രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍
ഫ്രാൻസിൽ വെച്ചു നടന്ന ഒരു
രാജ്യാന്തര സമ്മേളനത്തിൽ മെർലിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ
അബദ്ധം ആണെന്ന്
സേതുവിന് ആ യാത്രയിൽ
ബോധ്യമായി.
ലീല അറിഞ്ഞാൽ എന്തു വിചാരിക്കുന്നുള്ള
ഭയപ്പാട് വേറെയും.
ന്യൂഡൽഹിയിലെ വിമാനത്താവളത്തിൽ എയർ ഫ്രാൻസ് വിമാനത്തിൽ നിന്നു ഇറങ്ങുമ്പോൾ അതു കലശലായി.
ഒരു മോശകാലം ആയിരുന്നു കഴിഞ്ഞത്.
രണ്ടു ബന്ധങ്ങളും ഒന്നായി കൊണ്ട് പോവാൻ ,
ഒരു ഹോളിവുഡ് സിനിമ കണക്കെ അയാൾ ആഗ്രഹിച്ചിരുന്നു.
അതു സത്യം.
ഫ്രാൻസിൽ കിടക്കുന്ന മെർലിൻ ഒരു മൊബൈൽ ചാറ്റിലൂടെ തന്നെ കുറേ രാത്രികൾ സഞ്ചരിപ്പിച്ചു ന്നുള്ള തെറ്റാണ് അയാളെ പിന്നീട് ദുഖിപ്പിച്ചത്.
മെർലിൻ ഒരിക്കലും ഒരു ദുഃഖം തരും എന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ല.
മെർലിൻ ചതിച്ചു… എന്ന് പറയുന്നതാവും ശരി.
കുരുക്കുകൾ ഏറെ ഉള്ളതായിരുന്നു മെർലിൻ ഒരുക്കിയ വല.
ഇത്തിരി കഴിഞ്ഞാണ് അതൊക്കെ
പിടികിട്ടിയത്.
രാജ്യരക്ഷാ വിഭാഗത്തി ലെ ജോലിയും ,
ലീലയെ ഭാര്യയായി കിട്ടലും ,
അയാൾ ഓർത്തെടുത്തു.
ഒക്കെ ഭാഗ്യമാണ്.
ഒരു സാധാരണ കുടുംബത്തിൽ നിന്നു വരുന്ന തനിക്കു ദൈവം വെച്ചുനീട്ടിയതാണ്.
എന്നിട്ടും ,
സേതു പുറം കാലു കൊണ്ട് ആ ഭാഗ്യത്തെയൊക്കെ ചവിട്ടിത്തെറിപ്പിക്കാൻ ഒരുബെട്ടു എന്ന് പറയുമ്പോൾ
മെർലിൻ എത്ര അപകടകാരിയാവുന്നു എന്ന് ഊഹിക്കാനെ ഉള്ളൂ.
മെർലിൻ ഓൺലൈൻ ആവുന്നതും നോക്കി നടന്ന കുറേ ആഴ്ചകൾ ,
ദിവസങ്ങൾ ഉണ്ടായിരുന്നു സേതുവിന്റെ ജീവിതത്തിൽ.
ആക്കാലത്ത് ഫ്രാൻസിൽ നിന്നു ഇവിടേക്കുള്ള കണക്ടിവിറ്റി ആയിരുന്നു മെർലിൻ.
“മെർലിൻ… സേതു” ഓഫീസിൽ അത്ഭുങ്ങൾ സൃഷ്ട്ടിച്ചു.
ഒരു ഡിപ്ലോമാറ്റിക് ആയി സേതു മാറി.
ഉദ്യോഗക്കയറ്റങ്ങൾ ,
അവാർഡുകൾ ,
ബൈ ലാറ്ററൽ ടോക്ക്സ്,
എല്ലാം സേതുവിലെ കഴിവിനെ പുറത്തെടുത്തു.
ഉയർന്ന ജോലിയും ,
സുന്ദരി ഭാര്യയും ഉണ്ടായിട്ടും ,
സേതു ചെറുതായി
ഒന്നു പാളം തെറ്റി.
ഒരു ഒട്ടകത്തെപ്പോലെ മെർലിൻ ,
ലീലയെ മാറ്റി മനസ്സിൽ സ്ഥലം പിടിച്ചു.
മനസ്സ് കയ്യേറി ന്നു പറയുക ആവും ശരി.
ഒരു വെള്ളക്കാരിയെ പ്രണയിക്കുക… അയാളുടെ സ്വപ്നയായിരുന്നു.
ഓഫീസിലെ കാര്യങ്ങൾ സുഗമമായി പോയി തുടങ്ങിയപ്പോൾ ആ ബോണ്ട് വീണ്ടും കൂടി.
ലീലക്ക് സേതുവിനെ കിട്ടാതെ ആയി.
ജോലിയും , മൊബൈലും ,
സേതു… മെർലിൻ ബന്ധം പുഷ്ട്ടിപ്പിച്ചെടുത്തു.
ടൂറിൽ മുഴുകുന്ന
സേതു വീട്ടിലെത്തുമ്പോൾ പല പരിഭവങ്ങളും നേരിട്ടു.
ഇയ്യിടെയായി ലീല കുറേ ആരോപണങ്ങളായാണ് കിടപ്പറയിൽ പ്രവേശിക്കാറ്…
എന്നും അവൾക്ക് പരിഭവമേ ഉള്ളൂ.
ഓഫീസ് തിരക്കും , യാത്രകളും കഴിഞ്ഞു തന്നെ സ്വന്തമായി
ഒന്നു കിട്ടാറില്ലെന്ന്.
അവസാനം ഒരു ഒഴിവിൽ
അവൾ സേതുന്റെ കരം പിടിച്ചു അവൾ ഇങ്ങനെ മൊഴിഞ്ഞു…,
….”സേതോട്ടൻ എന്നെ ഇപ്പോൾ നോക്കാറുപോലുമില്ല..
പഴേ ആസക്തിയിൽ
ഈ ശരീരത്തിൽ തൊടാറുമില്ല.
എന്തൊക്കെ മാറ്റമാണ് സേതോട്ടന് വന്നിരിക്കുന്നത്.
ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിലെ
പതിവ് പോലെ
ഞാൻ തരുന്ന മദ്യത്തിന്റെ അളവിന് പുറമെ
വീണ്ടും കുടിക്കുന്നു.
വല്ല വിഷമൊണ്ടോ മനസ്സിൽ…
പറഞ്ഞു തീർക്കണം എങ്കിൽ….
….എന്തൊക്കെ പൊന്നാരമായിരുന്നു അന്നൊക്കെ.
ഓഫീസ് ടൂർ ഒക്കെ കഴിഞ്ഞു വന്നാൽ ഒരു ആർത്തിയുണ്ടല്ലോ..
എവിടെപ്പോയി അതൊക്കെ..
ആ ഫ്രാൻസ് ടൂറാണ് സേതോട്ടനെ മാറ്റി മറിച്ചത്…
ഏതു നേരവും ഫോണിൽ തന്നെ.
എനിക്കുറപ്പുണ്ട്.
വേറെ ആരോ ഉണ്ട്.
പറ , പറ ആരാ അത് …!?
ഈ കരിങ്കൽ ഹൃദയം ഇളക്കിയത്…?
….ഒഫീഷ്യൽ ടൂറിനു അനുഗമിക്കുന്ന , ഓഫീസിലെ , ആണുങ്ങളായി
ഈസി ആയി ഇടപെടുന്ന , മൊബൈൽ ചാറ്റിങ് പഠിപ്പിച്ച
രൂപാ റോയ് ആണോ…?
ആ ബംഗാളി…
ആട്ടക്കാരി..
….അതോ എപ്പോഴും സ്റ്റൈലിഷ് ആയി മേക്കപ്പ് ഇട്ടു വരുന്ന കാജൽ ആണോ…?
…..ഒരു മാറ്റം ഞാൻ കുറേ ആയി ശ്രദ്ധിക്കുന്നു .
എന്നെ അല്ലാതെ മാറ്റാരെയോ സേതു ഭാര്യാഗണത്തിൽ
ഉൾപ്പെടുത്തിയിരിക്കുന്നു…,
ശരിയല്ലേ…?!
…..ഇന്ന് സത്യം പറഞ്ഞില്ലെങ്കിൽ ഞാൻ മാറിക്കിടക്കും.
അച്ചുവിനെയും , സച്ചുവിനെയും കൂട്ടി ഞാൻ പതിയാരത്തു തറവാട്ടിലേക്കു
ഒരു പോക്കു പോവും.
ഒരു ഫ്ലൈറ്റിന്റെ അകലമേ ഉള്ളൂ നാടുമായിട്ട്.
പിന്നെ കണി കാണാൻ കിട്ടില്ല അവരെ ഒന്നും……
മെല്ലെ മെല്ലെ എന്നെയും…
മൂന്ന് ജീവനുകളാ തൊലയുന്നത് ഓർക്കണം” ….,
…..ലീല വായാടിയായി സേതൂന്റെ ശ്രദ്ധ തന്നിലേക്ക് തിരിച്ചു…
സൗത്ത് ഡൽഹിയിലുള്ള
ആർഭാഡമായാ ഫ്ലാറ്റ്റിലിരുന്നു അവൾ തുടർന്നു…,
…. “ഇതൊക്കെ പറയാൻ എന്തു അധികാരം എന്ന് ചിന്തിക്കേണ്ട…
ഞാൻ നിങ്ങളുടെ ഭാര്യയാ…
ഒന്നും നമ്മളുടെ ജീവതത്തെ തൊലക്കാൻ ഞാൻ അനുവദിക്കില്ല.
…ഹൂ ഈസ് മെർലിൻ..?
അവളാരാ…
ഞാൻ ശ്രദ്ധിക്കുന്നുണ്ട് ഒരോ കോളും..
ചൂരലെടുക്കേണ്ടി വരുമോ “….!
ലീലയുടെ ഉപദേശമൊന്നും സേതു
അപ്പോൾ കൈക്കൊണ്ടില്ല.
വിധി അങ്ങനെ ആയിരുന്നു.
ആ അവിഹിതം
മൂത്തു പൂത്തുലഞ്ഞു.
വെള്ളക്കാരി
മെർലിനുമായുള്ള
ബന്ധം അടുത്തു വന്നു.
രാത്രിയിലെ സേതുവിന്റെ
മട്ടുപ്പാവിൽ സംഭാഷണങ്ങൾ…കൊണ്ട് നിറഞ്ഞു.
പക്ഷെ ,
അതെല്ലാം തകർന്നുടഞ്ഞു തരിപ്പണമായി മാസങ്ങൾ കൊണ്ട്.
സേതു ഒരോ വിദേശയാത്രയുടെയും രഹസ്സ്യങ്ങൾ പങ്കുവെക്കുന്ന
ഓഫീസിലെ
രൂപാ റോയ് വരെ ആ ബന്ധത്തെ എതിർത്തു.
“മാൻ….യൂ ർ ക്രോസ്സിംഗ് ദ ലിമിറ്റ്സ്…
രൂപ സേതുന്റെ അടുത്ത ഫ്രാൻസ് യാത്രയെ തടഞ്ഞു.
നിങ്ങൾക്കു ഭാര്യയുണ്ട്… കുട്ടികളുണ്ട്…
സൂക്ഷിക്കണം ന്നു.
മെർലിനു വേണ്ടി സേതു രൂപയുമായി ഇടഞ്ഞു.
ആ രാത്രികൾ മെർലിൻ വിളികളിൽ , ചാറ്റിൽ പൊതിഞ്ഞു.
അതു വരെ മെസ്സേജിൽ ഒതുങ്ങി നിന്ന സൗഹൃദം ദാ ഇപ്പൊ വിളിയിൽ എത്തി നിൽക്കുന്നു.
ഈ ഫോണും, സൗഹൃത്തുവലയം സൃഷ്ടിക്കുന്ന ഈ
കള്ള വിളികളും ആണ് തന്റെ സമാധാനമായി ഉള്ള ജീവിതത്തെ പിന്നീട് ഉലച്ചത്.
സേതു ഓർത്തു.
തുടക്കം ഒരു ‘ഹി ‘…. എന്നതിലായിരുന്നു.
അത് പോയി
ഒരു ഉടൽ കാഴ്ചയിൽ വരെ എത്തി നിൽക്കുന്നു.
ഉറക്കമില്ലാത്ത രാത്രികൾ
സമ്മാനിച്ചതായിരുന്നു ഒരോ മെർലിൻ
കൊളുകളും.
പതുക്കെ പതുക്കെ , സേതുനു മെർലിനെ കാണാതെ ഇരിക്കാൻ പറ്റാതായി.
ഫോണിൽ മെസ്സേജുകൾ തുടർച്ചയായി.
മെർലിൻ ജീവവായുവായി.
വെള്ളക്കാരിക്ക് മുന്നിൽ സേതു ഇളിച്ചുനിന്നു.
ഡ്യൂട്ടിയിലെ ശ്രദ്ധ ഒക്കെ
‘മെർലിൻ ഫാക്ടർ’ കൊത്തിയെടുത്തു.
ഏതോ ഒരു വിളിയിൽ സേതു അത് ശ്രദ്ധിച്ചു.
മെർലിന്റെ ശബ്ദത്തിൽ മിടിപ്പിനൊരു വേഗത… വ്യത്യസ്ഥത.
പാതി മയക്കത്തിൽ ഉള്ള സേതുവിനോട് മെല്ലെ അവൾ രാജ്യരഹസ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
സൺഡേ മോർണിംഗിൽ വന്ന ആ കോൾ എന്തൊ സേതുനെ
ഉറക്കപ്പിച്ചിൽ നിന്നു ഉണർത്തിയില്ല.
എല്ലാം മൂളി സേതു ഫോണിന്റെ അങ്ങെത്തലക്കിൽ ഉള്ള മെർലിനു
ഉത്തരം കൊടുത്തു.
ഇതെന്നെ നല്ല
സന്നർഭം പറഞ്ഞു മെർലിൻ വേറെ കുറേ ചോദ്യങ്ങൾ ചോദിച്ചു.
പതിവില്ലാത്തതായിരുന്നു അതു.
രാജ്യ രഹസ്യ കോഡുകളാണ് മിക്കതും.
ആ വിളി മണിക്കൂർ നീണ്ടപ്പോൾ സേതുനു ഒരു സംശയം തോന്നി.
മെർലിൻ എന്തൊക്കെ യാണ് ചോദിക്കുന്നത്.
ചില കോഡുകൾ പറഞ്ഞാലേ ഇനി ഓൺലൈൻ വരുള്ളൂ എന്ന ഭീഷണിയും അവൾ മുഴക്കി.
തന്നില്ലേൽ പലതും പുറത്തു പറയുമെന്നും.
സേതു ആകെ പരിഭ്രാന്തനായി.
ഫോൺ കട്ട് ചെയ്തപ്പോൾ പിന്നാലെ ഫോൺ കാളുകൾ നിരവധിയായി.
ജീവനായിരുന്ന മെർലിൻ ഒരു ശല്യമായി.
ഫ്രാൻസിലെ
ചാര വനിതയാണ് അവളെന്നു സേതുവിന് ബോധ്യമായി.
അവളെയാണ് താൻ ഇത്ര കാലം കൊണ്ട് നടന്നത് എന്നുള്ള
കുറ്റബോധം അയാളെ നിരാശയിൽ എത്തിച്ചു.
രാജ്യത്തെ
ഒറ്റു കൊടുക്കാൻ പറ്റില്ല.
മെർലിൻ വിരിച്ച ‘ചതിവലയിൽ’
താൻ ഒരിക്കലും പെടില്ല എന്ന് അയാൾ ഉറപ്പിച്ചു.
പക്ഷെ , ആ രഹസ്യ ചാറ്റിങ്ങുകൾ…
അതു പുറത്തായാലോ..
ഇതു ലീലയോട് പറയാതെ പറ്റില്ല എന്നത് കൊണ്ട്
ആ സൺഡേ മോർണിംഗിൽ തന്നെ അയാൾ എല്ലാം ലീലയോട്
വിവരിച്ചു.
ലീലക്ക് മുൻപിൽ അയാൾ കരഞ്ഞു.
മെർലിൻ തനിക്കു ഭീഷണിയായിരിക്കുന്നു.
ഇന്ത്യയിലേക്ക് വരണമെന്നാ പറയുന്നത്.
മൊബൈൽ ചാറ്റിങ് ഒക്കെ പ്രശ്നം ആവും.
എല്ലാം തുറന്നു പറയേണ്ടി വരും.
ജോലി വരെ പോവും.
മെർലിൻന്റെ കാൾ അയാൾക്ക് പെട്ടന്ന് നിർത്താൻ പറ്റിയില്ല.
പതുക്കെ പതുക്കെ എല്ലാം നിർത്താം അയാൾ മനസ്സിൽ പറഞ്ഞു.
പെട്ടന്ന് നിർത്തിയാൽ മെർലിനു സംശയമായാലോ…
അതും പുകിലുണ്ടാക്കും.
അവൾ ഈ ബന്ധം പരസ്സ്യപ്പെടുത്തിയാൽ
അതും ഒരു അബദ്ധം ആവും.
അടുത്ത ഫ്രാൻസിലെക്കുള്ള ടൂറിൽ അവൾ അവിടെ ഒക്കെ തനിക്കായി ഒരുക്കുന്നുണ്ട്
എന്നൊരു ശ്രുതിയും ഉണ്ട്.
ഇതൊക്കെ എനിക്ക് തളർച്ച തരുന്നു.
കളി രസത്തിനു തുങ്ങിയതാ ഈ മൊബൈൽ ചാറ്റിങ്.
സേതു ലീലക്ക് മുന്നിൽ കണ്ണീരോടെ കുമ്പസാരിച്ചു.
പറ്റിയ അബദ്ധങ്ങളൊക്കെ ഓഫീസിൽ പറയാം.
സേതോട്ടനൊരു ബ്രെക്കാ വേണ്ടത്..
“യു നീഡ് എ റിയൽ ബ്രേക്ക്”.
…..ലീല പറഞ്ഞു.
നമുക്കൊരുമിച്ചു അടുത്തന്നെ ഒരു യാത്ര പോയാലോ…
അതും ,
നമ്മൾ മോഹിച്ച അറ്റ്ലാന്റിക്കിലൂടെ ഉള്ള ഒരു
‘ക്രൂയ്‌സ് കപ്പൽ യാത്ര ‘.
ആ യാത്രക്ക് വേണ്ടിയാവും ഇതൊക്കെ സംഭവിച്ചിരിക്കുക.
ലീല സേതുനെ തന്റെ ശരീരത്തിൽ അടുത്തു ചേർത്തി പറഞ്ഞു..
പേടിക്കണ്ടാട്ടോ…
….കുട്ടികളെ തറവാട്ടിൽ ഏൽപ്പിക്കാം..
എനിക്ക് പഴേ സേതുനെ വേണം.
ഇക്കുറി ന്യൂഇയർ ആഘോഷം ഷിപ്പിൽ വെച്ചാവാം.
… ലീല പറഞ്ഞു നിർത്തി.
രാത്രി ഷിപ്പിലെ ന്യൂഇയർ പാർട്ടി കഴിഞ്ഞു ലീല മയക്കത്തിലേക്കു വീണിരിക്കുകയാണ്.
എല്ലാം മറക്കാൻ വേണ്ടി ഇത്തിരി കുടിച്ച വീഞ്ഞ് അവളുടെ സിരകളെ മയക്കിയിരിക്കുന്നു.
ആ അലസ മനസ്സ് എപ്പോഴാ തന്നെ ആവശ്യപ്പെടുക എന്ന് പറയാൻ പറ്റില്ല.
ഇനിയൊരു ദുരന്തം താങ്ങാനുള്ള മനസ്സ് ലീലക്കില്ല.
ഒരു പക്ഷെ , സേതുനും.
അഗ്നി സാക്ഷിയായി
താൻ അച്ഛൻ, അമ്മ , മുത്തശ്ശിമാരുടെ അനുഗ്രഹത്തിൽ താലി കെട്ടിയ പെണ്ണാണ് ലീല.
വടക്കെ മലബാറിലെ പതിയാരത്ത് തറവാട്ടിലെ
ഏക പെൺകുട്ടി.
സൽസ്വഭാവി.
അവളെ ദുഃഖിപ്പിക്കാൻ പറ്റില്ല.
അവളെ സന്തോഷിപ്പിക്കാനാണ് ഈ ന്യൂഇയർ പാർട്ടി.
തെറ്റുകളൊക്കെ മറന്നു ,
കറയൊക്കെ കളഞ്ഞു ഒരു പുനർജന്മത്തിനു സേതുന്റെ മനസ്സ് കൊതിച്ചു.
ആ ന്യൂ ഇയർ പാർട്ടിക്കിടക്കു മെർലിന്റെ ഫോൺ വന്നു… എടുക്കാത്തപ്പോൾ പിന്നാലെ ഒരു മെസ്സേജും…,
പെട്ടന്ന് ഓൺലൈൻ വരണമെന്ന്.
ഒരു ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു അതിന്.
ഒന്നിനും പ്രതികരിക്കാതിരുന്ന പ്പോൾ ഫൈനൽ കാൾ വന്നു സേതുനു.
“മെർലിൻ ഫ്രാൻസ്” എന്നു ഫീഡ് ചെയ്ത പേര് മൊബൈലിൽ ആഞ്ഞടിച്ചു റിങ് ചെയ്‌തോണ്ടിരുന്നു.
പലരും ശ്രദ്ധിക്കുന്നു എന്നറിഞ്ഞപ്പോൾ
സേതു കപ്പലിലെ
ഡെക്കിലേക്ക് കുതിച്ചു.
പടികൾ ഒന്നന്നായി ധൈര്യത്തിൽ ചവിട്ടിക്കേറി മുകളിലെത്തി.
ഫോണിൽ റിങ് ചെയ്‌തോണ്ടിരിക്കുന്ന കാൾ എടുക്കാതെ
ഡെക്കിൽ സേതു അറ്റ്ലാന്റിക്കിനെ അടുത്തു കണ്ടു.
കൊല്ലും..ന്ന ഭീഷണി ഉണ്ടായിരുന്നു എരിവും പുളിയും ഉണ്ടായിരുന്ന ആ മെർലിൻ കാളിൽ.
അയ്യാൾക്ക് ഉറപ്പുണ്ട്.
ഇനി അറ്റ്ലാന്റിക്കിന് മാത്രമേ തന്നെ ഇനി രക്ഷിക്കാൻ കഴിയുള്ളു ന്ന തോന്നലിൽ സേതു വീശിയടിക്കുന്ന
ആ കടൽകാറ്റിൽ അങ്ങിനെ നിന്നു.
തന്നെ പഠിപ്പിച്ച ഗുരുഭൂതരേ ,
ഇതു വരെ എത്തിച്ച രാജ്യത്തെ ,
ഒക്കെ ഓർത്തു.
കപ്പലിലെ ഡെക്കിൽ നിൽക്കുമ്പോൾ അമേരിക്കൻ സംസ്ക്കാരത്തോട് അയ്യാൾക്ക് പുച്ഛം തോന്നി.
എത്രയോ മഹത്വം ഉള്ള സംസ്കാരത്തിന്റെ
ഉടമകളായാണ് താനും , ലീലയും ഇന്ത്യയിൽ വളർന്നിരിക്കുന്നത്.
ഇന്ത്യ കണ്ടാൽ ലോകം കണ്ട മാതിരിയാ.
എല്ലാം ഉണ്ടിവിടെ.
പഠിപ്പിലൂടെ നേടിയതാ ഈ സയന്റിസ്റ്റ് എന്ന പദവിയും , ജോലിയും ,
ഈ സുഖയാത്രകളൊക്കെ.ഒരു വലിയ സംസ്‌കാരത്തിന്റെ അന്തസ്സ് ഞാനായിട്ട് കളഞ്ഞു കുളിക്കില്ല…
സേതു ഉറപ്പിച്ചു.
രാജ്യരക്ഷയുടെ രഹസ്സ്യങ്ങളുടെ കലവറ ആയിരുന്നു സേതു.
ഉന്നതങ്ങളിലേ ഉയർന്ന ഉദ്യോഗസ്ഥൻ.
മെർലിൻ സാമീപ്യത്തിൽ ആദ്യമൊക്കെ അതിൽ ഭ്രമിച്ചു.
ഇപ്പൊ ഇതാ തളർന്നു.
താനാണ് തെറ്റുകാരൻ.
ക്ഷമയും , വിവേകവും ഇല്ലാതെ പോയി ഒരു സുഹൃത്തിനെ തെരെഞ്ഞെടുക്കുമ്പോൾ.
മെർലിൻ അപ്പോഴേക്കും തന്റെ ജീവിതത്തിൽ അത്രത്തോളം സ്വാധീനിച്ചിരുന്നു.
വളർന്നു വരുന്ന അച്ചുവും , സച്ചുവും തനിക്കു നഷ്ടപ്പെടും ഈ പോക്കു പോയാൽ.
ഒരു നേരസുഖത്തിനു ത്യജിക്കണ്ടതല്ല ഈ സംസ്കാരവും ,
അഭിമാനവും.
അച്ഛനെ കണ്ടല്ലേ അവർ പഠിക്കുക.
പിന്നെ ലീല… ന്ന സ്വത്തും.
…..ഡെക്കിലെ കടൽ കാറ്റ് കൊള്ളു മ്പോൾ സേതുവിന്റെ മനസ്സിൽ ഒരായിരം കാര്യങ്ങൾ
ഒന്നിനുമീതെ ഒന്നായി
പൊന്തിക്കൊണ്ടിരുന്നു.
ഈ സംസ്കാരമൊക്കെ നഷ്ടപ്പെട്ടാൽ പിന്നെന്തിനു ഈ ജീവിതം.
റോക്കറ്റ് വിടുന്ന ബുദ്ധിയൊന്നും അവിടെ വിലപ്പോവില്ല.
ഇവിടെ ഒരു അമേരിക്കൻ സൂത്രവും വിജയിക്കില്ല.
അഥവാ വിജയിച്ചാൽ പിന്നെ ഭാരതം ഇല്ല.
അവർക്കൊക്കെ എന്തും ആവാം.
വീണാൽ നാല് കാലിൽ വീഴാൻ അവർക്കൊക്കെ അറിയാം.
മെർലിനെ കുറ്റപ്പെടുത്തുന്നില്ല.
ആ സംസ്കാരമാണവിടെ.
അതിന്റെ ബാക്കിപത്രം മെർലിൻ ആയേന്നെ ഉള്ളൂ.
സേതു ഒന്നും കൂടുതൽ ആലോച്ചില്ല…
മനസ്സിൽ
കുട്ടികളെ ഓർത്ത്… സ്നേഹനിധിയായ ഭാര്യ ലീലയെ ഓർത്ത് ,
കപ്പലിലേ ഡെക്ക് സൈഡിലേക്കു നീങ്ങി
കയ്യിലുള്ള ഫോൺ തലയ്ക്കു മുകളിൽ മൂന്ന് വട്ടം കറക്കി ,
ഇനി ഒരിക്കലും മെർലിൻ തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരല്ലേന്ന മട്ടിൽ അറ്റ്ലാന്റിക്കിന്റെ അഗാധതയിലേക്ക്…,
….ആ കടലാഴങ്ങളിലേ ക്ക് ,
തന്റെ ഫോണിനെ ആഞ്ഞു ശക്തിയോടെ വലിച്ചെറിഞ്ഞു.
സെക്കന്റിനുള്ളിൽ അതാ , മെർലിൻ
കടൽച്ചുഴിയിൽ അഗാധതയിലേക്ക് പൊയ്ക്കഴിഞ്ഞിരിക്കുന്നു.
മെർലിൻ പോയി എന്ന് ആശ്വസിച്ചു
തിരിഞ്ഞു നടന്ന അയാൾ ഒന്നുകൂടി ഡെക്കിൽ നിന്നു എത്തിവലിഞ്ഞു ഒന്നൂടെ കടൽചുഴിയിലേക്ക് നോക്കി തന്റെ മനസ്സിൽ മെർലിൻ മരിച്ചെന്നു ഉറപ്പ് വരുത്തി.
…വമ്പൻ സ്രാവുകൾ നിമിഷങ്ങൾക്കകം അവളെ വിഴുങ്ങട്ടെ…
…അയാളുടെ മനസ്സ് മന്ത്രിച്ചു.
…..അപ്പോഴേക്കും മരണത്തിന്റെ അറ്റ്ലാന്റിക്കിലെ കടലാഴങ്ങളിലേക്ക് മെർലിൻ കുതിച്ചിരുന്നു.
മുഖത്തെ അതുവരെ ഉള്ള പരിഭ്രമമൊക്കെ മാറ്റി അയാൾ റൂമിലേക്ക് തിരിച്ചു വന്നു.
ഉപ്പുവെള്ളത്തെ , നല്ലവെള്ളമാക്കിയ ടാപ്പിൽ അയാൾ ഒന്നു കുളിച്ചു ഫ്രഷ് ആയി.
പാർട്ടിയിൽ അയാൾ ലീലക്കൊത്തു ഡാൻസ് ചെയ്തു വിയർത്തിരുന്നു.
ബെഡ്റൂമിലെ കണ്ണാടി നോക്കി സേതു മെല്ലെ പറഞ്ഞു…,
അവസാനം…,
“മെർലിൻ ഫാക്റ്ററിന്”
ഒരു കില്ലർ ഫിനിഷ്…!
അയാൾ ബെഡിലേക്ക് നോക്കി.
ലീല നല്ല ഉറക്കത്തിലാണ്.
ന്യൂഇയർ പാർട്ടി അവൾ
നല്ലോണം ആഘോഷിച്ചിരുന്നു.
ഇതൊക്കെ ചെയ്യുന്നത് തന്റെ കയ്യിൽ നിന്നു സേതു പോകാതിരിക്കാനല്ലേ.
ഇത്രയൊക്കെ ആയിട്ടും അവൾ എന്നെ സ്നേഹിക്കുന്നു…
പാവം.
ആ മനസ്സ് എത്ര പരിശുദ്ധമാണ്.
ഞാൻ അത് കാണാതെ പോയല്ലോ.
ലീലക്ക് അയാൾ സ്പേസ് കൊടുത്തിരുന്നു.
പക്ഷെ , അവൾ മക്കളെ വളർത്തലിലും ,
മറ്റും ശ്രദ്ധിച്ചു.
സേതു… ലീല… ദാമ്പത്യത്തിൽ ഇടക്കൊരു ഇളക്കം തട്ടി.
ഒരു കാലമാറ്റം നടന്നു… ത്രേന്നെ.
സേതുവേട്ടൻ,
തന്റെ മാത്രം ന്നു അവൾ ആ ആഘോഷത്തിൽ പ്രകടിപ്പിച്ചിരുന്നു.
സേതുനെ ആർക്കും
വിട്ടുകൊടുക്കാത്ത ലീലയെ ആ പാർട്ടിയിൽ അയാൾ കണ്ടു.
എല്ലാം നല്ലതിന് എന്നും ,
ഏല്ലാവർക്കും നല്ലത് വരട്ടെ എന്നും , ഈശ്വരനോട് പ്രാർത്ഥിച്ചു
സേതു ,
ലീലയുടെ അടുത്തേക്ക് നീങ്ങി.
ആ രാത്രിയിൽ കപ്പലിനെ ഉലച്ച അറ്റ്ലാന്റിക്കിലെ ഉയർന്നു വന്ന ഓളങ്ങൾ അപ്പോഴും അയാളെ പിടിച്ചുകുലിക്കി…, നടന്ന പലതും ഓർമ്മിപ്പിച്ചു.
അയാൾ ഒന്നൂടി പേടിച്ചു…
മെർലിൻ തിരിച്ചു വരുമോ…?!
ഗോ ടു ഹെൽ…
…..അയാൾ ലീലയെ മാറോടണച്ചു.