രചന : ഗഫൂർ കൊടിഞ്ഞി✍
‘തൊപ്പി” വിവാദം കത്തിക്കയറിയപ്പഴേ അവൻ ശ്രദ്ധയാകർഷിച്ചിരുന്നു. ആ പയ്യൻ ഒരു നഗറ്റീവ് കാരക്റ്ററാണ് എന്നാ ണ് തോന്നിയത്. എന്തൊക്കെയോ അശ്ലീ ലം വിളിച്ച് പറയുന്ന ഒരു പിരാന്തൻ ചെ ക്കൻ. പാർവ്വതിയുടെ അവനുമായുള്ള അഭിമുഖം ശ്രദ്ധയിൽ പെട്ടപ്പോഴാണ് സംഗതിയെക്കുറിച്ച് ഒരു ഏകദേശ ധാരണയുണ്ടായത്. ഒരു നെഗറ്റീവ് കഥാപാത്രമായി അവൻ മാറാനുള്ള കാരണം ബോധ്യമായത്. “സദാചാരവാദി കൾ” പറയുന്നതിനപ്പുറം ഒരു മാനം ഈ പയ്യൻ്റെ ഹിസ്റ്ററിയിൽ ഉണ്ടെന്ന് മനസി ലായത്.
നാടും വീടും ചേർന്ന് ഒരു കൗമാരക്കാര നെ ഒറ്റപ്പെടുത്തിയതിൻ്റെ സ്വാഭാവിക പര്യവസാനമാണ് തൊപ്പി എന്ന പേരിൽ ടീനേജുകാരുടെ ആരാധനാമൂർത്തിയാ
യി ഉയർന്നു വന്ന കണ്ണൂർക്കാരൻ നിഹാൽ. നിരന്തരം അവഗണനയിൽ വീർപ്പുമുട്ടിയപ്പോൾ സമൂഹത്തിൽ നി ന്നും സമുദായത്തിൽ നിന്നും ഒറ്റപ്പെട്ടു
പോയവനാണവൻ, അല്ല ഒറ്റപ്പെടുത്തി യതാണവനെ.
അവൻ്റെ പ്രതിഷേധംഅൽപ്പം അശ്ലീലത്തിൻ്റെ മേമ്പൊടിയിൽഅവൻ അവതരിപ്പിച്ചു.വീട്ടിൽ നിന്നുംനാട്ടിൽ നിന്നും ഒരു സഹായവും ഉദാരത യും ഉണ്ടാവില്ല എന്നു ഉറപ്പിച്ച അവൻഅവൻ അവൻ്റെ വട്ട ചിലവിന് സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി എന്ന്മാത്രം.ലക്ഷക്കണക്കിന് വ്യുവേഴ്സാണ്തൊപ്പിക്ക് കൂടെയുള്ളത്.
പിതാവിന് മകനോടുള്ള വിയോജിപ്പുകളിൽ നിന്നാണ് തൊപ്പിയുടെ കഥ തുടങ്ങു ന്നത്. അവൻ്റെ ഗുരുത്വകേടുകൾ മാറ്റാൻ കേവലം മിണ്ടാട്ടം നിർത്തിയാൽ മതി എന്ന് ഉപ്പ സ്വപ്നം കണ്ടു.കൂടപ്പിറപ്പുകളും കുടുംബങ്ങളും അവനെഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും വേട്ടയാടി.പത്ത് വർഷമായത്രെ കുട്ടികൾക്ക് വിദ്യ പകർന്ന് നൽകുന്ന ബാപ്പ അവനോട് ഒരക്ഷരം മിണ്ടിയിട്ട്! മകൻ്റെ അപഥ സഞ്ചാരത്തെ ആ “ആദർശവാദിയായ ” പിതാവ് നേരിട്ടത് അവന് വിദ്യാഭ്യാസം പോലും നിഷേധിച്ചു കൊണ്ടായിരുന്നു.
അവൻ പഠിക്കുന്ന ഒൻപതാം ക്ലാസിൽ നിന്ന് ഇതേ ബാപ്പ തന്നെ മകനെ പുറത്തിറക്കി വിട്ടു എന്നാണ് പറയുന്നത്.ഒരു പക്ഷെ ഒരു കൗൺസിലിങ്ങിലൂടെഅവനെ കരകയറ്റാമായിരുന്ന പ്രശ്നം. ഒരു തലോടലിലൂടെ അവനെ ചേർത്ത് പിടിക്കാൻ ആരും തയ്യാറായില്ല. അവനെ സമാശ്വസിപ്പിക്കാൻ പോലും ആരുമുണ്ടാ യിരുന്നില്ല.
നല്ല കോമൺസൻസുള്ള പയ്യനാണ് നിഹാദ് എന്ന് അവൻ്റെ വാക്കുകൾ കേൾക്കുന്ന ആരും സമ്മതിക്കും. അവന് ദിശാബോധം നൽകി സ്നേഹപൂർവ്വം
ചേർത്ത് പിടിച്ചിരുന്നെങ്കിൽ എത്രയോഉയരങ്ങളിൽ എത്തേണ്ടവൻ. എല്ലാം കൈവിട്ടു പോയി.
മക്കളെ കയറഴിച്ച് വിടുന്ന രക്ഷിതാക്കൾക്ക് തൊപ്പി ഒരു പാഠമാണ്. മാതാപിതാ ക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് അവർ തെളിക്കുന്ന വഴിയിലൂടെ കുട്ടികൾ
വളർന്ന് വരണമെന്ന് നമ്മളാഗ്രഹിക്കു ന്നു. എങ്കിലും വല്ലപ്പോഴും അവരുടെ താ
ൽപ്പര്യം കൂടി നമ്മൾ പരിഗണിക്കണം.അല്ലെങ്കിൽ അവരെ നേർവഴിക്ക് തെളി
ക്കാൻ നമ്മൾ ചൂണ്ടുപലകയാവണം. അല്ലെങ്കിൽ ഇനിയും ഇത്തരം തൊപ്പികൾ സമൂഹത്തിൽ നിന്ന് ഉയർന്നുവരികയായിരിക്കും ഫലം.