രചന : ഉണ്ണി കെ ടി ✍
എന്നോടു നീയും നിന്നോടു ഞാനും
നമ്മളോട് കാലവും പറഞ്ഞത് …
പരസ്പരം പാതകള്‍ തീര്‍ത്ത്
തേടലുകളില്‍ നിരതരാകുക…
കണ്ടെത്തുന്ന അതിരില്‍ നിന്ന്
പിന്നെ മെല്ലെപ്പിന്‍വാങ്ങുക.
തുലനപ്പെട്ട ജീവിതം താണ്ടിയ
വഴിനീളെക്കണ്ട ദൃശ്യവൈവിധ്യ-
ങ്ങളുടെ കൊഴുത്ത ലഹരിനുണഞ്ഞ്
വിശ്രാന്തിയറിയുക…!
ഈര്‍പ്പം ക്ലാവുപിടിച്ച മിഴിയോരത്ത്
ചിരി ഇനിയും വിടരാന്‍ ബാക്കിയായ
ചുണ്ടോരത്ത് ചിലമ്പിച്ച വാക്കിലെ
പരിഭവങ്ങളോട്
എന്നോട് നിന്നോട് നമ്മളോട്
കാലംപറയാതെ പോയത്…
പ്രണയവിഹ്വലതകളും,
വിരഹനൊമ്പരങ്ങളും
യുഗാന്തരങ്ങളിലൂടെ തേടിയലഞ്ഞ
പ്രയാണങ്ങളിലെ കിതപ്പിന്‍റെ തരംഗ-
ദൈര്‍ഘ്യങ്ങളെക്കുറിച്ച്….!
ബാക്കിയാകുന്ന പ്രതീക്ഷകളുടെ
ഇരുളടഞ്ഞ ഭാവിയെക്കുറിച്ച്…,
വിരസനിമിഷങ്ങളെ സാക്ഷിനിര്‍ത്തി
പോയകാലത്തിന്‍റെ നിഴല്‍പ്പാടില്‍
അലിഞ്ഞുമാഞ്ഞ നമ്മുടെ നേരിന്‍റെ
നിലവിളി……,
നിലവിളി………..
കാലം കേള്‍ക്കാതെ പോയത് !!!