അയ്യയ്യോ! ഇതെന്തൊരു ലോകമിത്!
പിടിച്ചു വാങ്ങാനാവുന്നതാണോയീ സ്നേഹം.!
മനസ്സുമനസ്സോടു സംവദിക്കും നിമിഷമല്ലോ
പ്രണയമങ്കുരിച്ചിടുന്നതും.
ശുദ്ധമാനസങ്ങളെപ്പാട്ടിലാക്കി നല്ല മനമതിൻ
വിശ്വാസം തേടി പൊയ്മുഖമണിഞ്ഞെല്ലാം
കവരുവതോയീ പ്രണയം?
വിശ്വാസ വഞ്ചനകളതിനേക്കാൾ കൊടുംപാത
കമെന്തുണ്ടു് ഈ അവനിയിൽ?
ഒപ്പമുള്ളവർക്കൊപ്പം മാത്രമെന്നോതും
പഴമ്പാട്ടുകൾ.
കണ്ടുംകേട്ടുമറിഞ്ഞും നടന്നിടാം കാളകൂടവിഷ
മതു ചീറ്റി നടക്കുമാ ജന്മങ്ങളിൽനിന്നുമകന്നിടാം…!
അർഹമല്ലാ പാരിതോഷിതങ്ങൾ വാനരകരത്തി
ലെ പൂമാലപോലെ.
കുറ്റങ്ങളായിരം ചെയ്തീടിലും അതു കുറ്റമൊന്നന്നോതുന്നവർ കുറ്റക്കാരാവുന്ന കാലം.
സ്വയമൊരു ജീവിതമില്ല പരനേനോക്കി വാണിടും
വിഡ്ഢിക്കുശ്മാണ്ഡങ്ങൾ ചുറ്റിലുമാകെ.
ചോരനെക്കിട്ടിയിലെങ്കിൽ കിട്ടിയവനെ ചോരനാക്കും കാലമിത്.
ബന്ധവും സ്വന്തവുമെല്ലാം വെറും മിഥ്യമാത്ര
മായിമാറിടുന്നിതാ…
കണ്ണിമപോൽ പോറ്റിവളർത്തുമരുമക്കിടാങ്ങൾ
നിമിഷമാത്രയിലന്യരായിമാറിടുന്നതുമിന്നു
സഹജം.
സത്യമേ! നീതിയേ! എവിടെത്തിരയട്ടേ നിങ്ങളെയീ
പാരിടമിതിൽ.
ശങ്കയെന്യേ വാണീടാനായേതു വല്മീകത്തിലൊളിച്ചിടേണം ഞാൻ?
Shyla Nelson .