നമ്മുടെ ഇന്ത്യ ഈ ഗുരുതരമായ പ്രതിസന്ധിയേ അന്തിമ പോരാട്ടത്തിൽ അതിജീവിക്കുക തന്നെ ചെയ്യും എന്നും ഭയപ്പെടേണ്ട എന്നും പറയുമ്പോൾ

” ഹേയ് …ചിരിപ്പിക്കാതെ …
അങ്ങിനെയല്ല,
ഈ രാജ്യം നശിച്ചു പണ്ടാരമടങ്ങും ,
ദൈവം തമ്പുരാൻ വിചാരിച്ചാലും ഈ നാടിനെ ഇനി രക്ഷിക്കാൻ പറ്റില്ല “

എന്നു വാദിക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും ?

എന്നാൽ ഭാവി പ്രവചിക്കാൻ ഞാൻ ആറ്റുകാൽ രാധാകൃഷ്ണനോ കാണിപ്പയ്യൂരോ ഒന്നും അല്ല …മുന്നോട്ടു വളരെ ശുഭപ്രതീക്ഷ വെച്ചു പുലർത്തുന്ന , 90 ശതമാനം കൃഷി മുഖ്യ തൊഴിൽ ആയി കരുതുന്ന ജനങ്ങൾ ഉള്ള ഒരു കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ ചില കാര്യങ്ങൾ പറയാം ..

1. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണു എന്ന ഗാന്ധി വചനം ഇന്ത്യയേ എത്ര വലിയ പ്രതിസന്ധിയിൽ നിന്നും രക്ഷപെടുത്തും ..കാരണം 65 % ഇന്ത്യാക്കാരും ഗ്രാമങ്ങളിൽ വസിക്കുന്നു‌..കാർഷിക സമ്പദ് ഘടന ആണു ഇന്ത്യയെ താങ്ങി നിർത്തുന്നതു .ഭക്ഷ്യോൽപ്പാദനം ഇന്ത്യയെ എത്ര വലിയ പ്രതിസന്ധികളിലും ജനങ്ങളേ പട്ടിണിയിൽ നിന്നും രക്ഷിക്കും .

2. ഈ പ്രതിസന്ധിയിൽ മദ്ധ്യവർഗ്ഗവും സമ്പന്നവർഗ്ഗവും കാർഷികവൃത്തിയുടെ മഹത്വം മുൻപെന്നത്തേക്കാളും തിരിച്ചറിയും‌.

3. സ്വന്തമായ കൃഷി ഭൂമി എന്ന ആശയം സാർവത്രികമാകും .

4. നഗരങ്ങളിൽ നിന്നും വൻ നഗരങ്ങളിൽ നിന്നും കൃഷി ചെയ്യാൻ സൗകര്യപ്രദമായ പ്രദേശങ്ങളിലേക്കു കൂടുതൽ ആളുകൾ ആകർഷിക്കപ്പെടും .

5. ഫ്ലാറ്റുകളേക്കാൾ ആളുകൾ അൽപ്പം കൃഷിസ്ഥലമോ അടുക്കള മുറ്റമോ ഉള്ള ചെറു വീടുകൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കും‌.

6. നെൽപ്പാടങ്ങൾ മണ്ണിട്ടു നികത്തുന്നതിനു പകരം അവക്കു വൻ ഡിമാൻഡ് ഉണ്ടാകും .

7. നഗരപ്രദേശങ്ങളിലേക്കാൾ ഗ്രാമപ്രദേശങ്ങളിലെ കൃഷി ഭൂമി വാങ്ങാൻ മദ്ധ്യവർഗ്ഗവും തിരികെ വരുന്ന പ്രവാസികളും താൽപ്പര്യം പ്രകടിപ്പിക്കും‌.

8. ജൈവ കൃഷി വ്യാപകമാകും .

10. പച്ചക്കറിയും സസ്യഭക്ഷണവും കൂടുതൽ പ്രചാരം നേടും .

11. പായ്ക്കറ്റ് പാലിനെക്കേൾ ചെറുകിട പശു ഫാമുകളിൽ നിന്നും പാൽ നേരിട്ടു വീട്ടിലെത്തുന്ന രീതി കൂടുതൽ പ്രചാരം ഏറും‌.

12. ജൈവ വളങ്ങളും പരമ്പരാഗത കൃഷി രീതികളും കൂടുതൽ സജീവമാകും .

13. കൃഷി വിഭവങ്ങൾ , വളം , വിത്ത് , കാർഷിക ഉപകരണങ്ങൾ ഇവയെല്ലാം കുറിയർ സർവീസ് ആയി ആവശ്യക്കാരുടെ വീട്ടിൽ എത്തിക്കുന്ന ഏജെൻസികൾ പ്രചാരം നേടും‌.

14. ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലും തന്നെ ” വാല്യു അഡീഷൻ ” യൂണിറ്റുകൾ പ്രചാരം നേടും .

15. കർഷകർക്കു വിവിധ ക്ഷേമ പദ്ധതികളും പ്രതിമാസ സഹായവും ബോണസും താങ്ങുവിലയും വായ്പകളും ഏർപ്പെടുത്താൻ സർക്കാറുകൾ നിർബന്ധിതമാകും .

16 . കേരളം പോലെയുള്ള കൺസ്യൂമർ സ്റ്റേറ്റുകൾ കാർഷിക വൃത്തി സാർവത്രികമാക്കി ഭക്ഷ്യ ഉൽപ്പാദനം മെച്ചപ്പെടുത്തി സ്വയം പര്യാപ്തത നേടും ..

ചുരുക്കത്തിൽ ഈ പ്രതിസന്ധി ഗൗരവം ആയതും ദുർഘടം പിടിച്ചതും ആണെങ്കിലും
ഇന്ത്യ ഒരു രാജ്യം എന്ന നിലയിൽ ഇതിനെ വലിയ ഒരു അവസരം ആക്കി മാറ്റാൻ പരിശ്രമിച്ചാൽ അതു പുതിയ തരം വളർച്ചയും കാർഷിക അഭിവൃദ്ധിയും ഉണ്ടാക്കി വലിയ ഒരു സാമ്പത്തിക തകർച്ചയിൽ നിന്നും പിടിച്ചു കയറും ..

By ivayana