രചന : ജയരാജ്‌ പുതുമഠം.✍

ചീഞ്ഞളിഞ്ഞ
നീതിബോധങ്ങൾക്ക്മേലെ
മഹിളാ വിമോചനങ്ങൾ
ചിതറിത്തെറിച്ച്
തളരുകയാണിവിടെ
മതബോധനത്തിൻ
അഴുക്കുചാലുകളിൽ
ആർത്തവഗീതങ്ങളും
ആശുപത്രിയാവരണവും നട്ട്
കരിങ്കൽ തുറുങ്കുകളിൽ
താമോവൃക്ഷങ്ങൾ
ലാളിച്ചുവളർത്തുകയാണ്
ലഹരിയിൽ പ്രകൃതി
മഹിളാരത്നങ്ങൾക്കില്ല
ഇവിടൊരുഗതിയും
ജ്ഞാനപുരാണങ്ങളുടെ
സംഘർഷ കഥകളുടെ
അന്ധകാര വഴികളിൽ
ആവർത്തന തിരകളല്ലാതെ
പുതുനാമ്പുകൾ വിരിയുന്ന
ഒരു നാളെയെക്കുറിച്ചുള്ള
വേവലാതികളാണ്
ഹൃദയം നിറയെ

ജയരാജ്‌ പുതുമഠം.

By ivayana