രചന : എസ് മംഗളൻ✍

താഴെക്കാണുന്ന സാങ്കൽപ്പിക കഥാ കവിതയിൽ..

  1. എത്ര ‘മണ്ടൻ’ ഉണ്ട് ?
  2. എത്ര ‘മുണ്ടൻ’ ഉണ്ട് ?
  3. എത്ര ‘തണ്ടൻ’ ഉണ്ട് ?
  4. എത്ര ‘മുണ്ട്’ ഉണ്ട് ?
  5. എത്ര ‘ണ്ട’ ഉണ്ട്?
    നർമ്മരസം കലർന്ന ഏറ്റവും നല്ല ആദ്യത്തെ ഉത്തരത്തിന് സമ്മാനം.👇👇👇👇👇
    മണ്ടന്നും മുണ്ടനും മുണ്ടു വാങ്ങാൻ പോയ്.

മണ്ടനും മുണ്ടനും ചങ്ങാതിമാരാണ്
മണ്ടമുണ്ടന്മാർ കാണാതുറങ്ങില്ല
മണ്ടനും മുണ്ടനും കണ്ടുമുട്ടുന്നേരം
മണ്ടത്തരങ്ങൾ പറയാതിരിക്കില്ല!
മണ്ടനും മുണ്ടനും കൂട്ടുകാരാണേലും
മണ്ടത്തരങ്ങൾ പറഞ്ഞേറ്റുമുട്ടും
മിണ്ടുകില്ലെന്നു പറഞ്ഞ് പിരിഞ്ഞാലും
മുണ്ടനെ കാണുവാൻ മണ്ടനങ്ങെത്തും
മിണ്ടില്ല നിന്നോടിനിയെന്നു ചൊന്നിട്ട്
മണ്ടനാ മുണ്ടനെക്കെട്ടിപ്പുണരും!
മണ്ടനൊരു ദിനം മുണ്ടുടുത്തോണ്ടങ്ങ്
മുണ്ടനെ കാണുവാൻ വീട്ടിലെത്തി
മുണ്ടനാ മണ്ടനെ കണ്ടൊരു മാത്രയിൽ
മണ്ടനോടൊരുചോദ്യമുന്നയിച്ചു
“മുണ്ടുടുത്തോണ്ടാരു ശിംബ്ലനെപ്പോലെടോ
മണ്ടാ നീയെങ്ങോട്ടു പോയിട്ടുന്നു!”
മണ്ടനാവാക്കുകൾ കേട്ടൊരു മാത്രയിൽ
മണ്ടത്തമൊന്നെഴുന്നെള്ളിച്ചു
“മണ്ടപോയുള്ളൊരു തെങ്ങിൻ തലപ്പത്ത്
മിണ്ടാപ്രാണിയൊന്നു കൂടു വച്ചു
മണ്ടയിൽക്കേറിഞാൻതോണ്ടിയെടുത്തപ്പോ
മിണ്ടാത്തതല്ലൊരു പഞ്ചവർണ്ണക്കിളി!!”
മണ്ടനോ തത്തക്കുകൂടു വാങ്ങാൻ പോണം
മുണ്ടനും കൂടൊന്നു കൂട്ടിനുചെല്ലേണം
മണ്ടനാ മുണ്ടുനെ ക്കെട്ടിപ്പിടിച്ചുടൻ
മുണ്ടനുപെട്ടെന്നൊ രാഗ്രഹം പോൽ!
മുണ്ടൊന്നു വാങ്ങണം മുടിയൊന്നു വെട്ടണം
മുണ്ടിനു പറ്റിയ കുപ്പായം വാങ്ങണം
മുണ്ടന്റെയുള്ളിലെ മോഹവുമായുടൻ
മണ്ടനും മുണ്ടനുമൊന്നിച്ചു യാത്രയായ്!
മുണ്ടു കടയുടെ മുറ്റത്തു ചെന്നപ്പോൾ
മണ്ടനും മുണ്ടൊന്നു വേണമെന്നായ്
മുണ്ടു കടയിൽക്കയറിയ നേരത്ത്
തണ്ടനൊരുത്തനെ കണ്ടുമുട്ടി!
മുണ്ടു കടയിൽപ്പണിയെടുക്കുന്നൊരാ
തണ്ടനവരുടെ ചാരത്തെത്തി
മുണ്ടുരണ്ട് വേണമെന്നവർ ചൊന്നപ്പോൾ
മുണ്ടുകാണിക്കാനവൻ കൊണ്ടുപോയി.
മുണ്ടുകളോരോന്നെടുത്തു കാണിച്ചെന്നാൽ
മുണ്ടനു പറ്റിയ മുണ്ടില്ല പോൽ !!
മുണ്ടനുടനങ്ങു ശുണ്ടി പിടിച്ചിതു
“മുണ്ടൊന്നും വാങ്ങണ്ട വീട്ടിൽ പോകാം”!
മണ്ടനു പറ്റിയ മുണ്ടൊന്നു കണ്ടപ്പോൾ
മണ്ടനാ മുണ്ടപ്പോൾ വാങ്ങാമെന്നായ്!
മുണ്ടുടുത്തല്ലേ നീ നിൽക്കുന്നതെന്നായി
മണ്ടനോടാമുണ്ടൻ തട്ടിക്കേറി!
തണ്ടനൊരുത്തനാ മുണ്ടെടുത്തന്നേരം
മണ്ടന്റെ കയ്യിലാ മുണ്ടു നൽകി
മുണ്ടു കണ്ടങ്ങനെ കൊതിപൂണ്ട മണ്ടനാ
മുണ്ടെടുത്തുടനേയുടുത്തു നോക്കി!
മുണ്ടിനുമേലേയുടുത്തു വച്ചു, പഴയ
മുണ്ടഴിച്ചങ്ങു ദൂരെക്കളഞ്ഞു
“മുണ്ടു വാങ്ങതെ നീ പോരില്ലയല്ലേടാ..?”
മുണ്ടനു കോപം സഹിക്കവയ്യ !!
” മിണ്ടാതെ പോടാ.. നീ” യെന്നു പറഞ്ഞുടൻ
മണ്ടനാ മുണ്ടനടികൊടുത്തു
മണ്ടയിൽ മണ്ടന്റടി കൊണ്ടമാത്രയിൽ
മുണ്ടനു കോപം സഹിക്കവയ്യാതായ്!
മണ്ടന്റരയിൽ മുറുക്കിയുടുത്തൊരാ
മുണ്ടുടൻ മുണ്ടനുരിഞ്ഞെടുത്തു!!
മുണ്ടില്ലാ നിന്നൊരു മണ്ടനെക്കണ്ടപ്പോൾ
മുണ്ടുകടക്കാർ തരിച്ചു നിന്നു!
മണ്ടനൊരുത്തന്റെ വിശ്വരൂപം ! അയ്യോ..!
കണ്ടവർ,കണ്ടവരൊക്കെ ഞെട്ടിപ്പോയി!!
മണ്ടയിൽപ്പൂവെച്ച നാരിമാരത്രയും
മണ്ടനെക്കണ്ടുടൻ കണ്ണുപൊത്തിപ്പോയ്!!

By ivayana