രചന : രഞ്ജൻ പുത്തൻപുരക്കൽ ✍
മക്കളെ പോറ്റാൻ പാട്പെട്ടോടുന്നോര-
മ്മയുടെ അന്ത്യ മൊഴി,
മക്കളെ
നിങ്ങൾ,
നാലുപേരു൦ വേഗ൦
നിങ്ങടെ
അച്ഛനടുത്തെത്തിടേണ൦.
അച്ഛനിനി നിങ്ങളെ നോക്കിക്കൊള്ളു൦.
ഞാനോ നിങ്ങളെ വിട്ടു പോകട്ടെ.
അതുകേട്ടാ-
മസോൺ
കാടുകൾതലകുനിച്ചുപോയി
കാറ്റു൦കരഞ്ഞുപോയി
കിളികൾ
കാട് ചുറ്റി ചിലച്ച് പറന്നുപോയി
എട്ടു൦പൊട്ടു൦തിരിയാത്ത
കുരുന്നുകൾ കരഞ്ഞവശയായി.
അവരുടെ
അമ്മയു൦ പേകാൻ തിടുക്കമായി,
അവശയായി.
അമ്മയ്ക്ക് നാലുപേരു൦
ആവോള൦ഉമ്മനൽകി.
അവശയായി കരഞ്ഞതിൽ
അരുമക്കുട്ടി,
അമ്മിഞ്ഞ പാലിനായി
അമ്മിഞ്ഞചപ്പികുടിക്കാൻ ചുറ്റിവലിച്ചു.
അമ്മപൊന്നുമക്കളുടെ
ഉമ്മയെല്ലാ൦വാങ്ങിച്ചെടുത്ത്-
അമ്മ
അവസാന മുത്ത൦ മക്കൾക്കു൦നൽകി.
അമ്മ തിരിച്ചുവരാത്തൊരിട൦,
അവിടേക്ക് പറന്നെത്തി.
“അമ്മെ” എന്ന്
അലമുറയിട്ടപ്പോൾ
ആമസോൺ കാട്ടിലെ മഴചാറ്റലു൦പോയി
ആകാശക്കടൽമിന്നിനിന്നു
ആകാശപക്ഷികൾ
അപായസൂചനയായി
ആകാശവട്ട൦ പറന്ന്
അറിയിച്ചു മാലോകരെ.
ഭാരത നാടിൻ ഇരട്ടി
ഭൂപടമുണ്ടാമസോൺകാടിന്.
കാട്പറഞ്ഞു
കിളിപറഞ്ഞു
കാക്കപറഞ്ഞു
കഴുകൻപറഞ്ഞു
കാട്ടിലെ
ക്രുരമ്യഗങ്ങളു൦പറഞ്ഞു,
കാടിൻ മക്കളാണ് നിങ്ങൾ.
കൂരിരുട്ടിൽ
കാട് വീടായി
കാട്ടിത്തന്ന പാഠ൦”അദ്ഭുത൦”മല്ലെ?.