രചന : അനിയൻ പുലികേർഴ് ✍
കറുത്ത ദിനങ്ങൾ വരാതിരിക്കുവാൻ
കരുത്തോടെ തന്നെ കാവലിരിക്കണം
കനത്ത ജാഗ്രതയിൽ വഴിക്കണ്ണുമായ്
വിളക്കൂതിക്കെടുത്താതെ നോക്കണം
ജനാധിപത്യത്തിൻ അവകാശങ്ങളും
അറിയാതെപോലുംകവർന്നെടുക്കുന്നു
വെറുപ്പുല്പാദിപ്പിക്കാൻവളഞ്ഞ വഴികൾ
മടി തീരെയില്ലാതെ പ്രചരിപ്പിച്ചീടുന്നു
സ്നേഹ സൗഹൃദങ്ങൾ തകർക്കുവാനായ്
നുണക്കഥകൾ മെനഞ്ഞെടുക്കുന്നു
സമൂഹത്തെയാകെ വിഷ ധൂളികയാൽ
പരിസരങ്ങളിൽ ഭയം വിതക്കുന്നു
ഉയർന്ന സ്നേഹവും സൗഹാർദ്ദ ങ്ങളും
കടം കഥകളാക്കി മാറ്റിമറക്കുന്നു
സുരക്ഷ നൽകേണ്ട രക്ഷാധികാരികൾ
അരക്ഷിതത്വം മാത്രം നമുക്ക് നല്കുന്നു
കുടിലതന്ത്രത്താൽ വിതക്കും വിത്തുകൾ
മുളച്ചുപൊന്തി വളർത്താതിരിക്കുവാൻ
സട കുടഞ്ഞെങ്ങണിറ്റിരിക്കുവാനുമിനി
ഉയർന്ന ശക്തിയാൽ നിവർന്നിരിക്കുക
കരുതലോടെ കൺ തുറന്നിരിക്കുക
കിളിർത്തു പൊന്തിടും പുതു പ്രഭാതങ്ങൾ