ഫാ. ജോൺസൺ പുഞ്ചകോണം ✍

ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു.

2023 – ലെ പെരുന്നാളിന് ജൂൺ 25 ഞായറാഴ്ച വി.കുർബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്‌ കൊടിയേറ്റും. പെരുന്നാൾ ശുശ്രൂഷകൾ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത തോമസ് മാർ ഇവാനിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും ഇടവക വികാരി റവ. ഫാ. ഹാം ജോസഫ്, വെരി റവ. ഫ. ജേക്കബ് ജോൺസ് കോറെപ്പിസ്‌ക്കോപ്പാ, റവ. ഫാ. ബിജു തോമസ് എന്നിവരുടെ സഹ കാർമ്മികത്വത്തിലും നടത്തപ്പെടും.
ജൂലൈ 1 ശനിയാഴ്ച മൂന്ന് മണിയോടെ ഇടവക മുഴുവനും ചേർന്ന്, ശ്ലൈഹീക സന്ദർശനം നടത്തുന്ന അഭിവന്ദ്യ തിരുമേനിയെ വാദ്യ മേളങ്ങളോടെ സ്വീകരിക്കുന്നതും, തുടർന്ന് ദേവാലയത്തിലേക്ക് ഭക്തി പൂർവം ആനയിക്കുന്നതുമാണ്. തുടർന്ന് മൂന്നരയോടെ അദ്ധ്യാത്മിക സംഘടനകളുടെ സമ്മേളനം അഭിവന്ദ്യ തിരുമനസ്സിന്റെ അധ്യക്ഷതയിൽ നടക്കുന്നതാണ്. നാലര മണിക്ക് സൺ‌ഡേ സ്കൂൾ കുട്ടികളുമായി അഭിവന്ദ്യ തിരുമേനി “മീറ്റ് ആൻഡ് ഗ്രീറ്റ്” നടത്തുന്നതും തുടർന്ന് സൺ‌ഡേ സ്കൂൾ കുട്ടികളുടെ സമ്മാന ദാനവും അഭിവന്ദ്യ തിരുമനസ്സ് കൊണ്ട് നിർവഹിക്കുന്നതുമാണ്. തുടർന്ന് 5:30 P.M. നു സന്ധ്യ നമസ്ക്കാരവും, വചന ശുശ്രൂഷയും, അതിനെ തുടർന്ന് പള്ളിക്കു ചുറ്റും പ്രദിക്ഷണവും നടത്തപ്പെടുന്നതുമാണ്.

ജൂലൈ 2 ഞായറാഴ്ച രാവിലെ 8.00 നു പ്രഭാത നമസ്കാരവും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. അതേ തുടർന്ന് ഇടവകയിലെ 70 വയസിനു മുകളിൽ പ്രായമുള്ള എല്ലാ ഇടവക അംഗങ്ങളെയും അഭിവന്ദ്യ തിരുമനസ്സ് പൊന്നാട അണിയിച്ചു ആദരിക്കുന്നതാണ്. വർണ്ണശഭളമായ റാസ, ശ്ലൈഹീക വാഴ്‌വ്, വിഭവസമൃദ്ധമായ സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
മാർത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ ആദ്യാവസാനം ഭക്തിയോടെ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ട്രസ്റ്റി കോശി ജോർജ്, സെക്രട്ടറി മീര ജൈബോയ്‌, പെരുന്നാൾ കമ്മറ്റിക്കുവേണ്ടി ഡീക്കൻ ജോർജ്ജ് പൂവത്തൂർ, ജോർജ് യോഹന്നാൻ, രജി സക്കറിയ, കെൽ‌വിൻ പാപ്പച്ചൻ എന്നിവർ സാദരം ക്ഷണിച്ചു കൊള്ളുന്നു.

താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്ബുക് പേജിൽ ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കുന്നതാണ്.
https://www.facebook.com/StThomasOrthodoxChurchChicago/

കൂടുതൽ വിവരങ്ങൾക്ക് :
റവ.ഫാ.ഹാം ജോസഫ് (വികാരി) (708) 856-7490
കോശി ജോർജ് (ട്രസ്റ്റീ) (224) 489-8166
മീര ജൈബോയ്‌ (സെക്രട്ടറി) (847) 505-6972

By ivayana