രചന : സ്ബിൻ കെ വി ആർ ✍
നഗരം ഇരുൾ വിഴുങ്ങിതുടങ്ങി…….
തെരുവിളക്കുകൾ ഉണർന്നു……
പീടികക്കോലായിൽ നിഴൽ മൂടിയ
ചുവരുകൾക്കിടയിൽ നിന്നുമവൾ
മറനീകി കടന്നുവന്നു……………..
ചുവന്നു തുടുത്ത ചുണ്ടുകൾ……….
വശ്യതയാർന്ന കണ്ണുകൾ…,
മാദകഗന്ധം തുളുമ്പുന്ന മേനി………
അവൾ..മുടിയിൽ ചൂടിയ മുല്ലപ്പു
അവിടെ രതിസുഗന്ധം പരത്തി…….
തെരുവ് അവൾക് നേരെ കണ്ണെറിഞ്ഞു….
അവളുടെ ഉടലഴക് അളന്നു….
മാംസ്സദാഹികൾ ചൂളമിട്ടു..,..
അർപ്പുവിളികൾ.., അട്ടഹാസ്സങ്ങൾ……
അറപ്പുളവാകും വാക്കുകൾ…
കപടസദാചാരക്കാർ അവൾക് ഭ്രഷ്ട് കല്പ്പിക്കുന്നു…….
അതൊന്നും കണ്ടില്ലെന്നു നടിച്ചവൾ….
അന്നം പിഴച്ചവൾ………
അന്തിക്ക് കൂട്ടിനു ആളെത്തിരയുന്നു….
ഇരുളിന്റെ മറവിൽ നിന്നും
ഒരാൾ അവൾക് വിലപേശുന്നു….
തെരുവിന്റെഒഴിഞ്ഞ കോണിൽ
അവളുടെ മടിക്കുത്തഴിച്ചവൻ .
കാമശമനം നടത്തി
അയാളുടെ വിയർപ്പു കണങ്ങൾ.
വിസർജനം പോലെ വമിച്ചു…..
എല്ലാം സഹിച്ചവൾ
ജീവശവം പോലെ കിടന്നു
ചേതോ വികാരിയായി…..
അവളിൽ കാമമില്ല..
നരകിച്ച കൂരയുടെ ദൈന്യത മാത്രം…
കരയുന്ന കുഞ്ഞിന്റെ തേങ്ങൽ…
അവളുടെ കാതുകളിൽ അലയടിക്കുന്നു…
കരിന്തിരി കത്തുന്ന കൂരയ്ക്ക് കീഴിലവൻ
എരിവയറുമായി കാത്തുനിൽക്കുന്നു…..
അവളുടെ അകിടിൽ ഇനി
ചുരത്താൻ അമ്മിഞ്ഞപ്പാലില്ല..
അപരിചിതൻ എച്ചിൽ മാത്രം…
അവൾ ..പുച്ഛത്തോടെ ചിരിച്ചു..
അവൾക് അവളെ തന്നെ
വെറുപ്പ് തോന്നിയ നിമിഷം..
കണ്ണിൽ ചുടു ചോരച്ചീന്തി..
പ്രതീക്ഷയുടെ കിരണങ്ങൾ തിളങ്ങുന്ന
ആ കുഞ്ഞിന്റെ കണ്ണുകൾ..
അവൾക് ആശ്വാസം…
അഴുക്കുച്ചാലിൽ കിടക്കുന്ന അമൂല്യരത്നം….
എല്ലാം മറക്കുന്നത് അവന്റെ പുഞ്ചിരിയിലാണ്…
അവൻ ഒന്നും അറിയരുത്.. അവൾ ആശിച്ചു..
അവളുടെ ഹൃദയം പിടച്ചു…
അമ്മേ എന്ന വിളിക്കായി കാതോർത്തു..
അവളിൽ കാമതൃപ്തി കണ്ടവൻ..
അവൾക്കു നേരെ വലിച്ചെറിഞ്ഞ
മുഷിഞ്ഞ നോട്ടു പെറുക്കിയെടുത്തവൾ
വേഗം നടന്നു നീങ്ങുന്നു..
ഉറങ്ങാത്ത തെരുവ് ഉറക്കെ ഓരിയിടുന്നു …
. വേശ്യ.. വേശ്യ….. വേശ്യ………