രചന : അബ്രാമിന്റെ പെണ്ണ്✍

“പൊന്നേ.. മക്കളെന്ത്യേ….
ഇന്നലെ രാത്രി ജോലി കഴിഞ്ഞു വന്ന കെട്ടിയോൻ താഴെ വയലിലെത്തിയപ്പോഴേ നീട്ടി വിളിച്ചു.. കേട്ട പാതി കൊച്ചുങ്ങൾ ഓടിയിറങ്ങി മുറ്റത്ത് ചെന്ന്..
“നിന്നെയൊന്നുമല്ല ഞാൻ വിളിച്ചത്.. എന്റെ പൊന്നുമോനെയാ..മോനേ സുജ മോനേ…
കയ്യിലിരുന്ന പൊതി കൊച്ചുങ്ങളുടെ കയ്യിൽ കൊടുത്തിട്ട് അതിയാൻ അടുക്കളയിലോട്ട് കേറി വന്നു… ഇങ്ങേര്ടെ പൊന്നേ വിളി കേട്ടപ്പോൾ ഇതിയാൻ താമരപ്പൂവാണോന്നൊരു സംശയം എനിക്കുണ്ടായി.. തലയ്ക്കിത്തിരിയെങ്കിലും ബോധമുണ്ടെങ്കി ഇയാളെന്നെ പൊന്നേന്ന് വിളിക്കത്തില്ല..
അടുക്കളയിൽ കേറി വന്ന അങ്ങേര് പുറകിൽ കൂടി എന്നെ കെട്ടിപ്പിടിച്ചു..
“ഇയാള് കുടിച്ചിട്ടുണ്ടോ ചെർക്കാ..എന്റെ മുഖത്തോട്ടൊന്ന് ഊത്.
ഞാൻ അങ്ങേരെ തള്ളി മാറ്റി.. അങ്ങേരെന്റെ മുഖത്തോട്ടൊന്ന് നോക്കിയിട്ട് ഒറ്റ ഊത് വെച്ച് തന്നു…


എന്റെ പൊന്നീശ്വരോ…. 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
ഞാനൊന്നും മിണ്ടാൻ പോയില്ല.. ജോലിക്കു പോയിട്ട് വന്ന് പൈസ എന്റെ കയ്യിൽ തരുന്ന വരെ ഞാനൊന്നും മിണ്ടത്തില്ല..
അതിയാൻ കൊച്ചുങ്ങളോട് കൊറേ നൊണക്കഥയൊക്കെ പറഞ്ഞിട്ട് കുളിക്കാൻ പോയി.. ഞാൻ ചോറെടുത്തു വെച്ച്.. അങ്ങേർക്ക് ഏറ്റവും ഇഷ്ടമുള്ള കിഴങ്ങും ഉള്ളിയും തോനേം വെണ്ടയ്ക്കായുമിട്ട് വെച്ച തീയലും വിളമ്പി വെച്ച്..
ലങ്ങേര് കുളി കഴിഞ്ഞു വന്ന് ചോറിന്റെ മുന്നിലിരുന്നു..


“ഇതെന്തുവാ ഈ തൊലിഞ്ഞ തീയല് മാത്രേയുള്ളോ.. ഇച്ചിരി മീൻ വാങ്ങിച്ചു കറി വെയ്ക്കാൻ നിന്റെ കയ്യിൽ കുരുവാരുന്നോ… ഞാനന്ന് ആ തള്ളേടെ കാല്‌ പിടിച്ചു പറഞ്ഞതാ ഒണക്ക റൊട്ടി പോലിരിക്കുന്ന ഇവളെ എന്റെ തലേൽ കെട്ടി വെയ്ക്കല്ലേ വെയ്ക്കല്ലേന്ന്.. കേട്ടില്ല. അതിന്റെയൊക്കെ ഫലമാ അവരിപ്പോ ഇങ്ങനെ ശ്വാസംമുട്ടി അനുഭവിക്കുന്നേ..എനിക്ക് വേണ്ടാ നിന്റെ ചോറ്..
അങ്ങേര് ചോറ് നീക്കി വെച്ച്..അമ്മായിയമ്മച്ചിയുടെ ശ്വാസം മുട്ടൽ എന്നെ ഇങ്ങേർക്ക് കെട്ടിച്ചു കൊടുത്തോണ്ട് വന്നതാ പോലും.. ട്രോളിങ്ങായോണ്ട് മീനിനൊക്കെ തീപിടിച്ച വെലയാ.. മീൻ വാങ്ങിച്ചു കറി വെക്കാൻ എന്റെ കയ്യിൽ കുരുവാ പോലും.. എന്റെ കയ്യിലല്ല കുരു. എന്റെ കു…. 😡😡😡


അല്ലേൽ വേണ്ട.. ഞാനെന്തെങ്കിലും പറഞ്ഞാൽ കൂടിപ്പോകും…
എന്തേലും മിണ്ടിപ്പോയാൽ ഇങ്ങേര് പൈസ തരത്തില്ല.. അത് പേടിച്ചു ഞാൻ മിണ്ടീല.. താമര വിരിഞ്ഞു തുടങ്ങീട്ടേയുള്ളു.. ഒന്നു കൂമ്പട്ടെ.. പിന്നെ എനിക്ക് സംസാരിക്കാവല്ലോ..
ചോറ് ഇച്ചിരി വാരിതിന്നിട്ട് ഇതിയാൻ കൈ കഴുകി.. പോക്കറ്റിൽ നിന്ന് പൈസയെടുത്ത്..
“ഏതൊക്കെയോ അവന്മാരുടെ കൊറേ സിനിമ എറങ്ങീട്ടൊണ്ടെന്ന് കേട്ട്..കണ്ട സിനിമാ തീയറ്ററിൽ പോയി പൈസാ നശിപ്പിച്ചാൽ നീ വിവരമറിയും…
പറഞ്ഞിട്ട് അങ്ങേര് പൈസ എന്റെ കയ്യിലോട്ട് തന്നു.. ഞാൻ നൂത്ത് നോക്കിയപ്പോ അറുന്നൂറ്‌ രൂപ… 😳😳


ആയിരത്തി അഞ്ഞൂറ് രൂപ ശമ്പളം കിട്ടീട്ട് വെറും അറുന്നൂറ്‌ രൂപ തന്നേക്കുന്നു.. എത്രയൊക്കെ കാല് പിടിച്ചു ചോദിച്ചിട്ടും ഒരു നൂറ് രൂപ കൂടി അങ്ങേര് തന്നില്ല..എനിക്ക് അറുന്നൂറ്‌ രൂപ വേണ്ടെന്ന് പറഞ്ഞ് പൈസായെടുത്ത് ഞാനങ്ങേരുടെ മടിയിലിട്ട്..അങ്ങേര് പൈസായെടുത്ത് എന്റെ ബാഗിൽ വെച്ച് .ഞാൻ ഇങ്ങേരോട് പിണങ്ങി കൊച്ചുങ്ങടെ കൂടെ പോയിക്കിടന്നു
കൊറേക്കഴിഞ്ഞ് താമര കൂമ്പിത്തുടങ്ങി..കൂർക്കം വലി കേട്ട് തുടങ്ങിയപ്പോ ഞാനെഴുന്നേറ്റ് മൊബൈലിന്റെ ടോർച്ചു കത്തിച്ച് ബാക്കി പൈസയ്ക്ക് വേണ്ടിയുള്ള തിരച്ചിലാരംഭിച്ചു..സാധാരണ പൈസ വെയ്ക്കുന്ന സ്ഥലത്തൊന്നും കാണുന്നില്ല.. ഞാനെടുത്താലോന്ന് വിചാരിച്ച് അങ്ങേര് വേറെ സ്ഥലത്ത് മാറ്റി വെച്ച് കാണും..
തിരച്ചില് നടത്തിക്കൊണ്ടിരുന്ന സമയം “ക്ണിം ” എന്നൊരു ശബ്ദത്തോടെ ഫോണിൽ ഒരു മെസേജ് വന്നു..


നെറ്റ് ഓഫ് ചെയ്തില്ലാരുന്നോ… 😳😳😳😳😳
മെസേജ് ഓപ്പൺ ചെയ്തു നോക്കി..
“ചായ കുടിച്ചോടാ ചക്കരേ…. 😘😘😘😘
ഞാൻ ഫോണിൽ സമയം നോക്കി.. പതിനൊന്നേ മുക്കാല്… ഈ സമയം ചായ കുടിച്ചോന്ന് ചോദിച്ചു മെസേജിട്ട ആ മാമലമൈരന്റെ കരുതല്… 🙏🙏🙏🙏
“ചായ വേണോ.. ഞാൻ ചൂട് സുഖിയനും തിന്ന് ചായേം കുടിക്കുവാ…
പിന്നേം…. 😡😡😡😡😡


റിപ്ലൈ കൊടുക്കാത്തത് കൊണ്ട് പിന്നേം പിന്നേം കുണു കുണാ മെസേജ് ഇടുവാ..
എന്റെ പൊന്ന് മൈരേ.. പാരാത്രി പതിനൊന്നേ മുക്കാലിന് നീ ചൂട് സുഖിയനും കൊണ്ട് വിളിക്കുന്നത് എന്തോത്തിനാണെന്ന് എനിക്കറിയാം..അങ്ങനെ നീ സുഖിക്കണ്ട…😏😏😏
അന്നേരം ചായ കൂച്ചോണ്ടിരുന്നാ നീയെനിക്ക് പൈസ കൊണ്ട് തരുവോ…ഞാനാ സമയം പൈസാ നോക്കുവാരുന്നു.. അതാ റിപ്ലൈ ചെയ്യാഞ്ഞത്…
നെറ്റ് ഓഫ് ചെയ്തിട്ട് ഫോൺ മേശപ്പുറത്ത് വെച്ച്..ലൈറ്റിട്ട് ഒന്നൂടെ നോക്കാവെന്നു കരുതി…


ലൈറ്റങ്ങോട്ടിട്ട് അങ്ങേരെ നോക്കിയപ്പോ..
ഉണ്ണീശോയെ നെഞ്ചോട് ചേർത്ത് പിടിച്ച് കന്യാമറിയം നിക്കുന്ന പോലെ ബാക്കിയുള്ള പൈസ കയ്യിൽ ചുരുട്ടിപ്പിടിച്ച് എന്റങ്ങേര് ഉറങ്ങുന്നു… വേറെവിടെങ്കിലും വെച്ചാൽ ഞാനെടുക്കുമെന്ന് പേടിച്ചു കയ്യിൽ തന്നെ വെച്ചേക്കുവാ… 🤣🤣🤣🤣🤣
ഞാനാ കയ്യിൽ നിന്നും പൈസയെടുത്ത് എണ്ണി നോക്കി.. എണ്ണൂറു രൂപായുണ്ട്.. മുഖത്തോട്ട് നോക്കിയപ്പോ കഷ്ടം തോന്നി.. രാവിലെ ഉറക്കമെണീക്കുമ്പോ ഇങ്ങേരെന്നെ ചീത്ത വിളിക്കുകയും ചെയ്യും.. അതിൽ നിന്ന് ഇരുന്നൂറ്‌ രൂപ കൂടെയെടുത്തിട്ട് ബാക്കി അതേപോലെ കയ്യിൽ പിടിപ്പിച്ചു…കയ്യിൽ പിടിപ്പിച്ച പൈസ ഊർന്ന് താഴെ വീണ്… ഞാൻ വീണ്ടും എടുത്തു വെച്ച്.. അതൊന്ന് കയ്യിൽ പിടിപ്പിക്കാൻ പെട്ട പാട് എനിക്കും ദൈവത്തിനും അറിയാം…..


അങ്ങേർക്കും സന്തോഷം,, എനിക്കും സന്തോഷം… 💃🏾💃🏾💃🏾
ബാഗിലോട്ട് ഇരുന്നൂറ്‌ രൂപ വെച്ചിട്ട് കിടന്നുറങ്ങി.. രാവിലെ ഇങ്ങേര് പൈസ എണ്ണി നോക്കിയിട്ട് എന്നെയൊന്നു നോക്കി.. ഞാൻ മൈൻഡ് ചെയ്തില്ല.. അങ്ങേരൊന്നും ചോദിച്ചതുമില്ല..അല്ലെങ്കിൽ തന്നെ ഇരുന്നൂറ്‌ കുണുവാ കൊണ്ട് ഞാനെന്ത് ചെയ്യാനാ.. കൂടിപ്പോയാൽ ഒരു സിനിമാ കാണും.. അത്രേയല്ലേയുള്ളു… 😏😏😏😏
അങ്ങേര് പോയിക്കഴിഞ്ഞ് ജോലിയൊക്കെ ഒതുക്കി കുളിച്ചു ഞാൻ കടയിലോട്ട് പോകാനൊരുങ്ങി.. ഇരുന്നൂറ്‌ രൂപ എടുത്തിട്ട് മറ്റേ അറുന്നൂറ്‌ കൂടെയെടുക്കാൻ നോക്കിയപ്പോ പൈസാ കാണുന്നില്ല…. 😳😳😳😳


കാണുന്നില്ലെന്ന് പറഞ്ഞാൽ കാണുന്നില്ല.. അങ്ങനെ പറഞ്ഞാലൊക്കുവോ.. കാണണ്ടേ ..
ഞാനും കൊച്ചുങ്ങളും കൂടെ വീട് മൊത്തം നോക്കിയിട്ടും പൈസ കിട്ടിയില്ല..ഒടുക്കം അങ്ങേരെ വിളിച്ചു..
“ഇവിടിരുന്ന പൈസ കണ്ടോ.. എന്റെ ബാഗിൽ വെച്ചിരുന്ന പൈസ..
ഞാൻ ചോയ്ച്ചു..
“നീയല്ലിയോ പൈസ വേണ്ടെന്ന് പറഞ്ഞെ.. ആ പൈസ ഞാനെടുത്തോണ്ട് പോന്നു.. വേണ്ടെന്ന് പറഞ്ഞിട്ട് അതീന്ന് ഇരുന്നൂറ്‌ രൂപ അടിച്ച് മാറ്റി അല്ലിയോ .. കൊച്ചു കള്ളി.. ഞാൻ കണ്ടാരുന്നു…


അങ്ങേര് ഏതാണ്ടൊക്കെയോ പറയുന്ന്.. എനിക്ക് തന്ന അറുന്നൂറിൽ നിന്നാണോ ഇരുന്നൂറ്‌ എടുത്തിട്ട് ബാക്കി ഞാൻ അങ്ങേര്ടെ കയ്യിൽ പിടിപ്പിച്ചത്…. 😭😭😭😭
വീണ് പോകാതിരിക്കാൻ ഞാൻ കട്ടിലിലോട്ടിരുന്നു..
ദൈവത്തിന് ചിലരെ എത്ര പരീക്ഷിച്ചാലും മതിയാവില്ലെന്ന് പറയുന്നതെത്ര നേരാ… 😭😭😭😭

By ivayana