രചന : ടി.എം. നവാസ് വളാഞ്ചേരി✍

ഗുജറാത്തിന്റെ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുകയാണ് കൊച്ചു സംസ്ഥാനമായ മണിപ്പൂരിൽ .സ്നേഹ ഭൂമികയിൽ ഭ്രാന്താലയങ്ങൾ തീർക്കാൻ കച്ചകെട്ടിയിറങ്ങുന്നവരോട് ഒരു വാക്ക് . ഉപകാരം വേണ്ട. ഉപദ്രവിക്കരുത്. വരും തലമുറക്ക് ചിതയൊരുക്കരുത്.

ചോരയാം മനുജന്റെ ചോര കുടിക്കുവാൻ
ചേരികൾ തീർക്കുന്ന ചീഞ്ഞ വർഗം
തീർക്കാൻ കൊതിക്കുന്നു ഭ്രാന്താലയങ്ങളീ
സ്നേഹം വിളയുമീ കൊച്ചു മണ്ണിൽ
അമരത്തിരുന്നിട്ട് അടരാടാൻ ചൊല്ലിട്ട്
അധികാര കുപ്പായം തുന്നുന്ന അധമരെ
ഇനിയും പഠിക്കാത്ത നേരറിവ് നേടാത്ത ഇടിയേറ്റ് വാങ്ങിടും
അന്ധരായ് ഏഴകൾ
കൊടുവാളു പോലും പകക്കുന്നു പകയുടെ
നീതി ശാസ്ത്രത്തിൻ നിദാനമത് കണ്ട്
ചോരയാം ചോരയെ വെട്ടി മുറിക്കുമ്പോ
വിറയാത്ത കയ്യിൻ വരട്ടു ശാസ്ത്രം കണ്ട്
ആർത്തനാദം കേട്ട് അലിയാത്ത കോലങ്ങൾ
അട്ടഹാസങ്ങൾ മുഴക്കിടുമ്പോൾ
അരുതെന്നു ചൊല്ലുവാനാരുണ്ട് ഭൂവിതിൽ സ്നേഹ
മതിലതു പണിതുയർത്താൻ
കണ്ണുണ്ട് കാണാത്ത കൂട്ടരെ കണ്ടിടു
ചുറ്റിലും പാറി നടക്കും പറവയെ
ചിന്തിക്കു നേരിനാൽ ചുറ്റിലും കാണുന്ന കഥ
യില്ലാതോടിടും നാൽക്കാലി കൂട്ടത്തെ
നേരറിവില്ലാത്ത ജീവികൾക്കൊന്നുമേ
തീണ്ടിയിട്ടില്ലയി വർഗീയ ചിന്തകൾ
എന്നിട്ടുമിരു കാലി നീ മാത്രമിങ്ങനെ
കൈ കാലു വെട്ടുന്നു കൂടപ്പിറപ്പിന്റെ
രക്തം കുടിച്ചിടാൻ ദംഷ്ട്രകൾ നീട്ടി
നീ ചീറിയടുക്കുന്നു ക്രൂര മനസ്സുമായ്
നൊന്തുപെറ്റമ്മ തൻ നോവു കാണാത്തവർ
പിഞ്ചു പൈതങ്ങള നാഥരാക്കുന്നവർ
ഹേ കോമരങ്ങളെ എന്തു നേടി നിങ്ങൾ
സോദരിയവളുടെ കരളിനെ കൊന്നിട്ട്
മാരിയിത് വന്നിട്ടും കണ്ണു
തുറക്കാത്ത പാഴ് ജൻമങ്ങളെ നിർത്തിടു ഈ പക
സ്നേഹത്തിൻ പൂമരം നട്ടുവളർത്തിട്ടടു
കനിവിന്റെ നിനവിന്റെ വൻമരമായിടു.

ടി.എം. നവാസ് വളാഞ്ചേരി

By ivayana