ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : എം പി ശ്രീകുമാർ✍

ഈ മിഥുന രാവിന്റെ മുടിയിൽ നിന്നും
കുടമുല്ലപൂവുകളുതിർന്നു വീണു !
ഈ മിഥുന രാവിന്റെ ചൊടിയിൽ നിന്നും
ഇളംമധുത്തുള്ളികളടർന്നു വീണു !
മിഥുനരാവിന്റെ മേനിയിലൂടൊരു
മദനവാഹിനിയായൊഴുകീ മഴ!
മഥനകാന്തിയിൽ കവിത പൂക്കുന്ന
മഹിത ലാവണ്യം കവിഞ്ഞൊഴുകുന്നു !
ഇളകിയാടുന്ന കാർ കൂന്തലിൽ നിന്നു-
മിറ്റിറ്റു വീഴുന്ന ജലകണങ്ങളാ
നനഞ്ഞ മേനിയിൽ കുളിരേകി വീണ്ടു
മിഴഞ്ഞിറങ്ങുന്നു ലഹരി മാതിരി !
ഈറനുടുത്തവൾ നില്ക്കുന്ന കണ്ടാവാം
കവിഞ്ഞ സൗഷ്ഠപകാന്തി നുകരാതെ
സുവർണ്ണസുസ്മിതം ചൊരിഞ്ഞു വന്നെ-ത്തും
നിറഞ്ഞ തിങ്കളിന്നൊതുങ്ങി മറഞ്ഞതും !
മുകളിൽ താരകൾ കരിമുകിൽ നീക്കി
പുളകിതഗാത്ര മൊളി കണ്ണാൽ നോക്കി.
നീർമണിത്തുള്ളികൾ നീളെ തിളങ്ങുന്നു
നീല നീരജം വിരിഞ്ഞതു മാതിരി |

എം പി ശ്രീകുമാർ

By ivayana