കൃഷ്ണരാജ് മോഹൻ✍

ഹ്യൂസ്റ്റൺമലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു കൺവൻഷൻ “സുദർശനം”2023 നു ഗംഭീര തുടക്കമായി ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടന്ന ഉൽഘാടന ചടങ്ങ് ആത്മീയ സാംസ്കാരിക സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി.സ്വാമി സച്ചിദാനന്ദ, ശശികല ടീച്ചർ, സ്വാമി മുക്താനന്ദ യതി, ഡോ. ശ്രീകാന്ത് കാര്യാട്ട്,ചലചിത്ര താരം ഉണ്ണി മുകുന്ദൻ, പത്മശ്രീ രാമചന്ദ്ര പുലവർ, സംവിധായകൻ വിഷ്ണു മോഹൻ, രഞ്ജിത്ത് തൃപ്പൂണിത്തുറ , മനോജ് നമ്പൂതിരി തുടങ്ങിയ അതിഥികൾ തിരിതെളിച്ചതോടെ ആഗോള ഹിന്ദു സംഗമമായി മന്ത്രയുടെ സുദർശനം: 2023 ന്റെ ഉൽഘാടന ചടങ്ങുകൾ മാറി .


ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഈ സംഘടനയ്ക്ക് മന്ത്ര എന്ന് പേരിട്ടതിനെ അഭിനന്ദിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം തുടങ്ങിയത്. മന്ത്ര എന്നാൽ ചിന്തിക്കുന്നവനെ രക്ഷിക്കുന്നത് എന്നാണർത്ഥം. അമേരിക്കയിൽ ചിന്തിച്ച് ജീവിക്കുന്ന സനാതന ധർമ്മ വിശ്വാസികൾക്ക് രക്ഷ നൽകുന്ന ഒന്നാണ് മന്ത്ര. അത് അങ്ങനെയായി ഭവിക്കുവാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് സച്ചിദാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു.

മന്ത്രയുടെ ആഗോള ഹിന്ദു കൂട്ടായ്മ ഹിന്ദു സമൂഹത്തിന് ആത്മീയ ഉണർവ്വ് നൽകുമെന്ന് ചിദാനന്ദപുരി സ്വാമികൾ തന്റെ വീഡിയോ സന്ദേശത്തിൽ അറിയിച്ചു. ഭാരതീയ ദർശനം ജീവിതത്തിന്റെ വിജയത്തെ സമ്പന്നമാക്കാൻ ലോകത്തെ എല്ലാ സജ്ജനങ്ങൾക്കും ഉപയോഗിക്കാമെന്ന് സ്വാമി മുക്താനന്ദ യതി തന്റെ സന്ദേശത്തിൽ പറഞ്ഞു. ഏത് പ്രതിസന്ധി വന്നാലും ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകവും, ഭഗവദ് ഗീതയും വായിക്കും. ഇവ രണ്ടും നമ്മുടെ മരുന്നാണെന്നും അദ്ദേഹം പറഞ്ഞു.


ഈ ആത്മീയ സംഗമം ആഗോള ഹിന്ദു സമൂഹത്തിന്റെ ഒത്തുചേരൽ കൂടിയായി മാറിയെന്നും മന്ത്രയുടെ ചുരുങ്ങിയ സമയത്തെ പ്രവർത്തനങ്ങൾകൊണ്ട് ഇത് സാധിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ പറഞ്ഞു .ട്രസ്റ്റി ബോർഡ് ചെയർമാൻ ,ശശിധരൻ നായർ ,സെക്രട്ടറി അജിത് നായർ ,ട്രഷറർ
ട്രഷറർ രാജു പിള്ള,ജോയിന്റ് സെക്രട്ടറി ശ്യാം ശങ്കർ ,ജോയിട് ട്രഷറർ ബിജു കൃഷ്ണൻ ,ട്രസ്റ്റിബോർഡ് വൈസ് ചെയർമാൻ ഡോ.മധു പിള്ള ,ട്രസ്റ്റി ബോർഡ് സെക്രട്ടറി സുദര്ശനക്കുറുപ്പ് ,ട്രസ്റ്റി ബോർഡ് മെമ്പർമാരായ വിനോദ് കെയാർക്കേ,ഡോ.രേഖാ മേനോൻ ,രാജു നാണു ,ഡയറക്റ്റർ ബോർഡ്മെമ്പർ കൃഷ്ണരാജ് മോഹൻ രജിസ്ട്രേഷൻ ചെയർ കൃഷ്ണജ കുറുപ്പ് ,കൺവെൻഷൻ ചെയർമാൻ കൃഷ്ണൻ ഗിരിജ കേശവൻ
എന്നിവരുടെ നേതൃത്വത്തിൽ മുന്നൂറിലധികം കുടുംബങ്ങളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത് .

ഹിന്ദു ഗ്ലോബൽ സമ്മേളനം വൻ വിജയമാക്കുവാൻ പുത്തൻ ദിശാ ബോധത്തോടു കൂടി ഹൂസ്റ്റണിലെ പ്രബുദ്ധരായ മലയാളി ഹൈന്ദവ സമൂഹം ഈ സമ്മേളനത്തെ നെഞ്ചേറ്റി കഴിഞ്ഞതായി മന്ത്രയുടെ ഗ്ലോബൽ സമ്മേളനത്തിന്റെ തുടക്കം തന്നെ തെളിയിച്ചുകഴിഞ്ഞു.ഒരു സംഘടന എന്ന നിലയിൽ വളരെ പെട്ടെന്നു തന്നെ ജന ഹൃദയങ്ങൾ കീഴടക്കാൻ മന്ത്രക്കു കഴിഞ്ഞതായും നിരവധി കർമ്മ പദ്ധതികൾ ഇതിനോടകം നടപ്പിലാക്കുവാനും സാധിച്ചു .

ഹൂസ്റ്റണിലെ സമ്മേളനം വിജയകരമായി നടത്താൻ വിവിധ കമ്മിറ്റികളുടെ ഏകോപനത്തിൽ ശക്തമായ പ്രവർത്തങ്ങളാണ് നടത്തിയത് .യുവജന സമൂഹം ഈ സമ്മേളനം ഏറ്റെടുത്ത്‌ നടത്തുന്നത് തനിക്ക് വലിയ അഭിമാനമുണ്ടെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ശശിധരൻനായർ അറിയിച്ചു.അമേരിക്കയിലെ വളർന്നുവരുന്ന ഹിന്ദുസമൂഹത്തിനു വലിയ മാതൃകയായി മന്ത്ര മാറിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു .മന്ത്ര ഏറ്റവും ഉചിതമായ സമയത്താണ് തനിക്ക് ആരംഭിക്കണം എന്ന് തോന്നിയത് ഇപ്പോൾ അർത്ഥവത്തായി മാറിയയായി ശശിധരൻ നായർ പറഞ്ഞു .


മന്ത്രയുടെ ആഗോള ഹിന്ദു സമ്മേളനം എല്ലാ ഹിന്ദു സംഘടനകൾക്കും ഭാവിയിൽ ഒരു മാതൃകയായി വളരുമെന്ന് ഈ സംമ്മേളനം തെളിയിക്കുമെന്നും സെക്രട്ടറി അജിത് നായർ പറഞ്ഞു.ഏറ്റവും വലിയ പ്രത്യേകത കൺവൻഷൻ രജിസ്ട്രേഷൻ മികച്ച രീതിയിൽ നടന്നതായിരുന്നു.ഒരേ സമയം ആത്മീയവും സാംസ്കാരികവുമായ ഉന്നത നിലവാരം പുലർത്തുന്ന പരിപാടികൾ അരങ്ങിലെത്തിക്കാൻ പ്രതിജ്ഞാ ബദ്ധരായ ഒരു ടീം ഒപ്പമുള്ളതിനാൽ ഈ സമ്മേളനം വാൻ വിജയമാകുമെന്നു ഭാരവാഹികൾ ഒന്നടങ്കം ശുഭാപ്തി വിശ്വാസത്തിലാണ്.നാലുദിവസം നീണ്ടു നിൽക്കുന്ന ഹിന്ദു സംഗമം കലയുടെയും സംസ്കാരത്തിന്റെയും ഒരു സംഗമവേദിയായി ഈ സമ്മേളനം മാറുമെന്ന കാര്യത്തിൽ സംശയമില്ല

By ivayana