ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : വാസുദേവൻ. കെ. വി✍

സന്ധ്യ മയങ്ങുമ്പോൾ കുളിച്ച് പൗഡർ പൂശി മുല്ലപ്പൂ ചൂടുന്നവരെ പണ്ട് നമ്മൾ ഓമനപ്പേര് നൽകി വിളിച്ചിരുന്നു.
ഇന്ന് പൗഡർ പൂശാതെ പൂചൂടാതെ ഇറങ്ങുന്നു അവർ. പഴക്കം ചെന്ന “സ്വാശ്രയ” വ്യാപാരം.


കയ്യിൽ ചരട്കെട്ടുന്ന സുദിനം നമ്മുടെ ആചാരങ്ങളിൽ. ഇന്നത് ആണ്ടുമുഴുവൻ ചുറ്റി വരിഞ്ഞു നടക്കുന്നവർ. പ്രസ്ഥാനപിന്തുണയുണ്ടെന്നു കാട്ടി നിയമലംഘനങ്ങൾക്ക് മറയാക്കുന്നവർ.
പെണ്ണ് ഒറ്റക്കാലിൽ ചരട് കെട്ടുമ്പോൾ വ്യാഖ്യാനങ്ങളുമായി ചിലർ സോഷ്യൽ മീഡിയയിൽ . മുല്ലപ്പൂ മുടിയിൽ കണ്ട് വിലപേശാൻ തുനിഞ്ഞ സെല്ലുലോയ്ഡ് കഥാപാത്രത്തിന്റെ ഗതികേട് നമുക്കുണ്ടവരുത്. വിജ്രംഭിതനായ വിദേശി പറഞ്ഞ മൊഴി അവസാന വാക്ക് ആക്കരുത്. നൂറ്റാണ്ടുകളായി ഗോത്രവംശങ്ങളുടെ ആടയാഭരണ രീതികൾ പരിശോധിക്കുക.തിരിച്ചറിയനാവും അപ്പോൾ ചരടുകെട്ട് വിദേശി കണ്ടു പിടിച്ചതല്ലെന്ന്. ഉപരിയധരങ്ങളിൽ, പൊക്കിളിൽ, അധോഅധരങ്ങളിൽ.. വലയങ്ങൾ തൂക്കുന്ന വിഭാഗക്കാർ ലോകത്ത് ഇന്നുമുണ്ട്. ഒരുപക്ഷെ അതൊക്കെ അനുകരണങ്ങൾ പിറന്നേക്കാം. അനുകരണഭ്രമം തന്നെയാണ് ഫാഷൻ.


കാലിൽ നോക്കി പ്രവചിക്കാതിരിക്കുക. ഭാഷ ഉപയോഗിച്ച് തിരിച്ചറിയാൻ ശ്രമിക്കുക. ചരിത്രപഠനം ഉപേക്ഷിക്കാതെ. ആടയാഭരണങ്ങളിൽ ഉടലളവുകളിൽ ഒരുവളെ അളക്കാതിരിക്കുക.

വാസുദേവൻ. കെ. വി

By ivayana