രചന : ഷൈൻ മുറിക്കൽ ✍
ഒരു വാക്കു മിണ്ടാതെ
ഒരു ദിനം കടന്നുപോയ്
ഒരു നോക്കു കാണാതെ
ഒരു വർഷവും കടന്നുപോയ്
അരികിലാണെന്ന
ബോധ്യത്തിൽ
അകലങ്ങളറിയാതെ
കാലവും
പതിയെയകന്നു
പോയി ..
അലവർഷത്തിരമാല അലതല്ലുമകതാരിൽ
അനുദിനം വളരുന്ന
അപകർഷതയല്ലേ
അകലങ്ങൾ കൂട്ടുവാൻ
കാരണമായത്
ആയിരം സ്വപ്നങ്ങൾ അലങ്കാരമൊരുക്കിയ
ആറാട്ടുകടവിലെ
കതിർമണ്ഡപത്തിൽ
വരണമാല്യങ്ങൾ
വാടിക്കരിഞ്ഞത്
അനുതാപമുയർന്ന
ഹൃദയവ്യഥയാലോ
അഗ്നിയായ് ആളിപ്പടരാതിരിക്കുവാൻ
അനുനയചിന്തയ്ക്ക്
അവസരമൊരുക്കിയ
ആത്മഹർഷത്തിൻ
ഉൾവിളികൾ
അലിയുന്ന സ്നേഹമായ്
പരിണമിച്ചിടുമ്പോൾ
വസന്തത്തിൻപൂക്കൾ
ഒരുക്കിയ മണിയറ
പുലരിയെ പുൽകുന്നു
പുതുമഴ നനവാലെ
അകം പുറം കാഴ്ചക്ക്
സാക്ഷിയായ് മാറുന്ന
വാതിൽ പടിയുടെ
വിവരണത്തിൻ
വിരഹത്തിൽ
വിതുമ്പുന്ന
ഹൃദയവനിയിൽ
കിളിർക്കുവാൻ
വസന്തത്തിൻ വിത്തുകൾ
പാകുന്ന പ്രകൃതിയെ
മറക്കാതിരിക്കണം
മാനവഹൃദയം