രചന : ഷിംന അരവിന്ദ്✍

പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ എവിടുന്നോ
ഉള്ളൊരു വൈബ്രേഷൻ, ഞങ്ങളിവിടെ ഉണ്ട് എന്നൊരു തോന്നലുളവാക്കൽ അതായിരുന്നോ ആ ശബ്ദതരംഗം
ഒരു നെടുവീർപ്പോടെ അവൾ പത്ര
ത്താൾ മറിക്കവെ ,
“പ്രതീക്ഷകൾ
അസ്തമിച്ചു അല്ലെ റോസ് …? ” ജയിംസിൻ്റ ചോദ്യം
വർഷങ്ങൾക്ക് മുന്നെ കടലിൻ്റെ
അഗാധതയിലേക്ക് അമർന്ന
ടൈറ്റാനിക്കിനെ കാണാൻ പോയ
ടൈറ്റനും ആഴങ്ങളിലേക്ക് ഊളിയി
ട്ടിരിക്കുന്നു. 1912 ൽ തകർന്ന ടൈറ്റാനിക് കപ്പലിനെ ഏറ്റവും അടുത്ത് നിന്ന് കാണാം എന്ന ലക്ഷ്യത്തോടെ ടൈറ്റൻ എന്ന അന്തർവാഹിനി കപ്പലിൽ യാത്ര
ചെയ്ത അഞ്ച് പേരും… അവൾ പത്രം വായിക്കവെ ജയിംസ് പറഞ്ഞു ,
“Rose…you stay here ..i’ll be back in a minute “
He came back with some news papers in his hand..
“ജെയിംസ്ചാച്ചാ ഇതൊക്കെ എന്താ … കണ്ടിട്ട് പഴയ പത്രത്താളു
കൾ പോലുണ്ടല്ലോ “
“ഇതൊക്കെ എൻ്റെ ചാച്ചൻ എടുത്ത് വെച്ചതാ കുട്ടീ…1912 ഏപ്രിൽ 15ാം തീയ്യതി മുതലുള്ള വാർത്തകളൊക്കെ ഇതിലുണ്ടാവും …
കണ്ടില്ലെ … ടൈറ്റാനിക്കിൻ്റെ പടം!
കാലത്തിലും ,ഓർമയിലും തറഞ്ഞു പോയ നങ്കൂരം.. ഒരിക്കലും മുങ്ങാത്ത വിശേഷണം നൽകിയ ആ കപ്പലിൻ്റെ ആദ്യ യാത്ര
തന്നെ അന്ത്യയാത്രയായ് മാറിയ വിധിയുടെ അടയാളം.”
“ചാച്ചാ … എന്താണ് ശരിക്കും ടൈറ്റാനിക്കിന് സംഭവിച്ചത് …? “
1912 ഏപ്രിൽ പത്തിന് യു കെയിലെ സതാംപ്ടൺ തുറമുഖത്ത് നിന്ന് ടൈറ്റാനിക്ക് ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചു.
” കപ്പലിൻ്റെ ഉയരത്തിൽ കയറി നിന്ന് മുന്നോട്ട് നോക്കിയാണ് മഞ്ഞുമല കണ്ടെത്തുക. ഇരുട്ടിൽ
ഇത് കാണാനും പ്രയാസമാവും .മഞ്ഞുമലയ്ക്ക് ചുറ്റും തിരയടിച്ച്
പതഞ്ഞുയരുന്ന വലയമാണ് മഞ്ഞുമലയുടെ ലക്ഷണം മാത്രമല്ല തൂവെള്ള നിറത്തിൽ തിളങ്ങി നിൽക്കുകയും ചെയ്യും ..
പക്ഷെ ആ വലയം കാണുമ്പോഴേ
ക്കും വലിയൊരു മഞ്ഞുമലയിലേക്ക് ടൈറ്റാനിക്ക്
പാഞ്ഞുകയറിക്കഴിഞ്ഞിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 14 ന് വടക്കൻ അറ്റ്ലാൻ്റി
ക്ക് സമുദ്രത്തിലെ മഞ്ഞുമലയ്ക്ക
രിക്കെ ഒരുപാട് സ്വപ്നങ്ങളും
ലക്ഷ്യങ്ങളും അഗാധ ഗർത്തത്തിലേക്ക്
താഴ്ന്നിറങ്ങുകയായിരുന്നു.
ലോകം നൊമ്പരമോടെ നെഞ്ചിലേറ്റിയ ടൈറ്റാനിക്കിനെ കാണാൻ , “കാണാൻ” എന്ന് പറഞ്ഞാൽ ഒരു പക്ഷെ ശരിയാവില്ല … ആത്മാവിനോട്
ചേർത്തണയ്ക്കാൻ പോയവരായിരിക്കും ടൈറ്റനിലെ
അഞ്ച് പേരും. അവർക്കും ഉണ്ടായിരിക്കും ഒരായിരം സ്വപ്ന
ങ്ങളും ,ലക്ഷ്യങ്ങളും …
മഞ്ഞ് മലക്കരികെ നിന്ന് എവിടേക്കും പോവാതെ എൻ്റെ
നെഞ്ചിലേറി യാത്ര ചെയ്തവർ തിരികെയെത്തും എന്ന പ്രതീക്ഷയിൽ ഫാൻറം നോയ്സ് കേട്ട് കൊണ്ട് ടൈറ്റാനിക് കാത്തിരിക്കാൻ തുടങ്ങിയിട്ട് നൂറ്റി
പതിനൊന്ന് വർഷം … തൻ്റെ ഓരോ അവയവവും തുരുമ്പ് പിടിച്ച് കടലിനോട് ചേർന്നമരുന്ന
തറിയാതെ …
അവൾക്ക് കൂട്ടായ് ഇന്ന് ടൈറ്റാനും ..ഓക്സിജൻ സംഭരണ
ശേഷിയുടെ പരിധി പിന്നിട്ടിട്ടും പ്രതീക്ഷകൾ അസ്തമിക്കാതെ
സോണാറിൽ എത്തിയ ശബ്ദ തരംഗം … അതെ… ഫാൻറം നോയ്സ്.
ആത്മാർത്ഥ പ്രണയത്തൂവലുക
കളായ ടൈറ്റാനിക്കിലെ ഇസി ദോർ സ്ട്രോസ് ,ഐഡ അങ്ങനെ
പലരുടേയും സ്വപ്ന കഥകൾ അറിഞ്ഞത് പോലെ ടൈറ്റാനെ കുറിച്ചും അതിലെ അഞ്ച് പേരെ
കുറിച്ചും കേൾക്കാൻ ഇനിയും
ഉണ്ടാവും … ഒരുപാടൊരുപാട്
ഇസ യുടെ കയ്യിലിരുന്ന പത്രത്തിൽ കണ്ണീർ പൂക്കൾ കൊണ്ട് നിറഞ്ഞു. ഷഹ്ദാദ ദാവൂദിനും മകൻ സുലൈമാൻ
ദാവൂദിനും കൂട്ടർക്കും കണ്ണീർ പ്രണാമം പറഞ്ഞ് കൈകൂപ്പുന്ന
ജയിംസിനോടൊപ്പം നമുക്കും പ്രാർത്ഥിക്കാം …

ഷിംന അരവിന്ദ്

By ivayana