ഓ ഫാബി!ഉറങ്ങുക
കിനാവ്കണ്ടുറങ്ങുക
നീ നിറഞ്ഞവൾ ഒരു
പ്രപഞ്ചം തന്നെ നിറഞ്ഞവൾ.

അണ്ഡകടാഹത്തിൻറ്റെ
സൃഷ്ടാവിനെ
വലിയഒന്നിലെ
കാര്യശേഷിയെയറിഞ്ഞവൾ.

സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ച്
വീടുവിട്ടവൻ
പലനാടുകൾ,
ആഫ്രിക്കവരെയും
ചലിച്ചവനിവൻ
ലൂം ഫിറ്ററായും
അദ്ധ്യാപകനായും
വെപ്പുകാരനായും
പലവിധവേഷങ്ങൾ
കെട്ടിയാടിയിവൻ
എഴുത്തിൻറ്റെ
എൻറ്റെയും
സുൽത്താനായിവനെ
കാത്തവൾ നീഭാഗ്യവതി..

തോന്ന്യാക്ഷരങ്ങളില്ലാതെ
തോന്ന്യാസങ്ങൾക്ക്
മറുപടിനല്കിയോരു
മഹാനുഭാവനാം
നിൻറ്റെ റ്റാറ്റയോടൊപ്പം
മയങ്ങുക നീ…
ഒളിമങ്ങാത്ത താരകളായി
വാനിൽ തെളിഞ്ഞു
വെളിച്ചമായീടുക.

…..ഗംഗ അനിൽ…..

By ivayana