രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
നീ മാത്രം
ഇല്ലാത്ത രാഗമെൻ പുല്ലാങ്കുഴലിൽ
ചേർത്തിയതെന്തിനു നീ
വല്ലാത്ത മോഹങ്ങൾ ഹൃദയകവാടത്തിൽ
ചാർത്തിയതെന്തിനു നീ
തീരാത്ത ദാഹം തിരയടിച്ചെത്തുമ്പോൾ
തീരം കവർന്നതും നീ
തീയാളിക്കത്തിച്ചു സ്വപ്നങ്ങൾ കരിയുമ്പോൾ
നിസംഗത തിരിഞ്ഞതും നീ
ഹൃദയത്തിലെഴുതിയ പ്രണയത്തിൻ ശീലുകൾ
മായ്ച്ചുകളഞ്ഞതും നീ
വിരഹത്തിൻ ഗർത്തത്തിൽ എന്നെത്തനിച്ചാക്കി
ഓടിമറഞ്ഞതും നീ
അടച്ചുഞാൻ പൂട്ടിയ മാനസംതുറക്കുവാൻ
ഇടയ്ക്കിടെ വന്നതും നീ
അടിതെറ്റി വീഴുമ്പോൾ ജീവിതം വഴിവക്കിൽ
പിടയാതെ കാത്തതും നീ
വിതുമ്പുന്നു ചുണ്ടുകൾ പതറുന്നു പാദങ്ങൾ
നിലയ്ക്കാറായ് ഹൃദയ സ്പന്ദനങ്ങൾ
അനന്തതയിൽ പാറിപ്പറന്നു ഞാനെത്തുമ്പോൾ
തിരയുന്ന നിഴലും നീ……നീ മാത്രം..