രചന : മീനാക്ഷി സാ ✍

കവിതപൂക്കുന്നയിടങ്ങളിൽ നീയും ഞാനും
കരിനാഗങ്ങൾ ആയി പരസ്പരം ചുറ്റി പിണയുന്നു.
ഉടലിനോട് ഉടൽ ചേർന്നു വരിഞ്ഞു മുറുകുമ്പോൾ
അക്ഷരങ്ങൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.!
നിന്റെ പിൻ കഴുത്തിൽ ഞാൻ എന്റെ
കരിനീലചുണ്ടുകളാൽ പരതിനടക്കുപ്പോളാണ്
നിന്റെ കവിതയുടെ പൂമൊട്ടുകൾ പൂക്കുന്നയിടം
നിന്റെ പിൻ ചെവിയുടെ മറവിൽ ആണന്നു തിരിച്ചറിഞ്ഞത്..!
നിന്നലെ കവിതാ നുകരുവാൻ ഞാൻ എന്റെ
വരിതെറ്റിയ പല്ലുകളാൽ നിന്നെ മുറിവേൽപ്പിച്ചു.
നിന്റെ ചുണ്ടിലെ ചുവപ്പുകളിൽ നിന്നും
കവിതയുടെ രാഗങ്ങൾ പൊഴിഞ്ഞു.
നിന്റെ വിരലുകൾ അക്ഷരങ്ങളെ കുടഞ്ഞിട്ടു.
നിന്നിൽ നിന്നും കവിതകൾ പൊട്ടിമുളച്ചു.
നീ എഴുതിയ ഓരോ കവിതയിലും എന്റെ മുഖമായിരുന്നു..
കവിതപൂക്കുന്നയിടങ്ങളിൽ അക്ഷരങ്ങളെ അടവെച്ചു
പ്രണയത്തിന്റെ കവിതകൾ നമ്മൾ വിരിയിച്ചെടുക്കും..
ചുണ്ടുകൾ തമ്മിൽ വേർപെടുത്താതെ..!

By ivayana