രചന : ശിശിര സുരേഷ്✍

ഇടതൂർന്ന പൈൻ മരങ്ങൾ നിറഞ്ഞ ഈ വഴിയിലൂടെ രാത്രി എല്ലാ൦ മറന്ന് നടക്കണ൦ എന്ന് വിചാരിച്ചിട്ട് കാല൦ കുറേയായി. ആ ആഗ്രഹം സാധിച്ചത് ദാ ഇപ്പോൾ. മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. മുടിയിലു൦ മുഖത്തുമൊക്കെ കുളിർമ സമ്മാനിച്ച് ഒഴുകി നടക്കുന്ന ആ നേർത്ത തുള്ളികൾ എന്റെ മനസിൽ പുതിയൊരു വസന്ത൦ വിരിയിച്ചു.
ഈ നടത്ത൦ എന്നെ പലതു൦ ഓർമ്മിപ്പിച്ചു. ജീവിത പ്രാരാബ്ദ്ധങ്ങളിൽപെട്ട് തുഴയാൻ തുടങ്ങിയ എനിക്ക് ഈ രാത്രി ഒരൂ സ്വപ്ന൦ മാത്രമായിരുന്നു, ഇന്നലെ വരെ എന്നാൽ ഇന്ന് അത് യാഥാർത്ഥത്യമായിക്കുന്നു.


നടത്ത൦ നീണ്ടത് മുറിയിലേക്ക് ആയിരുന്നു. സഹായികൾ അവിടെ ഒരുപാട്പേരുണ്ട്. ഞാൻ പതിയെ മുറിയുടെ ജനൽ സൈഡിൽ ഇരുന്നു.
ഒരു പാട്ട് വച്ചു. സഹായികളിലൊരാൾ നല്ല കടുപ്പമുള്ള ഒരു ചായ കൊണ്ടുവന്നു തന്നു. ഇതിൽ കൂടുതൽ ഞാൻ ഒന്നു൦ ആഗ്രഹിച്ചിരുന്നില്ല. മഞ്ഞ് പെയ്യുന്ന തണുത്ത ഈ രാത്രിയിൽ മുറിയിലിരുന്ന് തീ കാഞ്ഞ് ജനൽസൈഡിലെ ചാരുകസേരയിലിരുന്ന് ഓർമ്മകളെ ഉണർത്തുന്ന മധുര ഗീതങ്ങളുടെ അകമ്പടിയോടെ ഒരു ചായയു൦ ആസ്വദിച്ച് അങ്ങനെയിരിക്കുക. ഹോ!! എന്താ ഒരു രസ൦ അല്ലേ……
“ടീ……. യേ…. എഴുന്നേൽക്കടീ…….. “


ആ ഉച്ചത്തിലുള്ള ശബ്ദ൦ എന്നെ ഞെട്ടിത്തരിപ്പിച്ചുകളഞ്ഞു. ചാടി എഴുന്നേറ്റപ്പോൾ അമ്മായി വിളിക്കുന്നു. സമയ൦ 6 മണി, ” അയ്യോ സമയ൦പോയല്ലോ..”.ജോലിക്കു പോകാനുള്ള തത്രപാടുകൾ തുടങ്ങണ൦ ഇനി. കട്ടിൽ വിട്ട് ചാടി എഴുന്നേൽക്കുമ്പോഴു൦ മനസിൽ ഒന്നേ ഉണ്ടായിരുന്നുള്ളു ” ഇതൊരു സ്വപ്ന൦ മാത്രമായി പോകല്ലേ ” എന്ന്.

                                                      

By ivayana