നടക്കാൻ പോവുന്നതായി ചാത്തന്റെ മനസ്സ് മന്ത്രിച്ചുക്കൊണ്ടിരുന്നു
വെള്ളപ്പൊക്കം കൊണ്ട് നാട് മുഴുവൻ ഒലിച്ചു പോവുമോ അല്ലെങ്കിൽ ഇടിവെട്ടി നാട് മുഴുവൻ കത്തികരിഞ്ഞു ചാമ്പലാകുമോ ഭയന്ന് വിറച്ചുകൊണ്ട് ചാത്തൻ കിടന്നു.
നാട്ടിലെ എല്ലാവരും നേരത്തെ കിടന്ന് ഉറങ്ങി കഴിഞ്ഞു ചോർന്നൊലിക്കുന്ന തന്റെ കൂരയിൽ ചാത്തനും കെട്ടിയവകൾക്കും മകന്റെ ഓർമകളെക്കൊണ്ട് ഉറങ്ങാൻ കഴിയാതെ കഴിച്ചു കൂട്ടുകയായിരുന്നു


കാട് കിടുക്കുന്ന ഇടിക്കോ സൂര്യനെ വെല്ലുന്ന മിന്നലിനോ തുള്ളിമുറിയാത്ത കനത്ത മഴയ്ക്കോ അവരുടെ സങ്കടത്തെ സാന്ത്വനപ്പെടുത്താനായില്ല
ഈ സമയം മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവൻ പേടിച്ചു വിറക്കുന്നുണ്ടായിരിക്കും എന്നോർത്ത് അവർ കിടന്നു അവരുടെ മനസ്സുകളിൽ മകന്റെ ഓർമ്മകൾ മാത്രമായി
രാത്രിയുടെ ഏതോ യാമത്തിൽ ചാത്തന്റെയും കണ്ണുകൾ അടഞ്ഞു ഉറക്കത്തിലേക്ക് വഴുതി വീണു അത് ഒരു സ്വപ്നം കണക്കെ തന്നെ ഒരു മായ വലയത്തിലിട്ട് ഏതോ ലോകത്തിലേക്ക് വലിച്ചുകൊണ്ടുപോവുന്നു.


പെട്ടെന്ന് ഒരു തണുത്ത കൈ സ്പർശം തന്റെ തോളിൽ പതിഞ്ഞപ്പോളാണ് ചാത്തൻ ഞെട്ടി ഉണർന്നത്
കണ്ണു തുറന്നപ്പോൾ ഇരുട്ടിന്റെ മറയിൽ ഒരു ആൾ രൂപം ആകെ ഭയന്ന് വിറച്ച് കൈയിലുള്ള തീപ്പെട്ടി എടുത്ത് കൊളുത്തി
ആ ഇത്തിരി വെട്ടത്തിൽ ചാത്തൻ കണ്ടു ആ രൂപവും മുഖവും..

മകന്റെ കരിവാളിച്ച മുഖം വളരെ വ്യക്തമായി കണ്ടതും ചാത്തൻ പേടിച്ചു പിന്നിലേക്ക് വലിഞ്ഞു മിന്നലിന്റെ വെളിച്ചത്തിൽ ആ മുഖത്ത് തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു.


അവന്റെ കണ്ണുകളിൽ പഴയ ഓമനത്തമില്ല പേടിയില്ലാത്തയാ മുഖത്ത് എന്തോ ഒരു നിഗൂഢത നിറഞ്ഞു നിൽക്കുന്നു ഒമ്പത് വയസ്സുകാരനിൽ കാണുന്ന മുഖഭാവമായിരുന്നില്ല ഭദ്രന്റേത് ഏതോ നിഗൂഢമായ മുഖാവരണമണിഞ്ഞപോലെ
അവന്റെ ചിരിയിൽ ഒരു പൈശാചികത നിറഞ്ഞുനിൽക്കുന്നു ഇത്തിരി വെട്ടത്തിലും അവന്റെ മുഖം ഭയപ്പെടുത്തുന്നപോലെ തിളങ്ങുന്നത് ചാത്തൻ കണ്ടു
അന്ന് അവൻ കാണാതായപ്പോൾ ഉടുത്ത ട്രൗസർ മാത്രമാണ് വേഷമെങ്കിലും ദേഹത്ത് അവിടവിടെ മുറിഞ്ഞിരിക്കുന്നു പിന്നെ കുറെ ഉണങ്ങിയ പാടുകളാണ്
മകനെ തിരിച്ചുകിട്ടിയപ്പോൾ സന്തോഷം തോന്നിയെങ്കിലും സന്തോഷിക്കേണ്ട ആ നിമിഷത്തിൽ അകാരണമായി ചാത്തനിൽ ഒരു ഭയമാണ് ഉണ്ടായത്
അപശകുനമായി വരാനിരിക്കുന്ന എന്തെക്കയോ ആപത്തുകൾ ചാത്തന്റെ മനസ്സ് മുൻകൂട്ടി അറിയുന്നപോലെ


ഭദ്രനിൽ എന്തോ സംഭവിച്ചിട്ടുണ്ട് പക്ഷെ അത് ചോദിക്കാനുള്ള ധൈര്യം ചാത്തനുണ്ടായില്ല എന്തു ചെയ്യണം എന്നറിയാതെ പേടിച്ച് കിടക്കപയയും വലിച്ച് പിന്നോട്ട് വലിഞ്ഞെങ്കിലും
ബോധം തിരിച്ചു കിട്ടിയപ്പോൾ മകനെ ശരിക്കും ഒന്ന് നോക്കിപോയി തന്റെ മകന്റെ മുഖത്ത് കണ്ട ആ ഭാവം ചാത്തന്റെ മനസ്സിൽ ഒരു ഉൾകിടിലം ഉണ്ടാക്കി അകത്ത് കിടക്കുന്ന കെട്ടിയവളെ വിളിക്കാൻ പോലും മറന്ന് ചിന്താനിമഗ്നനായിരുന്നു
പിന്നെ ആ പെരുമഴയിലും ഒരു പേടിയും കൂടാതെ തന്റെ മുന്നിൽ നിൽക്കുന്ന മകന്റെ മുന്നിലേക്ക്‌ കൊളുത്തിയ വിളക്ക് നീക്കി വച്ച് സസൂക്ഷമം വീക്ഷിച്ചു നനഞ്ഞൊട്ടിയ ട്രൗസറിൽ ഒരു കൈപിടിച്ച് മറു കൈ പിന്നിൽ കെട്ടി അവൻ നിവർന്നു നിൽക്കുന്നു


മനസ്സിൽ എന്തോ കരുതലുകളും ദൃഢ നിശ്ച്യങ്ങളും എടുത്തതുപോലെ
ഭദ്രൻ അപ്പനെ ഒന്ന് നോക്കി മിണ്ടാതെ അകത്തേക്ക് നടന്നു തന്റെ മുന്നിലൂടെ പിൻതിരിഞ്ഞ് കുടിലിലേക്ക് കയറി ചെല്ലുന്ന ഭദ്രനെ ചാത്തൻ നോക്കി
ഓരോ കാലടികളും ഉറച്ചതാണ് ആ കാൽ പാദത്തിൽ എന്തോ ഒന്ന് കുറഞ്ഞിരിക്കുന്നു അതെ ആ കാൽ പാദത്തിലെ വിരലുകളുടെ എണ്ണത്തിൽ ഒന്നിന്റെ കുറവുണ്ട് ചാത്തൻ ശ്രദ്ധിച്ചു.


രാത്രിയുടെ മറവിലും ചാത്തന്റെ കാഴ്ചയും മനസ്സിന്റെ ഉൾക്കാഴ്ചയും വലുതായിരുന്നു മകന്റെ മുഖം ഒരുവശം കരിവാളിച്ചിരിക്കുന്നതും വലതുകാലിലെ ചെറുവിരൽ കാണാതായതും ചാത്തനെ ശരിക്കും ഭയപ്പെടുത്തിയിരുന്നു പിന്നെ അവൻ വന്നു കയറിയപ്പോൾ കരിഞ്ഞ മാംസത്തിന്റെ ചീഞ്ഞ മൊട്ടയുടെയും കൂടി കലർന്ന ഒരു ഗന്ധം


അവിടെയുണ്ടായിരുന്നു മാത്രമല്ല അവിടെ വീശുന്ന കാറ്റിനുമുണ്ട് ആ ഗന്ധം ഈ പെരുമഴയത്ത് എങ്ങിനെ വന്നു ഈ മണം ചാത്തന് വളരെ പരിചയമുള്ളതാണ് ഒരുപാട് തവണ മണത്തറിഞ്ഞതാണ് ചിന്തയിൽ നിന്നും ചാത്തൻ ചാടി ഉണർന്നു അതെ “വെള്ള പൂച്ച കണ്ണ് !”

അന്ന് രാത്രികാലങ്ങളിൽ തമ്പുരാൻറെ കൂടെ കാവലിനു പാടത്തും തെങ്ങിൻതൊപ്പിലും പോവാറുണ്ടായിരുന്നു ചിലപ്പോൾ ആ പാണൻ പാക്കരനും കൂടെയുണ്ടാവും അവനിലാണ് ആദ്യമായി ഈ മണം തിരിച്ചറിഞ്ഞത്
അവനാണെങ്കിൽ വീടും കൂടുമില്ലാതെ നടക്കുന്നവൻ വൃത്തിയും വെടിപ്പും തീരെയില്ല രാത്രിയിൽ എവിടെയെങ്കിലും ചുറ്റി തിരിയും പകൽ കള്ളും കുടിച്ച് എവിടെയെങ്കിലും കിടന്ന് ഉറങ്ങും എന്തിനെയും തിന്നും നേരാവണ്ണം കുളിക്കുകയുമില്ല അതുകൊണ്ടാണെന്നാണ് വിചാരിച്ചത് പിന്നെയാണ് ശരിയായ പൊരുൾ മനസ്സിലായത്
അന്ന് നീലാണ്ടൻ തമ്പുരാന്റെ ഇന്നത്തെ അപ്പു തമ്പുരാന്റെ അച്ഛൻ വലിയ മാന്ത്രികനായിരുന്നു ദുർമന്ത്രവും ഒടി വേലകളും അറിയുന്നയാൾ ദുർമന്ത്രവാതം പഠിച്ചവർക്ക് ഏതെങ്കിലും ഒരു അവയവം നഷ്ടമാവുമെന്ന് കേട്ടിട്ടുണ്ട് ദുർമന്ത്രവാതം പഠിച്ചപ്പോൾ നീലാണ്ടാൻ തമ്പുരാന് നഷ്ടമായത് അദ്ദേഹത്തിന്റെ കണ്ണായിരുന്നു
വെള്ള പൂച്ചകണ്ണായി കണ്ണിലെ കറുത്ത കൃഷ്ണമണിയില്ല എന്നാൽ കാഴ്ച്ചയ്ക്ക് വലിയ കുഴപ്പമില്ല പക്ഷെ പെട്ടെന്ന് ആരെങ്കിലും കണ്ടാൽ പേടിച്ചുപോകും


ഒരു പാതിരാത്രി ഞാനും ആ കണ്ണ് കണ്ടു പേടിച്ചിട്ടുണ്ട് അന്നൊരു ദിവസം തമ്പുരാന്റെ പാടത്തെ കോയ്യിത്ത് കഴിഞ്ഞ് പതമ്പ് അളന്നു ആറ് പറ കോയിതനെല്ലിന് ഒരു പറ നെല്ല് താമ്പ് നെല്ല് രണ്ടിടങ്ങഴി എന്ന കണക്കിൽ അളന്ന് പണിക്കാർക്ക് കൊടുത്ത് നെല്ല് മുഴുവൻ കളത്തിലെ കോട്ടതളത്തിൽ നിറച്ച് കാര്യസ്ഥൻ കേശവൻ നായരെ കണക്ക് ബോധിപ്പിച്ച്


കണക്കിന്കിട്ടാനുള്ള നെല്ലും വാങ്ങി മടങ്ങുമ്പോഴേക്കും പാതിരാത്രിയായി നെല്ലും ചുമന്ന് കുടിയിലേക്ക് പാടവരമ്പത്തുകൂടെ നടന്നു പാടം വിജനമായി കിടക്കുന്നു നെല്ല് കുടിയിലെത്തിച്ച് കുറച്ചുനെല്ല് കുത്തി കഞ്ഞി വയ്ക്കാൻ കെട്ടിയവളോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി


രാവിലെ മുതൽ പണിയെടുത്ത് വിയർപ്പും പൊടിയും ഒന്ന് മേൽകഴുകാൻ പുഴയിലേക്ക് തമ്പുരാന്റെ പാടവരമ്പത്ത് കൂടെ നടന്നു പണിയെല്ലാം കഴിഞ്ഞു എന്നും വൈകുന്നേരം ഒരു കുളി പതിവായിരുന്നു പക്ഷെ ഇന്ന് വല്ലാതെ വൈകിയിരിക്കുന്നു രാത്രി നല്ല ഇരുട്ട് ചുറ്റും ഒരു മൂകത സകല കാട്ട് ദൈവങ്ങളെയും മനസ്സിൽ വിളിച്ച് നടന്നു .
അപ്പോഴാണ് തമ്പുരാന്റെ പാടത്ത് ആ കാഴ്ച കാണുന്നത് അത് ഓർക്കുമ്പോൾ ഇന്നും ഉള്ളിൽ ഒരു വിങ്ങലാണ് ചെറിയ നിലാവെട്ടം മാത്രം ഉണ്ടായിരുന്നുള്ളൂ
മേഘങ്ങൾ ചന്ദ്രനെ മറയ്ക്കുന്നതിനനുസരിച്ച് പാടവരമ്പുകൾ അവ്യക്തമായിമാത്രം കാണാം ചന്ദ്രൻ ഒന്ന് തെളിഞ്ഞപ്പോൾ കണ്ടതാണ് ഒരു പന്നി അതും ഒരു പോത്തിന്റെ വലിപ്പത്തിൽ വരമ്പത്ത് കൂടെ മുക്രയിട്ടുക്കൊണ്ട് ഓടുന്നു


അതിന്റെ പുറകിൽ ഒരു ആൾ രൂപം അത്രയും വലുപ്പമുള്ള എന്തോ ഒന്നിനെ വലിച്ചു കൊണ്ടു ശരവേഗത്തിൽ പായുന്നു
പേടിച്ചുവിറച്ച ഞാൻ മേൽകഴുകൽ തന്നെ വേണ്ടാന്ന് വച്ച് തിരിഞ്ഞു നടക്കാൻ തുനിഞ്ഞു എന്നാലും ആ കാഴ്ച ഒരു സാധാരണ മനുഷ്യനെകൊണ്ട് ചെയ്യാൻ കഴുയില്ല പിന്നെ ആരായിരിക്കും ആ ആൾ രൂപം?
ഒരു നിഴൽ കണക്കെ.


രാത്രിയുടെ അരണ്ട വെളിച്ചത്തിൽ ചാത്തൻ നിന്ന് വിറച്ചു ഭീകരകാഴ്ചയാണ് ആ ഇരുട്ടിന്റെ മറവിൽ ചാത്തൻ കണ്ടത്.
മനസ്സിനെ മരവിപ്പിക്കുന്ന ഭീകരമായ ഒരു ശബ്ദം ചാത്തന്റെ ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു അത് പതുക്കെ അടുത്തടുത്തു വരുന്നതായി ചാത്തനറിഞ്ഞു
പന്നിയെന്ന് തോന്നിക്കുന്ന ആ ഭീകരസത്വത്തിന്റെ കിതക്കുന്നതും മുക്രിയുടുന്നതുമായ ശബ്ദം ഇരുട്ടിന്റെ നിശബ്ദതയിൽ ചുറ്റിലും നിലകൊണ്ടു അതിന് അനുകൂലമായി ചില ആത്മാക്കളുടെ രോദനവും തളം കെട്ടിനിന്നു മാത്രമല്ല
ചുറ്റുപ്പാടുമുള്ള ക്ഷദ്രജീവികൾ കൂട്ടത്തോടെ അതികഠിനമായ വേദനയിൽ കരയുന്നുണ്ട്


എന്നാൽ എല്ലാം മറികടന്ന ചാത്തന്റെ മനസ്സിലെ ആ സംശയം നിറഞ്ഞുനിന്നു നിഴൽ രൂപം ആരായിരിക്കും ?
ഇത്രയും വലിയ ഭാരം ചുമന്നുകൊണ്ട് ശരവേഗതത്തിൽ പായാൻ ശക്തിയുള്ള ഒരാളുമില്ല പിന്നെ ആരായിരിക്കും പ്രേതമോ ഭൂതമോ അതോ “ഒടിയനോ” ആരായിരിക്കുമെന്ന് ചിന്തിച്ചുകൊണ്ട് ചാത്തൻ വേഗം കുടിയിലേക്ക് പോവാൻ തിരിഞ്ഞു
അപ്പോഴാണ് ആ സത്വം തന്റെ അടുത്തേക്ക് പാഞ്ഞുവരുന്നത് ചാത്തൻ കണ്ടത് ഒന്നേ നോക്കിയുള്ളൂ അതിനുള്ള ധൈര്യം പോലും ചാത്തനിൽ ഉണ്ടായിരുന്നില്ല
രാവിലെ മുതലുള്ള പണിയിൽ ശരീരമാകെ തളർന്നിരുന്നു പേടിയാണെങ്കിൽ മനസികമായും തളർത്തികഴിഞ്ഞുരുന്നു ചാത്തന് തന്റെ ബോധം പോവുമോയെന്ന് തോന്നി


തന്റെ നേരെ മലപോലെ കുതിച്ചു വരുന്നത് എന്താണെന്ന് അറിയാതെ ചാത്തൻ സകല ദൈവങ്ങളെയും വിളിച്ചുപോയി
കൂരിരിട്ടിലും മങ്ങി തെളിയുന്ന നിലാവിന്റെ വെളിച്ചത്തിൽ പുറകിൽ വരുന്ന ആ രൂപത്തെയും ചാത്തൻ കണ്ടു പക്ഷെ ആരാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നാൽ ആ രൂപം മുന്നോട്ട് തന്നെ വരുന്നുണ്ട് അടുത്തെത്തിയെന്ന് തോന്നിയ മാത്രയിൽ ചാത്തൻ അടുത്തുള്ള കാട്ടിലേക്കു ചാടി മറഞ്ഞു
വലിയൊരു കുറ്റിചെടിയുടെ മറവിൽ ഒളിഞ്ഞിരുന്നു ഇരുട്ടിൽ ധാരളം അപശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു നരിചീറുകളും വവ്വാലുകളും ചുറ്റിലും പറക്കുന്ന കുറുക്കന്റെ ഓരിയിടൽ ദൂരെ കേൾക്കാം ചെവി കൂർപ്പിച്ചു നോക്കിയപ്പോൾ ചുറ്റിലും ഇരുട്ടിൽ ആത്മാക്കൾ തമ്മിൽ സംസാരിക്കുന്ന ശബ്ദകോലാഹലങ്ങൾ കേൾക്കാം
അതേസമയം കളപുരഭാഗത്ത് നായകൾ നിർത്താതെ കുരയ്ക്കുന്നു എന്തോ അവ്യക്തമായി മണത്തറിഞ്ഞ പോലെ ദുരാത്മാക്കളുടെ സാമിപ്യം നായ്ക്കൾക്കും പൂച്ചകൾക്കും തിരിച്ചറിയാൻ കഴിയുമെന്ന് ചാത്തന് അറിയാം
മരച്ചില്ലയിലിരുന്ന് കാലൻ കോഴികൂവി തുടങ്ങി മൂങ്ങയുടെ മൂളൾ കേട്ടതോടെ ചാത്തന്റെ മനസ്സിൽ ഭയം നിറഞ്ഞു


മരണം അടുത്തറിഞ്ഞപോലെയൊരു തോന്നൽ എന്നാൽ ഇതേസമയം പാടാവരമ്പത്ത് മാത്രം കാറ്റ് ചുഴറ്റി ചുഴറ്റി അടിക്കുന്നു ചൂളം വിളിയും കേൾക്കുന്നു
എന്നാൽ കാട്ടിൽ നിശബ്ദതമാത്രം ഇല അനക്കമില്ല വരമ്പിലൂടെ വരുന്ന പന്നി മുക്രിയിടുന്നതും കിതക്കുന്നതും നല്ല പോലെ കേൾക്കാം ആ ശബ്ദം കേട്ട ദിക്കിലേക്ക് പേടിച്ചുകൊണ്ടാണെങ്കിലും ഒന്ന് നോക്കി തന്റെ മരണം എത്ര അകലെ എന്നറിയാൻ

മരണം അധികം ദൂരമല്ലെന്ന് അറിഞ്ഞ ചാത്തൻ കണ്ണുമടച്ചിരുന്നു താൻ ഇരിക്കുന്ന ചെടിയുടെ മുന്നിലുള്ള വരമ്പിലൂടെയാണ് അത് പാഞ്ഞ് വരുന്നത്
കണ്ണുകൾ കത്തുന്നകനൽ പോലെ ചുവന്നിരിക്കുന്നു തീ പാറുന്ന കണ്ണുകളിൽ നിന്ന് തീ ചിതറി തെറിക്കുന്ന പോലെ ചാത്തന് തോന്നി


ഒന്നേ നോക്കിയോള്ളൂ പിന്നെ നോക്കാനുള്ള ധൈര്യം ചാത്തന് ഉണ്ടായില്ല ചെടിയുടെ മറവിൽ കുന്തിച്ചിരുന്നു സ്വന്തം കാലുകൾക്കിടയിൽ തല താഴ്ത്തിവച്ച് ശ്വാസമടക്കി എന്ത് സംഭവിക്കുമെന്നറിയാതെയിരുന്നു
അപ്പോഴേക്കും ആ ശബ്ദം തന്റെ അടുത്ത് വന്നു കഴിഞ്ഞെന്ന് മനസ്സിലായ ചാത്തൻ പതുക്കെ തലയുയർത്തി നോക്കി


മുന്നിലെ വരമ്പിൽ മുക്രയിട്ട് കുതറി ഓടാൻ വെമ്പൽ കൊണ്ട് നിൽക്കുന്നു ചുവന്ന കണ്ണുകളുള്ള ഭീകരരൂപം
അതിന്റെ പിന്നിലായ് ആ ആൾ രൂപം
അതിൽ നിന്നും ഇറങ്ങി തന്റെ നേരെ നടന്നു വരുന്നു അതാ മുന്നിലേക്ക് നീങ്ങി വരുന്ന ആ മനുഷ്യരൂപം ഇരുട്ടിൽ ഒരു കറുത്ത നിഴൽ മാത്രം
മരണം തന്റെ മുന്നിൽ എത്തി നിൽക്കുന്നതായി ചാത്തൻ അറിഞ്ഞു അപ്പോഴും ചാത്തന്റെ മനസ്സിലെ സംശയം ആരാണ് ശക്തിശാലിയായ ആ നിഴൽ രൂപം
ആ നിഴലിന്റെ ഒരു വശം മാത്രമാണ് കണ്ടത് വ്യക്തമായിയൊന്നും കണ്ടില്ല ശരിക്കും നോക്കാൻ ധൈര്യമില്ലായിരുന്നു കുറ്റിചെടിയുടെ മുന്നിൽ ആ നിഴൽ രൂപം വന്നുനിന്നു അപ്പോഴും ചാത്തൻ തല കാലുകൾക്കിടയിൽ താഴ്‌ത്തിവച്ചു അനങ്ങാതെ ശ്വാസം പിടിച്ചിരുന്നു


അന്നാണ് ആ മണം തിരിച്ചറിഞ്ഞത് അഴുകിയ മാംസത്തിന്റെയും ചീഞ്ഞ മുട്ടയുടെയും മണം ഇന്ന് ഭദ്രൻ വന്നകയറിയപ്പോൾ ഉണ്ടായ അതേ മണം
ഇന്ന് കാണുന്ന എല്ലാ ശക്കുനങ്ങളും അന്നും ഉണ്ടായിരുന്നു ആത്മാക്കളുടെ സാമീപ്യം ഗന്ധം അങ്ങനെയെല്ലാം പതുക്കെ ചാത്തൻ തലയുയർത്തി നോക്കിയതും മുന്നിൽ രണ്ടു വെള്ള പൂച്ച കണ്ണുകൾ തന്നെ നോക്കി നിൽക്കുന്നു.

ഭയത്തോടെ ചാത്തൻ മുന്നിൽ നിൽക്കുന്ന രൂപത്തിന്റെ ആ പൂച്ച കണ്ണുകളിലേക്ക് തുറിച്ചു നോക്കിയിരുന്നു
പേടിയുടെ അങ്ങേയറ്റം കരച്ചിലാണെന്ന് കേട്ടിട്ടുണ്ട് ആ കണ്ണുകൾ തന്റെ മുഖത്തേക്ക് മാത്രം നോക്കി നിൽക്കുന്നുണ്ട് അപ്പോൾ ചാത്തന്റെ ഭയന്ന കണ്ണിൽ നിന്നും പുഴപോലെ വെള്ളം വന്നു ചാത്തൻ കരഞ്ഞു തുടങ്ങി
കുറച്ചു കരഞ്ഞപ്പോൾ പേടിയിൽ അൽപ്പം ശമനം തോന്നി കാരണം ആ നിഴൽരൂപം അങ്ങനെ നിൽക്കുന്നതല്ലാതെ തന്നെ ഉപദ്രവിക്കുന്നില്ല മാത്രമല്ല എന്തൊക്കയോ പറയുന്നുമുണ്ട് പക്ഷെ ഉള്ളിലെ പേടി മൂലം ഒന്നും മനസ്സിലാകുന്നുമില്ല
കുറച്ചുനേരം കഴിഞ്ഞപ്പോൾ ചാത്തന് ബോധം തിരിച്ചു കിട്ടി അപ്പോഴാണ് ശരിക്കും നോക്കിയത് നല്ല പരിചയമുള്ള മുഖം കൈകൊണ്ട് തന്റെ കണ്ണും മുഖവും തുടച്ചുകൊണ്ട് ആ മുഖത്തേക്ക് വീണ്ടും നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്
അതേ അതു തന്നെ “ നിലാണ്ടൻ തമ്പുരാൻ” തമ്പുരാന്റെ ആ വെള്ള പൂച്ച കണ്ണുകൾ ആരെയും പേടിപ്പിക്കുവിധം ഭീകരമാണ് നിലാണ്ടൻ തമ്പുരാൻ ആണെന്ന് അറിഞ്ഞപ്പോൾ ഭയം മാറി


അങ്ങനെയാണ് ഞാൻ ആ കണ്ണുകൾ കണ്ടു പേടിച്ചത് മാത്രമല്ല അന്നും ഇതുപോലൊരു മണം എനിക്ക് ചുറ്റിലും ഉണ്ടായിരുന്നു അന്ന് അവിടെയെന്തോ ആഭിചാരകർമ്മം നടക്കുകയായിരുന്നുയെന്ന് പിന്നീടാണ് അറിഞ്ഞത്.
പേടിച്ച് കരഞ്ഞുകൊണ്ടിരുന്ന എന്റെ അടുത്തേക്ക് വന്ന തമ്പുരാൻ എന്നെ നന്നായൊന്നു നോക്കി ആളെ മനസിലായി കാണണം ആദ്യം ചീത്ത വിളിച്ച അദ്ദേഹം പിന്നീട് ശാന്തനായികാണപ്പെട്ടു


എനിക്കാണെങ്കിൽ മരണത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെട്ടപോലെയാണ് തോന്നിയത് ഇനി എന്തു വന്നാലും തമ്പുരാൻ നോക്കിക്കൊള്ളും
അപ്പോഴും ആ വെള്ളാരം കണ്ണുകൾ ചുറ്റും എന്തോ തിരയുന്നുണ്ടായിരുന്നു പെട്ടെന്ന് ആ കണ്ണ് ഒരിടത്ത് ഉടക്കിയത് കുറ്റി ചെടികൾ വകഞ്ഞു മാറ്റി ഒരു ചെടി പൊട്ടിച്ചു അതിന്റെ ഇലകൾ പറിച്ച് മന്ത്രം ചൊല്ലി എന്റെ നേരെ എറിഞ്ഞു അത് കരിനോച്ചിയുടെ ഇലയായിരുന്നു.
ആ നോച്ചിയുടെ കൊലുകൊണ്ട് ഞാൻ ഇരിക്കുന്ന കുറ്റിച്ചെടിയുടെ ചുറ്റിലും ഒരു വട്ടം വരച്ചു എന്നിട്ട് ആ കോലിനെ കൃത്യം മൂന്നായി മുറിച്ചു നെഞ്ചോട് ചേർത്ത് പിടിച്ചു കുറച്ചു നേരം മന്ത്രചൊല്ലി എന്റെ തലവഴിയിട്ടു ആ കോലുകൾ എന്റെ മൂന്നു ഭാഗത്തേക്ക് വന്നു വീഴുകയും ചെയ്യ്തു.

പേടിച്ചവശനായി ഇരിക്കുന്ന എന്നോട് പറഞ്ഞു “ ചാത്താ ഞാൻ തിരിച്ചു വരുന്നതുവരെ ഈ കളം വിട്ട് അനങ്ങി പോവരുത്” അങ്ങനെയൊരു താക്കീത് തന്ന് തമ്പുരാൻ പോയി
പിന്നീട് പാക്കരൻ പറഞ്ഞാണ് അറിഞ്ഞത് അന്ന് പുഴക്ക് അക്കരയുള്ള ചെട്ടിയാരുടെ പറയന്മാർ ഒടിവേലയുമായി വഴിതെറ്റി വന്നതാണെന്ന് അവരെ നീലാണ്ടൻ തമ്പുരാൻ തന്റെ മന്ത്രശക്തിക്കൊണ്ട് പുലർച്ച‌വരെ കൊയ്യിത്ത് കഴിഞ്ഞു കിടന്ന മുഴുവൻ പാടവും ഉഴുതുയെന്നും അറിഞ്ഞു
എല്ലാം കഴിഞ്ഞ് രാവിലെ വേഷം മാറിയ പറയൻമാരെക്കൊണ്ട് തെറ്റ് പറയിപ്പിച്ച് ഒരു ദിവസത്തെ കൂലിയും കൊടുത്താണ് വിട്ടതത്രെ


അന്ന് ആ കളത്തിൽ അനങ്ങാതെ എത്ര നേരമിരുന്നുയെന്ന് ഓർമ്മയില്ല പേടി കാരണം മയങ്ങിയിരുന്നു ഉണർന്നപ്പോൾ കിഴക്ക് വെള്ളി പൊട്ടിയിരുന്നു (പുലർച്ചക്ക് ഉദിച്ചു വരുന്ന നക്ഷത്രം– ശുക്രൻ)
നേരം വെളുത്തു തുടങ്ങി പക്ഷികൾ കൂട്ടത്തോടെ പറന്നു ഇര തേടിപോവുന്നു പക്ഷെ തമ്പുരാൻ വരാതെ എനിക്ക് കളത്തിന് പുറത്ത് കടക്കാൻ പേടിയായിരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ തമ്പുരാൻ വരുന്നത് കണ്ടു ഒരു മുറിക്കോൽ (മന്ത്രവാതത്തിന് ഉപയോഗിക്കുന്ന ചൂരൽ വടി) കൈയ്യിലുണ്ട് ഞാൻ ആകെ പേടിച്ചു തമ്പുരാന്റെ കൈയ്യിന്ന് അടി കിട്ടും എന്തു ചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ടിരുന്നു
പക്ഷെ ഒന്നും സംഭവിച്ചില്ല തമ്പുരാൻ നല്ല വേഷത്തിൽ ശാന്തനായിരുന്നു അടുത്ത് വന്നു പുഞ്ചിരിച്ചു അപ്പോഴും ആ വെള്ള കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു
മാന്ത്രിക വടി മൂന്ന് വട്ടം വായുവിൽ കറക്കി എന്റെ തലയ്ക്കു മേൽ ഉഴിഞ്ഞു മന്ത്രം

ഉച്ചത്തിൽ ചൊല്ലി കണ്ണടച്ചിരുന്നു ഞാൻ ഇരിക്കുന്ന കുറ്റിച്ചെടിയുടെ ചുറ്റിലും രാത്രി വരച്ച‌ മാന്ത്രികവൃത്തത്തെ മാന്ത്രിക വടികൊണ്ട് മൂന്നു ഭാഗം സങ്കൽപ്പികമായി മുറിച്ചു
അല്പം കഴിഞ്ഞ് കിഴക്ക് ഉദിച്ചുയരുന്ന സൂര്യന് നേരെനിന്നു പിന്നെയും മന്ത്രങ്ങൾ ചൊല്ലി കിഴക്ക് വശം നോക്കി എൻറെടുത്തു പുറത്തിറങ്ങാൻ പറഞ്ഞു ഞാൻ കുറ്റി ചെടിയുടെ മറപറ്റി പുറത്തേക്കു കടന്നു എന്നിട്ട് തമ്പുരാൻറെ കാൽക്കൽ വീണുപറഞ്ഞു എന്നെ തല്ലല്ലേ തമ്പുരാനെയെന്ന്
പക്ഷെ അന്ന് അദ്ദേഹത്തിന് വലിയ ദേഷ്യം ഒന്നും ഉണ്ടായില്ല “ഉം” എന്നു മാത്രം മൂളികൊണ്ട് തമ്പുരാൻ തിരിഞ്ഞുനടന്നു


മുന്നിൽ നടക്കുമ്പോഴും തമ്പുരാൻ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു ഭയവും ശാരീരക്ഷീണവും കാരണം പിറകിൽ ഞാൻ ഒരുവിധം നടന്നു ആ പാടവരമ്പ് അവസാനിച്ചപ്പോൾ തമ്പുരാൻ നിന്നു
എന്നിട്ട് എന്റെ നേരെ തിരിഞ്ഞു പറഞ്ഞു “ചാത്താ കുടിയിലേക്ക്‌ പോകുന്നതിനു മുൻപ് കുളിച്ചു വൃത്തിയായി വേണം കുടിയിൽ കയറാൻ മനസിലായോ”

രാത്രി പേടിച്ചതിന്റെയും ഉറങ്ങാത്തതിന്റെ ക്ഷീണം കാരണം എനിക്ക് നേരെ നടക്കാൻ പോലും വയ്യാ കുടിയിലേക്ക് ഞൊണ്ടി ഞൊണ്ടി നടന്നുനീങ്ങി ഉള്ളിലെ പേടി അപ്പോഴും അതേപോലെ മനസ്സിൽ തളം കെട്ടി കിടന്നു
രാത്രിയുടെ ആ കനത്ത ഓർമ്മകൾ മൂലം ചുറ്റിലുമുള്ള ചെറിയ ശബ്ദങ്ങൾ പോലും ഞെട്ടൽ ഉണ്ടാക്കി ഇരുട്ടിന്റെ മറവിൽ എന്റെ ശരീരത്തിന് വേണ്ടി ആത്മാക്കൾ കാത്തിരിക്കുകയായിരുന്നു മന്ത്രകളം മറികടന്ന് ആരോ തന്നിലേക്ക് പ്രവേശിച്ചുപോലെ ഒരു തോന്നൽ അകാരണമായ പേടിയും മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുമാണിപ്പോൾ


ശരിക്കും പുലർന്നിട്ടില്ല ഉഴുതു മറിച്ചിട്ട പാട വരമ്പിലൂടെ നടന്നുനീങ്ങി അവിടെയെല്ലാം അനുസരണയില്ലാത്ത കാളകൾ ഉഴുതപോലെ തോന്നിച്ചു വരുമ്പിലും അതിന്റെ പരാക്രമം നിറഞ്ഞു നിന്നും
രാത്രി കണ്ട ഭീകരസത്വം ഓടിനടന്ന വഴികൾ ഒടിയന്മാർ അമാനുഷിക ശക്തിയുള്ളവരാണ് എന്നറിയാം പക്ഷെ ഇത് ഭയങ്കരം തന്നെ
എന്നാൽ തമ്പുരാൻ ആകെ മാറിയിരിക്കുന്നു രാത്രിയിൽ കണ്ട തമ്പുരാനല്ല ഇപ്പോൾ ശാന്തനും വളരെ സൗമ്യനുമായി കണ്ടു എന്നാൽ ഇന്നലെ ആ മുഖത്ത് ക്രൂരത നിറഞ്ഞാടിയിരുന്നു


അപ്പോഴും തമ്പുരാൻ എന്നെ ചീത്ത പറഞ്ഞുകൊണ്ട് പുറം തിരിഞ്ഞു വരമ്പിലൂടെ പോകുന്നുണ്ടായിരുന്നു രാത്രിയിൽ ഇങ്ങനെ തെണ്ടി നടക്കും ഒരു വക അസത്ത്ക്കള് വെറുതെയല്ല പുഴയോരത്ത് ഓരോന്ന് ചത്ത്‌ മലക്കണത് എന്നും പറഞ്ഞുകൊണ്ടു തമ്പുരാൻ നടന്നു
ഞാൻ നേരെ പുഴയിലിറങ്ങി കുളിച്ചു വൃത്തിയായി കുടിലിൽ പോയി കിടന്നത് മാത്രമേ ഓർമ്മയുള്ളൂ ക്ഷീണം മൂലം ഉറങ്ങിപ്പോയി പിന്നീട് എന്നീറ്റ് നോക്കിയപ്പോൾ നേരം വൈകുനേരം ആയിരിക്കുന്നു നല്ല ക്ഷീണം കൈകാലുകൾ തല്ലിയിട്ടതുപോലെ വേദന നല്ല തണുപ്പും തോന്നി


ഉടുത്തമുണ്ട് കൊണ്ട് പുതച്ചു മൂടി വീണ്ടും കിടന്നു ഇടക്ക് കെട്ടിയവൾ ചായ കലക്കി തന്നു അങ്ങനെ രണ്ടു ദിവസം പനിച്ചു കിടന്നു നല്ല തുള്ളൽ പനി തമ്പുരാന്റെ കൈയ്യിന്നു മരുന്നും കഷായവും കൊണ്ടുവന്നു തന്നു പക്ഷെ പെട്ടെന്ന് ഒരു ആശ്വാസമൊന്നമുണ്ടായില്ല നല്ല ക്ഷീണമായിരുന്നു
ഇതിന്റെ പേരിൽ അവൾക്കും കിട്ടി തമ്പുരാന്റെ വക നല്ല ചീത്ത അസുഖം മാറി അവൻ ഇവിടെ വരട്ടെ ബാക്കി തരാമെന്ന് പറഞ്ഞു
ശരിക്കും ഞാൻ ചാവേണ്ടതായിരുന്നു ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് തമ്പുരാൻ കണ്ടില്ലായിരുന്നെങ്കിൽ കാഴ്ച കുറച്ചൊന്ന് തെറ്റിയിരുന്നങ്കിൽ കരുവിന്റെ അടികൊണ്ട് ചോരതുപ്പി ചത്തേനെ


ഒടിയനായി വരുന്നയാൾ മുന്നിൽ കാണുന്ന എല്ലാത്തിനെയും നശിപ്പിക്കും അത് ആരായാലും അവരെ കൊല്ലും സ്വന്തം അമ്മയായാലും ഭാര്യയായാലും ഒടിയനായ ആൾക്ക് സ്വബോധം ഉണ്ടാവില്ല മുന്നിൽ കാണുന്ന എല്ലാം തടസങ്ങളും ശത്രുക്കളും മാത്രം അന്ന് തമ്പുരാന്റെ മന്ത്രങ്ങൾ കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടതെന്ന് കെട്ടിയവൾ പറഞ്ഞാണ് അറിഞ്ഞത്.

തമ്പുരാന്റെ പാടത്തെ കോയ്യിത്ത് ഏകദേശം കഴിഞ്ഞതാണ്പാടത്തെ കാര്യങ്ങൾ നോക്കുന്ന പാണൻ പാക്കരൻ കൊല്ലൻക്കോട്ടടുത്തുള്ള തന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു


അപ്പോൾ തമ്പുരാൻ ആഭിചാരക്രിയ നടത്താനുള്ള വഴിയില്ല പാക്കാരനില്ലാതെ അത് നടക്കില്ല പിന്നെ ആ ഒടിയൻമാർ ആരാണ് പുഴയ്ക്ക് അക്കരെയുള്ള ച
ചെട്ടിയാരുടെ ആൾക്കാരാണെങ്കിൽ അവരെന്തിന് പുഴകടന്ന് ഇവിടെ വരണം
ചെട്ടിയാർ ഒരു വഴക്കാളിയാണ് തമ്പുരാനെ എങ്ങിനെ നശിപ്പിക്കാമെന്ന് കച്ചകെട്ടി നടക്കുന്നയാൾ എന്നാൽ തമ്പുരാനും വിട്ടു കൊടുക്കാറില്ല വാക്ക്വാതങ്ങളും അടിയും പിടിയും നടക്കാറുണ്ട് പക്ഷെ ഇങ്ങനെയൊന്ന് ആദ്യമായാണ്


ചെട്ടിയാർ തമ്പുരാനെ ഉപദ്രവിക്കാൻ വേണ്ടി ചെയ്തതാണോ ഒടിയനെ വച്ചുള്ള ഈ കളി ആ ചെട്ടിയാർ എന്തിനും മടിക്കാത്തയാളാണ് ചെട്ടിയാരുടെ ശല്ല്യം കാരണം കൂടിയാണ് തമ്പുരാൻ ഇങ്ങനെയുള്ള ദുർമന്ത്രങ്ങൾ പഠിച്ചത്
ഞങ്ങളും വിശ്വാസമനുസരിച്ചുള്ള പൂജകളും ബലികളും കണ്ടിട്ടുണ്ട് ചെയ്യ്തിട്ടുണ്ട് പക്ഷെ ഇത് പോലുള്ള ഒടിയൻ വേലകൾ ചെയ്യില്ല ദുർമന്ത്രങ്ങളും കൂടോത്രങ്ങളും കുതന്ത്രങ്ങൾളും ഞങ്ങൾക്കിടയിൽ ചെയ്യാറുണ്ട്
അത് അത്രയ്ക്ക് ശല്ല്യക്കാർക്ക് നേരെ മാത്രമേ ചെയ്യൂ
മനുഷ്യബലിയും മൃഗബലിയും ചെയ്തിട്ടുണ്ടെങ്കിലും അതിലും ഇത്രയും ക്രൂരത ഉണ്ടാവില്ല കാരണം കാലങ്ങൾകൊണ്ട് ഒരാൾ തന്റെ ഇഷ്ടപ്രകാരം മനസ്സ് വിശ്വാസത്തിൽ പാകപ്പെടുത്തി സ്വാമേധാ വരുകയാണ് ചെയ്യാറ് ആരും നിർബന്ധിക്കാറില്ല


സ്വന്തം നാടിനു വേണ്ടി കാടിന് വേണ്ടി ജനതക്ക് വേണ്ടി അങ്ങനെയൊരാൾ സ്വയം ബലികൊടുക്കുന്നു അതും വളരെ കൊല്ലങ്ങൾക്ക് ശേഷം ഒരിക്കൽ മാത്രം അതും ബലി മുൻകൂട്ടി അറിയിച്ചതിന് ശേഷം കാത്തിരിക്കും ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞായിരിക്കും വരുക മനസ്സുകൊണ്ട്ശരീരം കൊണ്ടും തയ്യാറായി വരുന്ന ആളെയാണ് ബലികഴിക്കുന്നത്
ബലി സമയം ആവുമ്പോഴേക്കും ആ ആൾ അതിനുള്ള പക്വത നേടി കഴിഞ്ഞിരിക്കും.
എന്നാൽ മന്ത്രങ്ങളോ വിദ്യാകളോ വശമില്ലാത്ത സ്വന്തം മകനിലുണ്ടായ രൂപമാറ്റം കണ്ടപ്പോൾ തന്റെയുള്ളിൽ ഒരു വിറയലാണ് ഉണ്ടായത് കാരണം മകൻ തന്നെയാണോ വന്നിരിക്കുന്നത് അതോ മകനെ പോലെ വേറെ ആരെങ്കിലുമാണോ
എന്നാണ് സംശയം രാത്രിയുടെ മറയിൽ ഒരു നോക്കു മാത്രമാണ് കണ്ടത് രൂപം മാറി ഭദ്രന്റെ രൂപത്തിൽ വന്നതായിരിക്കും


അല്ലെങ്കിലും പുഴക്കരയിൽ നിന്നും കാണാതായ ഒരു കുട്ടി ഇത്രയും നാൾ കഴിഞ്ഞ് തിരിച്ചു വരുക എന്നത് തന്നെ വലിയ അതിശയമാണ് അതും ഒരു ഭയവുമില്ലാതെ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു വന്നിരിക്കുന്നു
അപ്പോൽ അവൻ ഇത്രയും നാൾ എവിടെയായിരുന്നു ആരാണ് ഭദ്രനെ രക്ഷിച്ചത്
(തുടരും )

ഹരി കുട്ടപ്പൻ

By ivayana