രചന : ജോസഫ് മഞ്ഞപ്ര ✍
പുസ്തകത്താളിനുള്ളിലൊളിപ്പിച്ച
മയിൽ പീലിതുണ്ടുകൾ
പെറ്റുപെരുകിയോയെന്നു
കൗതുകത്തോടെ നോക്കി
കാത്തിരിക്കുന്ന കൗമാരം
വക്കുപ്പൊട്ടിയെ സ്ലേറ്റിലെയക്ഷരങ്ങൾ
മായ്ക്കാൻ മഷിത്തണ്ട്
തേടുന്ന കൗമാരം
കുട്ടിഫ്രോക്കിന്റെ കീശയിലെ
നാരങ്ങാമിട്ടായി തീർന്നവോയെന്നു
വേപഥു പൂണ്ട കൗമാരം
അച്ഛനോ അമ്മയോ അധ്യാപകനോ
ഉച്ചത്തിലൂരിയടിയാൽ
പെട്ടെന്ന് വാടുന്ന കൗമാരം
തൊട്ടാൽ വാടുന്ന ചെടിയെ
തൊട്ടുവിളിച്ചു “ഹേയ് തൊട്ടാവാടി “
കൗമാരം എന്നും എന്നെന്നും
ഓർമയിൽ ഒരു തൊട്ടാവാടി ❤