രചന : ജയരാജ് പുതുമഠം.✍
കതിരും പതിരും
തമ്മിലിണചേരും
കഥയില്ലാകാല-
കല്പടവിൽ
ലഹരിതൻ
തടവറയിൽ
ശലഭങ്ങൾ കേഴൂ
കാലത്തിൻ പൂക്കൾ
കരയുന്നതിൻ
കണ്ണീരോളങ്ങൾ
മൂകമായ് വന്നെന്റെ
ധമനികളിൽ ദിനവും
പെരുമ്പറതീർത്ത്
രമിക്കുന്നു
കറുത്ത കാറ്റിൻ
പുല്ലാങ്കുഴലിൽ
കദനപ്രവാഹമായ്
പടരുകയാണ്
അവനിരോദനത്തിൻ
അതിരില്ലാ-
സ്വരവിന്യാസങ്ങൾ
യുഗങ്ങളായ് നമ്മളിൽ
പടർന്നൊഴുകിയ
കനിവിന്റെ സാന്ദ്രമാം
രഥങ്ങളിൽ കയറൂ
രണഭേരി മുഴക്കൂ
ശിരസ്സറുക്കാം നമുക്കീ
വിഷവർഷ തൃഷ്ണയെ.