രചന : അബു താഹിർ തേവക്കൽ ✍
ഭൂമിതൻ അവകാശികൾ
എന്നുനാം…
അതിനാൽ അതിരുകൾ-
കെട്ടിതിരിച്ചു നാം
പണമെന്ന മത്തിനെ-
കൂട്ടി നാം
കൂടെപ്പിറപ്പുകളെ-
മറന്നു നാം
കൂട്ടിലായ് അടച്ച-
കിളികൾ നാം
ആ കൂടിൻ താക്കോൽ-
കളഞ്ഞു നാം
ദയ എന്ന രണ്ടക്ഷരം-
മറന്നു നാം
ഹിംസ എന്ന വാക്കോ-
ചേർത്തു നാം
പ്രാകൃത മനുഷ്യർ-
അന്നു നാം
പ്രകൃതിയെ നശിപ്പിചവർ-
ഇന്നു നാം
അന്നുനാം സംസ്കാര-
ആഢ്യന്മാർ
ഇന്ന്നാം സംസ്കാര-
ശൂന്യന്മാർ
കുടുംബമാണ് ലഹരിയെന്ന്-
അന്നു നാം…
ഇന്നതോ? എല്ലാ ലഹരിക്കും-
അടിമ നാം…
ജാതിയാൽ ഭിന്നിച്ചു-
പണ്ട് നാം
ഇന്നതോ? മതമെന്ന മദയാനയെ-
വളർത്തി നാം
നന്മയാൽ തുളുമ്പിയ-
കാരുണ്യം
ഇന്നതോ? പ്രശസ്തിക്ക്-
വേണ്ടുന്ന ജാലകം
വിശ്വം ജയിച്ചു എന്നു നാം
വിഡ്ഢിത്തൻ സ്വർഗത്തിൽ-
ഇന്നു നാം