കൃഷ്ണരാജ് മോഹൻ✍

ഹ്യൂസ്റ്റൺ: കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ , ഹൂസ്‌റ്റണിൽ നടക്കുന്ന മന്ത്രയുടെ ആഗോള ഹിന്ദു സംഗമത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രയുടെ ആഗോള സംഗമത്തിൽ പങ്കെടുക്കുമ്പോൾ അടുത്ത ഇരുപത്തിയഞ്ച് വർഷത്തെ മന്ത്രയുടെ പ്രവർത്തനങ്ങളെയാണ് താൻ നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് മന്ത്രയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു കൺവെൻഷനിൽ സുദർശനം 2023 ൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയൊരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ വന്ന ബന്ധുക്കളെപ്പോലെ അടുത്തിടപഴകുന്ന വരെയാണ് ഇവിടെ കാണാൻ കഴിഞ്ഞത്.


മന്ത്രിയിൽ വരാൻ സാധിച്ചതിൽ സന്തോഷം.എല്ലാവിധ ആശംസകളും
കരഘോഷങ്ങളോടെയാണ് ഉണ്ണി മുകുന്ദനെ സമ്മേളനം സ്വീകരിച്ചത്. മന്ത്രയെക്കുറിച്ച് കൂടുതൽ അറിഞ്ഞത് സംവിധായകൻ വിഷ്ണു മോഹൻ വഴിയാണ്. ചുരുങ്ങിയ സമയം കൊണ്ട് മന്ത്ര നേടിയ നേട്ടങ്ങൾ ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു.
ഈ സമ്മേളനത്തിൽ പങ്കെടുതപ്പോൾ ഉണ്ടായ സന്തോഷം തന്റെ ബാല്യകാല സുഹൃത്തിന് ഈ കൺവെൻഷനിൽ വെച്ച് കണ്ടു മുട്ടി എന്നതാണ്. തന്റെ ഗുരുനാഥയുടെ മകൻ ജീഗ് നേഷിനെ ഇവിടെ വച്ച് കാണാൻ പറ്റിയത് വലിയ സന്തോഷം. ഇത്തരം കണ്ടുമുട്ടലുകൾ കൂടിയാണ് ഇത്തരം സമ്മേളനത്തിന്റെ യഥാർത്ഥ പ്രസക്തിയെന്ന് ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.ഹിന്ദുക്കൾക്ക് ഇതുപോലെ ഉള്ള സംഘടന കളുടെ ആവശ്യത്തെക്കുറിച്ചും, കേരളത്തിൽ നിന്ന് മാറി ജീവിക്കുന്ന ഹിന്ദു സമൂഹത്തിൽ ഇതുപോലെ ഉള്ള സംഘടന പ്രവർത്തനത്തെ കുറിച്ചും ഉണ്ണി മുകുന്ദൻ തന്റെ പൂർവകാല ജീവിതത്തിൽ നിന്നും ഓർത്തെടുത്തത് പറഞ്ഞത് നിറഞ്ഞ സദസിനു ഒരേസമയം കൗതുകവും താല്പര്യവും ജനിപ്പിച്ചു.

By ivayana