ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ജോയ് നെടിയാലിമോളേൽ ✍

വില്ലു കുലയ്ക്കാൻ നിന്നില്ലേതും,
നമ്പൂതിരിമാർ വന്നില്ലവിടെ,
മന്ത്രോച്ചാരണ മേതുമതില്ല ,
കൊട്ടും കുരവയുമാർഭാടവുമോ,
മംഗള വാദ്യവു മവിടില്ലാതെ,
സീതാ തന്നുടെ പാണിഗ്രസിച്ച്-
മന്ദം മന്ദം നട കൊണ്ടങ്ങ്!

മന്ഥര തന്നുപദേശം കേട്ട്
വരമാരായാനില്ലൊരു കൈകേയ്!
ഘോരമതാ മാരണ്യക മധ്യെ,
താണ്ടീയൊരേറെ വിഘ്നം പേറി!
ലക്ഷ്മണ രേഖ വരച്ചു തടുക്കാനാരും –
വന്നില്ലാവഴി സീതാ തന്നുടെ!

മാർഗ്ഗെ മധ്യെ ജടായുവിൻ ചിറകുക-
ളരിയാനൊരു രാവണനും വന്നീലാ!
ബാലി സുഗ്രീവാ,വാനരരോ-
ഹനുമാനേയോ കണ്ടതുമില്ല,
സേതു പടുക്കാൻ തുനിഞ്ഞില്ലാരും!,
അണ്ണാർക്കണ്ണനുമായതുപോലെ,
നടന്നതി ദൂരം തങ്ങടെ കൂടെ!

ശങ്ക തുരത്താൻ ചൊന്നതു ചാരെ,
ശങ്ക വരുത്തിടേണ്ട ചങ്കിൽ,
ദശാസനനെന്നെ തൊട്ടിട്ടീലാ..!
വിഭീക്ഷണ കുശലം കേട്ടതുമില്ല,
ലങ്ക മുടിക്കാൻ പോയതുമില്ല!

പുത്രന്മാരുടെ ജന്മത്താലെ,
ശങ്ക ജനിച്ചില്ലാപ്പതിവൃത മേലെ,
കാനന വാസ്സികൾ പഴിച്ചാലൊന്നും,
ഈയുള്ളവനൊരു കാലവുമവളെ
അഗ്നിയിൽ ശുദ്ധിവരുത്തീടില്ല,
നല്ലൊരു പതിവൃഥയാമവൾ സീത,

അത്രയ്ക്കവളെൻ ദുർഗ്ഗതിനാളിൽ,
പങ്കിട്ടൊരുപോൽ ക്ളേശമതൊക്കെ!
നിർഗതിയില്ലാതലയാൻ വയ്യാ,
എൻ പ്രിയ സീതയെ അഗ്നിയിലിട്ട്!.
***

By ivayana